Wednesday, August 21, 2019 Last Updated 6 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 13 Jan 2019 11.58 AM

ആ ചിത്രങ്ങള്‍ തന്റെ ഭാവിവധുവിന്റേതല്ല, വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിടും; വിശാല്‍

about marriage

ചെന്നൈ: കുറച്ച് നാളുകളായി നടന്‍ വിശാലിന്റെ വിവാഹവും ഭാവി വധുവിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വിശാലിന്റെ ഭാവി വധുവാണെന്ന പേരില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രവും വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇപ്പോള്‍ ഇതിനൊക്കെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിശാല്‍.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ആ ചിത്രങ്ങള്‍ തന്റെ ഭാവി വധുവിന്റെതല്ലെന്ന് വിശാല്‍ വ്യക്തമാക്കി. ഈ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അതില്‍ യാതൊരു സത്യവുമില്ലെന്നും വിശാല്‍ പി.ആര്‍.ഒ വഴി മാധ്യമങ്ങളെ അറിയിച്ചു. ആരാധകര്‍ ദയവ് ചെയ്ത വ്യാജ വാര്‍ത്തകളും ചിത്രങ്ങളും തള്ളിക്കളയണമെന്ന് വിശാല്‍ പറഞ്ഞു. വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്ത് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശാല്‍ വിവാഹിതനാകുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിട്ട് കുറച്ചു ദിവസങ്ങളായി. നേരത്തെ വരലക്ഷ്മി ശരത്കുമാറുമായി നടന്‍ പ്രണയത്തിലായിരുന്നുവെന്നാണ് സിനിമാലോകത്ത് പ്രചരിച്ചിരുന്നത്.

ഹൈദരാബാദില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയാണ് വിശാലിന്റെ വധു എന്ന വാര്‍ത്തയായിരുന്നു ആദ്യം പുറത്ത് വന്നത്. അനീഷ എന്നാണ് പെണ്‍കുട്ടിയുടെ പേര്, വിവാഹം ഉടന്‍ നടക്കുമെന്ന് വിശാലിന്റെ പിതാവ് ജി. കെ റെഡ്ഢി സ്ഥിരീകരിച്ചതായി തെലുങ്കിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW