Friday, August 16, 2019 Last Updated 22 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jan 2019 03.31 PM

ഗ്യാസ്ട്രബിളിനെ പേടിക്കേണ്ട

കുടലിന്റെ പ്രവര്‍ത്തനത്തില്‍ ഉണ്ടാകുന്ന തകരാറുകള്‍, നാം കഴിക്കുന്ന ആഹാരം, മാനസികസമ്മര്‍ദ്ദം എന്നിവയെല്ലാം ഗ്യാസിനു കാരണമാവാം
uploads/news/2019/01/279935/gastruble120119.jpg

പലരും കരുതുന്നതുപോലെ ഗ്യാസ്ട്രബിള്‍ ഒരു രോഗമല്ല. രോഗലക്ഷണമാണ്. വയറു സംബന്ധമായ പല രോഗങ്ങളുടെയും ലക്ഷണമായി ഇത് പ്രത്യക്ഷപ്പെടാം. കുടലിന്റെ പ്രവര്‍ത്തനത്തില്‍ ഉണ്ടാകുന്ന തകരാറുകള്‍, നാം കഴിക്കുന്ന ആഹാരം, മാനസികസമ്മര്‍ദ്ദം എന്നിവയെല്ലാം ഗ്യാസിനു കാരണമാവാം.

ഇതൊന്നുമില്ലാതെയും ഗ്യാസ്ട്രബിള്‍ വരാം. ആമാശയത്തിലെ അണുബാധ, പെപ്റ്റിക് അള്‍സര്‍, ദഹനക്കേട്്, മരുന്നുകള്‍ കഴിക്കുന്നതുമൂലം ഉണ്ടാകുന്ന മാറ്റം തുടങ്ങിയവയും ഗ്യാസ് ഉണ്ടാകുന്നതിനുള്ള കാരണങ്ങളാണ്.

ചില വേദനസംഹാരി മരുന്നുകളുടെ ഉപയോഗം, മദ്യപാനം ഇവ ആമാശയത്തെ (ലൈനിംഗ്) നേരിട്ടു ക്ഷതമേല്‍പ്പിക്കാം.
എണ്ണമയമുള്ള ആഹാരം, ഫ്രൂട്ട് ജൂസ്, കാപ്പി എന്നിവയും ദഹനപ്രക്രിയയെ ബാധിക്കാമെന്നതിനാല്‍ ഗ്യാസ്ട്രബിളിനുള്ള സാധ്യത കൂടുതലാണ്.

കിഴങ്ങുവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ ചിലര്‍ക്ക് ഗ്യാസ് കൂടുതലായി അനുഭവപ്പെടാറുണ്ട്. എന്നാല്‍ കിഴങ്ങുവര്‍ഗങ്ങള്‍ കഴിക്കുന്ന എല്ലാവര്‍ക്കും ഗ്യാസ് ഉണ്ടാകണമെന്നില്ല. ഓരോരുത്തരുടെയും ശാരീരിക പ്രത്യേകതകളാണിതിനു കാരണം.

ഗ്യാസ് ഉണ്ടാകുന്നത് എങ്ങനെ?


ശരീരത്തിലെ ദഹനപ്രക്രിയയുടെ ബാക്കിപത്രമായി ഗ്യാസിനെ കണക്കാക്കാവുന്നതാണ്. നാം കഴിക്കുന്ന ആഹാരം ചവച്ചരച്ച് വായിലെ ഉമിനീരുമായി ചേര്‍ന്ന് അന്നനാളത്തിലൂടെ ആമാശയത്തില്‍ എത്തുന്നു. ആമാശയത്തില്‍വച്ച് എന്‍സൈമുകളുടെയും ദഹനരസങ്ങളുടെയും പ്രവര്‍ത്തന ഫലമായി ഇത് കുഴമ്പു രൂപത്തിലാകുന്നു.

തുടര്‍ന്ന് ഇത് ചെറുകുടലില്‍ എത്തുന്നു. ഇവിടെവച്ച് ആഹാരത്തിലെ പോഷകങ്ങളെ ചെറു കുടലിന്റെ ഭിത്തികള്‍ വലിച്ചെടുക്കുകയും ദഹനപ്രക്രിയ അവസാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ചിലരില്‍ പല കാരണങ്ങള്‍കൊണ്ടും ദഹനപ്രക്രിയ പൂര്‍ത്തിയാകണമെന്നില്ല.

uploads/news/2019/01/279935/gastruble120119a.jpg

ഇങ്ങനെ ദഹിക്കപ്പെടാതെ കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ വന്‍കുടലില്‍ എത്തിപ്പെടുന്നു. തുടര്‍ന്ന് ബാക്ടീരിയയുടെ പ്രവര്‍ത്തന ഫലമായി കാര്‍ബണ്‍ഡയോക്‌സൈഡ്, മീഥേന്‍, ഹൈഡ്രജന്‍ തുടങ്ങിയ വാതകങ്ങള്‍ ഉല്പാദിപ്പിക്കപ്പെടുന്നു.

ചില ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുമ്പോള്‍ (ഉദാഹരണം: കിഴങ്ങുവര്‍ഗങ്ങള്‍, പയര്‍, പരിപ്പ്, കടല, പാല്‍) അത് പൂര്‍ണമായി ആഗിരണം ചെയ്യപ്പെടാതിരിക്കുന്നതാണ് ഗ്യാസ്ട്രബിളിനു കാരണമായിത്തീരുന്നത്. പാലില്‍ അടങ്ങിയിരിക്കുന്ന ലാക്‌ടോസ് എന്ന ഘടകം ചെറുകുടലില്‍ പൂര്‍ണമായി ആഗീകരണം ചെയ്യപ്പെടാതിരിക്കാം.

ആഗീരണം ചെയ്യപ്പെടാത്ത ലാക്‌ടോസ് വന്‍കുടലിലെത്തുമ്പോള്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനത്തിലൂടെ ഹൈഡ്രജനായി മാറുന്നു. ഇങ്ങനെ ആന്തരിക പ്രവര്‍ത്തനങ്ങളുടെ ഫലമായി ഗ്യാസ് ഉണ്ടാകാം.

ഭക്ഷണം കഴിക്കുമ്പോള്‍


ഭക്ഷണം കഴിക്കുമ്പോഴും നമ്മള്‍ അറിയാതെതന്നെ കുറച്ചുവായു ഉള്ളിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇതില്‍ അല്‍പം വായു ഏമ്പക്കമായി പുറത്തേക്കു പോകുന്നു. ശേഷിക്കുന്നത് വന്‍കുടലിലെത്തി അവിടുത്തെ വായുവുമായി യോജിക്കുന്നു. ഗ്യാസ്ട്രബിള്‍ അനുഭവപ്പെടുമ്പോള്‍ വായ തുറന്ന് കൃത്രിമമായി വായു വിഴുങ്ങികൊണ്ട് ഏമ്പക്കം വിടാന്‍ ശ്രമിക്കരുത്.

കാരണം കൂടുതല്‍ വായു ഇതുമൂലം ഉള്ളിലേക്ക് കടക്കാം. ഉള്ളിലേക്കു പ്രവേശിക്കുന്ന വായു ഉദരത്തില്‍ കെട്ടിക്കിടന്ന് അസ്വസ്ഥത ഉണ്ടാക്കുന്നു. സാവധാനം ഭക്ഷണം കഴിക്കുക, ദഹനത്തിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക, ഭക്ഷണകാര്യത്തില്‍ കൃത്യത പാലിക്കുക, ഭക്ഷണം ചവച്ചരച്ചു കഴിക്കുക, വായു വിഴുങ്ങി ഏമ്പക്കം വിടാതിരിക്കുക. തുടങ്ങിയവയിലൂടെ ഗ്രാസ്ട്രബിള്‍ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും.

Ads by Google
Saturday 12 Jan 2019 03.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW