Tuesday, August 20, 2019 Last Updated 29 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 14 Jan 2019 08.54 AM

ഹൃദയം നുറുക്കുന്ന വേദന, ശ്വാസമെടുക്കാന്‍ പിടച്ചില്‍: ആറ്റുനോറ്റിരുന്ന് കിട്ടിയ കുരുന്നിന്റെ ജീവനായി കേണ് ഒരച്ഛനും അമ്മയും

Six months old, Help

ശ്വാസമെടുക്കാന്‍ പിടയുന്ന കുരുന്നിന്റെ വേദന കാണാന്‍ കഴിയാതെ ജീവനു വേണ്ടി സഹായഹസ്തം നീട്ടുകയാണ് ഒരമ്മയും അച്ഛനും. ആലുവ വെളിയത്തുനാട് അടവാത്തുരുത്തിലെ ഷാജിയുടെയും ഷഫ്‌നയുടേയും മകള്‍ മിര്‍സ ഫാത്തിമിന്റെ നെഞ്ചുരുകം കഥയറിയണം. സഹായിക്കണം.

പിറന്നു വീണ് കുറച്ചാകും മുമ്പേ ശ്വാസം മുട്ടലില്‍ നിന്നാണ് ആ കുടുംബത്തിന്റെ കണ്ണീര്‍ വീഴ്ത്തുന്ന വേദനകളുടെ തുടക്കം. തുടര്‍ന്ന് നടത്തിയ ടെസ്റ്റുകള്‍ക്കൊടുവില്‍ കുരുന്നിന്റെ വേദനയ്ക്കുള്ള കാരണം ഡോക്ടര്‍മാര്‍ കണ്ടെത്തി. കഴുത്തിലും ശ്വാസനാളത്തിലും രണ്ട് മൂളകള്‍ വളരുന്നു. അടിയന്തിരമായി ആ മുഴകള്‍ നീക്കം ചെയ്തില്ലെങ്കില്‍ കുഞ്ഞിന്റെ ജീവന് തന്നെ ആപത്താകും. തുടര്‍ന്നങ്ങോട്ട് ടെസ്റ്റുകളും മരുന്നുകളും മാത്രമായിരുന്നു കുഞ്ഞിന്റെ ജീവവായു.

അഞ്ചാം മാസത്തില്‍ കഴുത്തിലെ മുഴ നീക്കി ആദ്യ ശസ്ത്രക്രിയ നടത്തി. എന്നാല്‍ ശ്വാസ നാളത്തില്‍ വളരുന്ന മുഴ നീക്കം ചെയ്യണമെങ്കില്‍ ഓപ്പണ്‍ സര്‍ജറി നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതും എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ കുഞ്ഞിന്റെ ജീവന്‍...

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ പറഞ്ഞിരിക്കുന്നത്. എട്ടു ലക്ഷം രൂപ ചിലവ്. ഓട്ടോ ഓടിച്ച് ജീവിതം തള്ളി നീക്കുന്ന ഷാജിയ്ക്കും ഭാര്യയ്ക്കുമിത് താങ്ങാവുന്നതിന്റെ നാലിരട്ടിയാണ്. ഉള്ളതെല്ലാം വിറ്റു പെറുക്കിയാണ് ആദ്യ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്തിയത്. ഇനി കരുണയുടെ ഉറവ വറ്റാത്ത മനസുകളിലാണ് ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ. ഈ 19-ാം തിയതി വിശദമായ ചെക്കപ്പിനു ശേഷം കുഞ്ഞിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ആശുപത്രി അധികൃതര്‍ കടക്കും.

Ads by Google
Monday 14 Jan 2019 08.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW