Tuesday, August 20, 2019 Last Updated 43 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jan 2019 10.33 PM

നാടിന്‌ നൊമ്പരമായി ധന്വേഷ്‌; കാരുണ്യഹസ്‌തവുമായി നാട്ടുകാര്‍

uploads/news/2019/01/279959/p1.jpg

ആലപ്പുഴ: വൃദ്ധരായ മാതാപിതാക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന യുവാവിന്റെ രോഗദുരിതം നാടിന്റെയാകെ നൊമ്പരമാകുന്നു. ഇരുവൃക്കകളും തകരാറിലായ മുതുകുളം നാലാംവാര്‍ഡ്‌ ധന്വേഷ്‌ ഭവനത്തില്‍ ധന്വേഷാ (32)ണു ചികിത്‌സാ സഹായത്തിനായി സുമനസുകളുടെ കാരുണ്യത്തിന്‌ കാത്തിരിക്കുന്നത്‌.
ആന്ധ്രയിലെ സ്വകാര്യസ്‌ഥാപനത്തില്‍ ജോലി ചെയ്‌തിരുന്ന യുവാവിന്‌ അവിടുത്തെ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ്‌ വൃക്കരോഗം സ്‌ഥിരീകരിച്ചത്‌. രണ്ടാഴ്‌ചമുമ്പ്‌ രോഗം ഗുരുതരമായതോടെ എറണാകുളത്തെ സ്വകാര്യാശുപത്രിയിലേക്ക്‌ മാറ്റി.
ഇപ്പോള്‍ തിരുവല്ലയില്‍ സ്വകാര്യാശുപത്രിയില്‍ ഡയാലിസിസ്‌ ഉള്‍പ്പടെയുള്ള തുടര്‍ ചികിത്സ നടത്തിവരികയാണ്‌. രോഗം കൂടുതല്‍ മൂര്‍ച്‌ഛിച്ചതോടെ അടിയന്തരമായി വൃക്ക മാറ്റിവയ്‌ക്കണമെന്നാണ്‌ ഡോക്‌ടര്‍മാരുടെ നിര്‍ദേശം.
ഏക സഹോദരിയുടെ വിവാഹത്തിനായി ഉണ്ടായിരുന്ന കിടപ്പാടം വിറ്റതോടെ പ്രായമായ മാതാപിതാക്കളടങ്ങുന്ന കുടുംബം വാടകവീട്ടിലാണ്‌ താമസിക്കുന്നത്‌. തടിമില്ലിലെ ജോലിക്കാരനായ പിതാവ്‌ പൊടിയന്‍ വാര്‍ധക്യസഹജമായരോഗങ്ങള്‍ വകവയ്‌ക്കാതെ പണിക്ക്‌ പോകുന്നുണ്ട്‌. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ധന്വേഷിനെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരണമെങ്കില്‍ ഉദാരമതികളുടെ സഹായംകൂടിയേ തീരൂ.
നാട്ടുകാര്‍ ചേര്‍ന്ന്‌ പഞ്ചായത്തംഗം ഷേര്‍ലി മോഹന്‍ ചെയര്‍പേഴ്‌സണായി ചികിത്സാ സഹായസമിതി രൂപവത്‌കരിച്ചു.
കോര്‍പറേഷന്‍ ബാങ്ക്‌ മുതുകുളം ശാഖയില്‍ എസ്‌.ബി 520101258106902, ഐഎഫ്‌എസ്‌.സി കോഡ്‌: സിഒആര്‍പി 0000248. എന്ന നമ്പറില്‍ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. ഫോണ്‍: 8289817880.

Ads by Google
Saturday 12 Jan 2019 10.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW