Sunday, August 18, 2019 Last Updated 54 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jan 2019 04.22 PM

സര്‍പ്പവിഗ്രഹം മാറ്റിയാല്‍ ദോഷമോ?

uploads/news/2019/01/279938/askastrologr120119a.jpg

സര്‍പ്പവിഗ്രഹം മാറ്റിയാല്‍ ദോഷമോ?


ചോദ്യം: എന്റെ പറമ്പില്‍ നാലഞ്ച് സര്‍പ്പ വിഗ്രഹങ്ങള്‍ ഉണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ പൂജയും (നിവേദ്യം) നടത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ വസ്തു വില്‍ക്കണമെന്നുണ്ട്. സര്‍പ്പവിഗ്രഹങ്ങള്‍ മാറ്റിക്കൊടുക്കണമെന്ന് വസ്തു വാങ്ങാന്‍ വരുന്നവര്‍ പറയുന്നു. സര്‍പ്പങ്ങളെ മാറ്റിയാല്‍ ദോഷമുണ്ടോ?
നാരായണന്‍, പിറവം

ഉത്തരം: കേരളത്തിലെ വളരെ പഴക്കമുള്ള ആരാധനാമൂര്‍ത്തികളാണ് നാഗങ്ങള്‍. നാഗരാജാവും നാഗയക്ഷിയുമാണ് പ്രധാന നാഗദൈവങ്ങളായി പൂജിക്കപ്പെടുന്നത്. നാഗങ്ങളുടെ നാട് എന്നാണ് പ്രാചീന കേരളം അറിയപ്പെട്ടിരുന്നതുതന്നെ. ചൈന, ശ്രീലങ്ക, ജപ്പാന്‍, ജാവ, ഈജിപ്റ്റ് തുടങ്ങിയ പുറം രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റുചില സംസ്ഥാനങ്ങളിലും നാഗാരാധന ഉണ്ടെങ്കിലും സര്‍പ്പക്കാവുകളോ, പ്രത്യേക പൂജകളോ കേരളത്തിലേതുപോലെ മറ്റെങ്ങുമില്ല.

പണ്ട് കേരളത്തില്‍ സര്‍പ്പക്കാവുകളില്ലാത്ത ഹിന്ദു തറവാടുകള്‍ കുറവായിരുന്നു. ഇടതൂര്‍ന്നവൃക്ഷലതാദികളും കുളവുമൊക്കെ അടങ്ങുന്ന ഇത്തരം സര്‍പ്പക്കാവുകള്‍ നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷണത്തില്‍ വലിയ പങ്കുവഹിച്ചിരുന്നു.

'കാവുതെളിച്ചാല്‍ കുളംവറ്റും' എന്ന് പഴമക്കാര്‍ പറയാറുണ്ട്.ആലപ്പുഴയില്‍ ഹരിപ്പാടിന് അടുത്തുള്ള മണ്ണാറശാല നാഗരാജ ക്ഷേത്രവും, തൃശൂരില്‍ മാളയ്ക്കടുത്തുള്ള പാമ്പുംമേക്കാട്ട് ക്ഷേത്രവും, എറണാകുളത്ത് തൃപ്പൂണിത്തുറയ്ക്ക് സമീപമുള്ള ആമേട ക്ഷേത്രവും തൊടുപുഴ മണക്കാട് ഉള്ള സര്‍പ്പക്ഷേത്രവും പ്രധാന സര്‍പ്പ ക്ഷേത്രങ്ങളാണ്. കൂടാതെ മറ്റു ജില്ലകളിലും സര്‍പ്പ ക്ഷേത്രങ്ങളുണ്ട്.

സര്‍പ്പവിഗ്രഹങ്ങള്‍ താങ്കളുടെ പറമ്പില്‍ നിന്ന് മാറ്റണമെന്നുണ്ടെങ്കില്‍ ഒരു ജ്യോത്സ്യനെ കണ്ട് പ്രശ്‌നം വച്ചുനോക്കി സര്‍പ്പങ്ങള്‍ക്ക് മാറുന്നതില്‍ അതൃപ്തിയില്ലെന്ന് പ്രശ്‌നത്തില്‍ കണ്ടാല്‍ മേല്‍പ്പറഞ്ഞ നാഗക്ഷേത്രങ്ങളിലൊന്നില്‍ കൊണ്ടുപോയി ഇരുത്താവുന്നതാണ്. അതുപോലെ സര്‍പ്പ പ്രീതിക്കുള്ള വഴിപാടുകളും നടത്തണം. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് മറ്റു ദോഷങ്ങളൊന്നുമില്ല.

കിണര്‍ കുഴിച്ചാല്‍


ചോദ്യം: വടക്കുപടിഞ്ഞാറ് ഭാഗത്ത് കിണര്‍ കുഴിച്ചാല്‍ ദോഷമുണ്ടോ?
നാരായണമാരാര്‍, തൊടുപുഴ

ഉത്തരം: വടക്കുപടിഞ്ഞാറെ മൂല വായൂ കോണാകുന്നു. അവിടെ കിണര്‍ വരുന്നത് നല്ലതല്ല. വടക്കുപടിഞ്ഞാറ് കിണര്‍ കുഴിച്ചാല്‍ ആ വീട്ടില്‍ ഉള്ള സ്ത്രീകള്‍ക്ക് നല്ലതല്ലായെന്ന് പറയുന്നു.

നൂല്‍കെട്ട്


ചോദ്യം: 28 കെട്ടുന്നത് ചൊവ്വാഴ്ച വന്നാല്‍ ദോഷമോ?
രമണി, കന്യാകുമാരി

ഉത്തരം: കുഞ്ഞ് ജനിച്ച് 28-ാമത്തെ ദിവസമാണ് 28 കെട്ടേണ്ടത്. അത് ഏതു ദിവസം വന്നാലും ദോഷമില്ല. ദിവസത്തിന് പ്രാധാന്യമില്ല. 28 ദിവസം എന്നു പറയുന്നത് ഒരു ചന്ദ്രമാസമാണ്. ഒരു ചന്ദ്രമാസം പൂര്‍ത്തിയാകുമ്പോള്‍ കെട്ടുന്ന ഒരു ചടങ്ങാണ് 28 കെട്ട്. അല്ലെങ്കില്‍ നൂല്‍കെട്ട്.

ബാബുനായര്‍, പാലാ
മൊ: 9447136975

Ads by Google
Saturday 12 Jan 2019 04.22 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW