Thursday, August 22, 2019 Last Updated 33 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 03 Jan 2019 01.41 PM

നകുല്‍ സുഹൃത്ത് മാത്രം; ഇല്ലാ കഥകള്‍ പ്രചരിപ്പിക്കരുത്; പ്രണയ വാര്‍ത്തകളെ കുറിച്ച് സാനിയ ഇയ്യപ്പന്‍

saniya iyappan

ക്വീന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച യുവ നായിക സാനിയ ഇയ്യപ്പന്റെ പ്രണയകഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സാനിയയും സുഹൃത്തായ നകുല്‍ തമ്പിയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത മണിക്കൂറുകള്‍ക്കകമാണ് വൈറലായത്. ഇരുവരുടെയും ചിത്രങ്ങള്‍ സഹിതം വാര്‍ത്ത വൈറലാകുകയായിരുന്നു. ഫെയ്സ്ബുക്കിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഇതു ചര്‍ച്ചയായി. തന്റെ പ്രണയത്തെക്കുറിച്ച് സാനിയ തന്നെ വെളിപ്പെടുത്തിയെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

എന്നാല്‍ തങ്ങള്‍ പ്രണയത്തിലല്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തന്റെ വാചകങ്ങളെ ആരോ വളച്ചൊടിച്ചതാണെന്നും സാനിയ പ്രതികരിച്ചതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. '' ഈ കാര്യം പറഞ്ഞ് ഇതിനോടകം എത്ര പേരെന്നെ വിളിച്ചെന്നറിയുമോ. പ്രത്യേകിച്ചൊന്നും പറയാനില്ല. ഞാനൊരു എഫ്.എമ്മില്‍ ഇതിനെക്കുറിച്ച് പറഞ്ഞത് പ്രണയമാണെന്നോ റിലേഷനാണെന്നോ ഒന്നുമല്ല. നകുല്‍ എന്റെ ഒരു ഫ്രണ്ട് മാത്രമാണ്. എപ്പോഴും കൂടെയുള്ള ഒരു വെല്‍വിഷര്‍. എന്റെ ബാഡ് ടൈമിലും ഗുഡ് ടൈമിലും സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ്. അതെക്കുറിച്ച് പറഞ്ഞതിനാണ് ഇത്രയധികം കോലാഹലങ്ങള്‍''. - സാനിയ പറഞ്ഞു.

തങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലാണെന്നും നകുല്‍ ഇപ്പോള്‍ മുംബൈയിലാണെന്നും സാനിയ പറഞ്ഞതായായിരുന്നു വാര്‍ത്തകള്‍. ഇതോടൊപ്പം തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് സാനിയ വെളിപ്പെടുത്തിയതായും വാര്‍ത്തകളുണ്ട്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തനിക്ക് ആദ്യമായി പ്രണയം തോന്നുന്നതെന്നും കക്ഷി ഇപ്പോള്‍ രജീഷ വിജയനൊപ്പം 'ജൂണ്‍' എന്ന സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നും സാനിയ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW