Saturday, August 24, 2019 Last Updated 8 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 13 Jan 2019 09.52 AM

ശബരിമല ഇടത്താവളമായ ഏറ്റമാനൂര്‍ ക്ഷേത്രത്തില്‍ കുടുംബസമേതം ദര്‍ശനം നടത്തി ലോക്‌നാഥ് ബെഹറ

Loknath Behra

കോട്ടയം: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹറ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കുടുംബ സമേതമാണ് അദ്ദേഹം ഏറ്റുമാനൂരില്‍ എത്തിയത്.

ശബരിമല മകരവിളക്കിന് മുന്നോടിയായി ഇടത്താവളമായ ഏറ്റുമാനുരില്‍ സുരക്ഷ സംബന്ധിച്ച കാര്യങ്ങളും അദ്ദേഹം വിലയിരുത്തി. ഇന്ന് പുലര്‍ച്ചെ എത്തിയ അദ്ദേഹം വഴിപാടുകളും കഴിച്ച ശേഷമാണ് തിരികെ മടങ്ങിയത്.

ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന് ഭക്തര്‍ പാല, പൊന്‍കുന്നം അടക്കമുള്ള സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്തശേഷം കെഎസ്ആര്‍ടിസി ബസ്സില്‍ പമ്പയിലേക്ക് എത്താന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മകരവിളക്ക് കാണാന്‍ സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. മകരവിളക്കിന് സുരക്ഷ ഒരുക്കാനായി 2,275 പൊലീസുകാരെ സന്നിധാനത്തും പരിസരങ്ങളിലുമായി നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്.

സുരക്ഷ കണക്കിലെടുത്ത് ഉയരമുള്ള കെട്ടിടങ്ങളുടെ മുകളിലും മരങ്ങളുടെ മുകളിലും മകരജ്യോതി കാണാന്‍ കയറാന്‍ ആരെയും അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW