Sunday, August 18, 2019 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 05 Jan 2019 01.27 AM

ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക്‌

കേപ്‌ ടൗണ്‍: പാകിസ്‌താനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക്‌. രണ്ടാം ദിവസം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അവര്‍ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 338 റണ്ണെടുത്തിട്ടുണ്ട്‌. 209 പന്തില്‍ സെഞ്ചുറിയടിച്ച നായകന്‍ ഫാഫ്‌ ഡു പ്ലെസിസും 21 റണ്ണെടുത്ത ക്വിന്റണ്‍ ഡി കോക്കുമാണു ക്രീസില്‍. ഓപ്പണര്‍ എയ്‌ദിന്‍ മര്‍ക്രാം (78), ഡീന്‍ എല്‍ഗാര്‍ (20), ഹാഷിം ആംല (24), ട്രാവിസ്‌ ഡി ബ്രൂയിന്‍ (13), തെംബ ബാവുമ (75) എന്നിവരാണു പുറത്തായത്‌. പാകിസ്‌താന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 177 റണ്ണിനെതിരേ ദക്ഷിണാഫ്രിക്ക ഇതുവരെ 162 റണ്ണിന്റെ ലീഡ്‌ നേടി.
പാകിസ്‌താനു വേണ്ടി ഷഹീന്‍ ഷാ അഫ്രീഡി രണ്ട്‌ വിക്കറ്റെടുത്തു. മുഹമ്മദ്‌ ആമിര്‍, മുഹമ്മദ്‌ അബ്ബാസ്‌, ഷാന്‍ മസൂദ്‌ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു.

Ads by Google
Saturday 05 Jan 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW