Wednesday, August 21, 2019 Last Updated 4 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Jan 2019 07.46 AM

കുളിരും പനിയും തലവേദനയും പ്രാഥമിക ലക്ഷണം ; കര്‍ണാടകയില്‍ കുരങ്ങുപനി പടരുന്നു ; ഇതുവരെ മരിച്ചത് ഏഴുപേര് 18 പേര്‍ക്ക് രോഗം

uploads/news/2019/01/278766/monkey-fever.jpg

ബംഗലുരു: ക​ർ​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ​യി​ൽ കു​ര​ങ്ങു​പ​നി പ​ട​രു​ന്നു. സാ​ഗറിൽ രണ്ട്പേർ കൂടി മരിച്ചതോടെ മരണം ഏഴായി. സാ​ഗറിലെ വനമേഖലയിൽ കുരങ്ങുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നുമുണ്ട്. മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന് അ​ഞ്ചു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് ഊര്‍ജിതമാക്കി. ശിവമൊ​ഗ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

കുരങ്ങുപനി പടരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തെക്കുറിച്ച് പഠിക്കാനായി പ്രത്യേക കമ്മറ്റിയെ നിയോഗിക്കാന്‍ ഒരുങ്ങുയാണ് കര്‍ണാടക. അരാല്‍ഗൊഡു ഗ്രാമ പഞ്ചായത്തിലാണ് സ്ഥിതി രൂക്ഷമായത്. ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ് എന്നു കൂടി അറിയപ്പെടുന്നു കുരങ്ങുപനി ആദ്യം കണ്ടെത്തിയത് കാട്ടിലായിരുന്നു. ഹീമാഫിസാലിസ് സ്പിനിഗേര എന്ന് വിളിക്കപ്പെടുന്ന ഒരു തരം ചെള്ളിലൂടെയാണ് പകരുന്നത്.

കുരങ്ങുകളെ ബാധിച്ച് അവയുടെ രക്തം കുടിക്കുന്ന ചെള്ള് മനുഷ്യരെ കടിക്കുന്നതിലൂടെയാണ് രോഗം പകരുന്നത്. കുളിരും പനിയും തലവേദനയുമാണ് പ്രാഥമിക ലക്ഷണം. രോഗം കലശലാകുമ്പോള്‍ മസിലുകള്‍ക്ക് വേദനയും ഛര്‍ദ്ദിയും ഗ്യാസ് ട്രബിളിന്റെ ലക്ഷണങ്ങളും രക്തസ്രാവവും കാണിക്കും. ഇതിനൊപ്പം രക്തത്തിലെ ബിംബാണു, ശ്വേത രക്താണുക്കള്‍, രക്തസമ്മര്‍ദ്ദം എന്നിവയ്‌ക്കൊപ്പം കൗണ്ടും കുറയുന്നതായി കാണാം.

രോഗം ഭേദമാകാന്‍ രണ്ടാഴ്ചയെങ്കിലും എടുക്കും. ചിലരില്‍ മാനസീക നില തകരാര്‍, കാഴ്ചയ്ക്ക് മങ്ങല്‍, കിടുകിടുപ്പ് എന്നിവയും അനുഭവപ്പെട്ടേക്കാം. തെറാപ്പി നല്‍കലും രക്തസ്രാവം തടയാനുള്ള സംവിധാനം ഒരുക്കലുമാണ് ശുശ്രൂഷിക്കുന്നവരുടെ ചുമതല. കേവലം രണ്ടു മുതല്‍ 10 ശതമാനം വരെയാണ് അപകടകരമാകാന്‍ സാധ്യത. കര്‍ണാടകയില്‍ പടര്‍ന്നു പിടിക്കുന്ന അസുഖം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഇതുവരെ ഏഴു പേരുടെ മരണത്തിനിടയാക്കുകയും 18 പേര്‍ക്ക് അസുഖം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW