Wednesday, August 21, 2019 Last Updated 4 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 04 Jan 2019 10.58 AM

നോക്കിയ 106 ഇന്ത്യന്‍ വിപണിയിൽ; വില 1,299 രൂപ

nokia 106 in indian market

എച്ച്എംഡി ഗ്ലോബല്‍ തങ്ങളുടെ പുതിയ ഫീച്ചര്‍ ഫോണായ നോക്കിയ 106 ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 1,299 രൂപയാണ് വില. ഗ്രെ നിറത്തിലുള്ള ഫോണ്‍ നോക്കിയ ഡോട്ട് കോമിലും മൊബീല്‍ റീട്ടെയ്‌ലര്‍മാരുടെ പക്കല്‍ നിന്നും സ്വന്തമാക്കാവുന്നതാണ്.

മൈക്രോ യുഎസ്ബി ചാര്‍ജര്‍, 15.7 മണിക്കൂര്‍ സംസാര സമയം നല്‍കുന്ന ബാറ്ററി ശേഷി, സ്‌നേക് ഷെന്‍സിയ ഗെയിം, എല്‍ഇഡി ടോര്‍ച്ച്, എഫ്എം റേഡിയോ തുടങ്ങിയ പ്രത്യേകതകളുള്ള ഫോണില്‍ 2,000 കോണ്‍ടാക്റ്റ് വിവരങ്ങളും 500 ടെസ്റ്റ് മെസേജും സൂക്ഷിക്കാന്‍ കഴിയും. പോളികാര്‍ബണേറ്റ് ബോഡിയുമായി ഇഴുകിചേര്‍ന്നു നില്‍ക്കുന്ന നിറം പോറലുകളെ മറയ്ക്കാന്‍ നോക്കിയ 106 നെ സഹായിക്കുമെന്നാണ് സൂചന.

ഇന്ത്യന്‍ വിപണിയില്‍ നോക്കിയ 106 അവതരിപ്പിക്കാനായതില്‍ സന്തോഷമുണ്ട്. ഉപഭോക്താക്കള്‍ മികച്ച ബാറ്ററി ലൈഫ്, ലളിതമായി ഉപയോഗിക്കാവുന്ന ഇന്റര്‍ഫേസ്, ദീര്‍ഘകാലത്തെ ഈട് എന്നിവയാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യ പ്രധാനപ്പെട്ട ഫീച്ചര്‍ ഫോണ്‍ വിപണിയാണെന്നും എച്ച്എംഡി ഗ്ലോബല്‍ വൈസ് പ്രസിഡന്റും ഇന്ത്യ തലവനുമായ അജെയ് മേത്ത പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW