Saturday, August 24, 2019 Last Updated 57 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 04 Jan 2019 04.52 PM

ഹുവായ് Y7 പ്രോ 2019 വിപണിയില്‍

huawei y7 pro 2019 launched

ഹുവായിയുടെ Y ശ്രേണിയിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ Y7 പ്രോ 2019 വിപണിയിൽ. ഏകദേശം 11990 രൂപയാണ് ഫോണിന്റെ വില. അറോറ ബ്ലൂ, കറുപ്പ് എന്നീ നിറങ്ങളില്‍ ഫോൺ ലഭിക്കും. അഡ്രിനോ 506 GPU-യോടുകൂടിയ 1.8 GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസ്സര്‍, 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേ, 1520x720 പിക്‌സല്‍ റെസല്യൂഷന്‍, 2.5D കര്‍വ്ഡ് ഗ്ലാസ് തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.

EMUI 8.2-യോടുകൂടിയ ആന്‍ഡ്രോയ്ഡ് 8.1 (ഒറിയോ)-ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ ശക്തി 4000 mAh ബാറ്ററിയാണ്. 3GB റാം, 32 GB ഇന്റേണല്‍ സ്റ്റോറേജ് എന്നിവ മറ്റ് സവിശേഷതകളില്‍പ്പെടുന്നു. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 512 GB വരെ വികസിപ്പിക്കാന്‍ കഴിയും. ഹുവായ് Y7 പ്രോ 2019-ല്‍ ഫെയ്‌സ് അണ്‍ലോക്ക് ഉണ്ട്.

പിന്‍ഭാഗത്ത് രണ്ട് ക്യാമറകളുണ്ട്. 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 2 മെഗാപിക്‌സല്‍ സെക്കന്ററി സെന്‍സറുമാണ് അവ. മനോഹരമായ സെല്‍ഫികള്‍ക്കും വീഡിയോകള്‍ക്കുമായി മുന്നില്‍ 16 മെഗാപിക്‌സല്‍ ക്യാമറയും ഒരുങ്ങുന്നു. 4G VoLTE, Wi-Fi 802.11 b/g/n, ബ്ലൂടൂത്ത് 4.2, ജിപിഎസ്+GLONASS എന്നിവയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW