Thursday, August 22, 2019 Last Updated 14 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 04 Jan 2019 10.34 AM

ഒരേ ജഴ്‌സിയില്‍ കാത്തിരിക്കുന്നത് ആറാം ഗോള്‍ഡന്‍ബൂട്ട്, 36 ാം കിരീടം, അമ്പതാം ഹാട്രിക് ; എല്ലാം ബാഴ്‌സിലോണയ്ക്ക് വേണ്ടി മാത്രം; മെസ്സി പ്രതിബദ്ധതയുടെ പര്യായം

uploads/news/2019/01/277672/messi-1.jpg

ലോകത്തെ ഏറ്റവും വലിയ താരമായിട്ടു പോലും ഒരു ക്‌ളബ്ബിന് വേണ്ടി മാത്രം കളിക്കുക. ലിയോണേല്‍ മെസ്സി എന്ന മാന്ത്രികന്‍ പ്രതിബദ്ധതയുടെ മറ്റൊരു പര്യായമായി മാറുന്നത് അങ്ങിനെയാണ്. രാജ്യാന്തര മത്സരത്തില്‍ പറയാന്‍ ഒരു കിരീടം മാത്രമുള്ള മെസ്സി സ്പാനിഷ് ക്‌ളബ്ബ് ബാഴ്‌സിലോണയ്ക്ക് വേണ്ടി കൊയ്‌തെടുത്ത നേട്ടങ്ങള്‍ അനവധിയാണ്. മെസ്സിയുടെ മികവുമായി മറ്റൊരു വര്‍ഷം കൂടി ബാഴ്‌സ കടത്തി വിടുമ്പോള്‍ 2019 കലണ്ടര്‍ വര്‍ഷത്തില്‍ പരിക്ക് വില്ലനായില്ലെങ്കില്‍ ഒട്ടേറെ റെക്കോഡുകളിലൂടെ ഇതിഹാസ താരം കടന്നുപോകും.

ഒരേ ക്‌ളബ്ബിനായി കൂടുതല്‍ ട്രോഫികള്‍ ; റയാന്‍ ഗിഗ്‌സിനെ പിന്നിലാക്കുമോ?

ഒരേ ക്‌ളബ്ബിന് വേണ്ടി ഏറ്റവും കൂടുതല്‍ ട്രോഫികള്‍ കാര്യത്തില്‍ താരത്തിന് മുന്നില്‍ മെസ്സിയുടെ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ വെര്‍ഷനായ വെയ്ല്‍സ് താരം റയാന്‍ ഗിഗ്‌സാണ്. മാഞ്ചസ്റ്ററിന്റെ ചുവന്ന കുപ്പായത്തില്‍ മാത്രം കളിച്ചിട്ടുള്ള ഗിഗ്‌സ് ഉയര്‍ത്തിയത് 36 ട്രോഫികളാണ്. റെക്കോഡിന് ഒപ്പമെത്താന്‍ മെസ്സിക്ക് വെറും മൂന്ന് ട്രോഫികള്‍ കൂടി മാത്രം മതി. സ്പാനിഷ് ലീഗില്‍ ഇപ്പോള്‍ തന്നെ ഒന്നാമതുള്ള ബാഴ്‌സിലോണ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ അപേക്ഷിച്ച് മൂന്ന് പോയിന്റ് മുന്നിലാണ്. 2019 അവസാനിക്കുന്നതോടെ ഗിഗ്‌സിന്റെ റെക്കോഡ് മെസ്സി മറികടക്കുമെന്ന് തന്നെയാണ് വിലയിരുത്തലുകള്‍.

uploads/news/2019/01/277672/messi 2.jpg

ബാഴ്‌സ ജഴ്‌സിയില്‍ മൂന്നാമന്‍, 18 കളി കഴിഞ്ഞാല്‍ ഇനിയേസ്റ്റ വഴിമാറും ; സാവിയെ മറികടക്കാന്‍ പാട്

ബാഴ്‌സിലോണ താരത്തെ ഈ കലണ്ടര്‍ വര്‍ഷം കാത്തിരിക്കുന്ന മറ്റൊരു റെക്കോഡ് ബാഴ്‌സിലോണയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്നതാണ്. ലാലിഗയും യുവേഫയും ക്‌ളബ്ബ് ലോകകപ്പും സ്പാനിഷ് കപ്പുമൊക്കെയായി ഇതിനകം 657 മത്സരങ്ങള്‍ കളിച്ച താരം കാറ്റാലന്‍ ക്‌ളബിന്റെ കുപ്പായത്തില്‍ കളിച്ച കാര്യത്തില്‍ മൂന്നാമതാണ്. വെറും 18 മത്സരങ്ങള്‍ കഴിയുമ്പോള്‍ രണ്ടാമതുള്ള ഇതിഹാസതാരം ഇനിയേസ്റ്റ പിന്നിലാകും. എന്നിരുന്നാലും മെസ്സിക്ക് ഒന്നാമത് എത്താനായേക്കില്ല. കാരണം ലോകത്തെ കിടയറ്റ മിഡ്ഫീല്‍ഡര്‍മാരില്‍ പെടുന്ന സാവി 767 മത്സരമാണ് ബാഴ്‌സയുടെ കുപ്പായത്തില്‍ പന്തു തട്ടിയത്. അതായത് 110 മത്സരം കൂടി കളിക്കണം സാവി ഹെര്‍ണാണ്ടസിനൊപ്പമാകണമെങ്കില്‍.

uploads/news/2019/01/277672/xavi-iniesta-messi.jpg

പിച്ചീച്ചിയില്‍ ഏഴാം പുരസ്‌ക്കാരം തേടുന്ന മെസ്സി ആറാമത്തെ സ്വര്‍ണ്ണബൂട്ട് അലമാരയില്‍ എത്തിക്കുമോ?

കഴിഞ്ഞമാസമായിരുന്നു മെസ്സി തന്റെ മികവിന് കിട്ടിയ അംഗീകാരമായ അഞ്ചു സുവര്‍ണ്ണ ബൂട്ടുകള്‍ ബാഴ്‌സിലോണയിലെ ഒരു പൊതുപരിപാടിയില്‍ പ്രദര്‍ശിപ്പിച്ചത്. ഈ സീസണില്‍ പരുക്കില്ലാതെ ഈ രീതിയില്‍ നീങ്ങിയാല്‍ ആറാമത് മറ്റൊരു സുവര്‍ണ്ണ പാദുകം കൂടി താരത്തിന് ഒട്ടും അപ്രാപ്യമായ കാര്യമായിരിക്കില്ല. ആറിന്റെ മറ്റൊരു കണക്ക് കൂടി മെസ്സിയെ പിന്തുടരുന്നുണ്ട്. ലാലിഗയില്‍ മാത്രം ഓരോ സീസണിലും ഏറ്റവും കൂടുതല്‍ ഗോള്‍ നേട്ടക്കാര്‍ക്ക് നല്‍കുന്ന പിച്ചീച്ചി പുരസ്‌ക്കാരം. ഇതുവരെ ആറു തവണ ഈ പുരസ്‌ക്കാരം നേടിയിട്ടുള്ള മെസ്സിക്ക് മുന്നില്‍ ഇനിയുള്ളത് ഇതിഹാസ സ്പാനിഷ് സ്‌ട്രൈക്കര്‍ ടെല്‍മോ സാറയാണ്. ഏഴു തവണയാണ് ടെല്‍മാ ഈ നേട്ടം ഉണ്ടാക്കിയിട്ടുള്ളത്. വെറും മൂന്ന് ഗോളുകള്‍ കൂടി സ്‌കോര്‍ ചെയ്താല്‍ മെസ്സിയുടെ നേട്ടം 400 ലാലിഗാ ഗോളുകള്‍ ആകും.

uploads/news/2019/01/277672/messi-with-goldanboots.jpg

400 ഗോളിന് മൂന്നടിച്ചാല്‍ മതി ; ഒരുകളി കൂടി മതി, കാത്തിരിക്കുന്നത് ഹാട്രിക്കിന്റെ ഫിഫ്റ്റി

ഇക്കാര്യത്തില്‍ ഏറ്റവും കടുത്ത എതിരാളിയായിരുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ലീഗിലേക്ക് കൂടുമാറിയത് മെസ്സിക്ക് കൂടുതല്‍ സാധ്യതയായി മാറുന്നു. ഈ മൂന്ന് ഗോളുകളും ഒറ്റക്കളിയില്‍ നേടാനായാല്‍ മറ്റൊരു റെക്കോഡ് കൂടി പിന്നാലെ വരും. ലാലിഗയില്‍ 50 ഹാട്രിക് എന്ന റെക്കോഡ്. ഇതിനകം 49 ഹാട്രിക്കുകള്‍ സ്പാനിഷ് ലാലീഗയില്‍ അര്‍ജന്റീന താരം കുറിച്ചിട്ടുണ്ട്. ഈ സീസണില്‍ മികച്ച ഫോമിലുള്ള താരം അതും പേരിലാക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

uploads/news/2019/01/277672/messi-scoring.jpg

11 മത്സരം മാത്രം മുന്നി, ഭീതിയോടെ ഇതിഹാസ ഗോള്‍ കീപ്പര്‍ കസീയസ്

ഇതിനൊപ്പം ലാലിഗയില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ താരമെന്ന റെക്കോഡ് നേടാന്‍ താരത്തിന് ഭീഷണി സ്‌പെയിന്റെ ഇതിഹാസ ഗോളി ഇകോര്‍ കസീയസാണ്. സ്‌പെയിനെ ആദ്യ ലോകകപ്പിലേക്ക് ഉയര്‍ത്തിയ കസീയസ് റയലിന്റെ കുപ്പായത്തില്‍ 334 ലാലിഗ വിജയങ്ങള്‍ നേടിയിട്ടുണ്ട്. വെറും 11 മത്സരം ലീഗില്‍ വിജയിച്ചാല്‍ കസീയസിനെ തന്നെ മെസ്സി മറികടക്കും. മെയ് മാസമാണ് ലാലീഗയില്‍ സീസണ്‍ അവസാനിക്കുക. പരുക്കോ മറ്റു പ്രശ്നങ്ങളോ ഉണ്ടായില്ലെങ്കില്‍ മെസ്സി ഇതെല്ലാം ഈസിയായി മറികടക്കുമെന്നാണ് വിലയിരുത്തല്‍.

uploads/news/2019/01/277672/caseaus-and-messi.jpg

Ads by Google
Ads by Google
Loading...
TRENDING NOW