Tuesday, August 20, 2019 Last Updated 16 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 31 Dec 2018 11.03 AM

സാംസംങ്; ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ബ്രാന്‍ഡ്

 samsung is first in mobiles

ദക്ഷിണ കൊറിയന്‍ മൊബീല്‍ ഫോണ്‍ കമ്പനിയായ സാംസംങ് മൊബീല്‍ ആണ് ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ബ്രാന്‍ഡ്. ടിആര്‍എ (ട്രസ്റ്റ് റിസര്‍ച്ച് അഡൈ്വസറി) റിസര്‍ച്ച് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ആയിരം ബ്രാന്‍ഡുകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ആദ്യ 20 ബ്രാന്‍ഡുകളില്‍ റിലയന്‍സ് ജിയോ ഈ വര്‍ഷം നാലാം സ്ഥാനത്ത് ഇടം നേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

2015ല്‍ സാംസംങ് മൊബീല്‍ ആയിരുന്നു രാജ്യത്തെ ആകര്‍ഷകമായ ബ്രാന്‍ഡ്. ടിആര്‍എ റിസര്‍ച്ച് രാജ്യത്തെ 16 നഗരങ്ങളില്‍ നിന്നുള്ള 2,474 ഉപഭോക്താക്കളില്‍ നിന്നും ശേഖരിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാംസംങ് മൊബീലിനെ ഏറ്റവും ആകര്‍ഷകമായ ബ്രാന്‍ഡായി തെരഞ്ഞെടുത്തത്.

ടാറ്റ മോട്ടോഴ്‌സ് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ 181-ാം സ്ഥാനത്തായിരുന്നു ടാറ്റ മോട്ടോഴ്‌സ്. രാജ്യത്തെ മൂന്നാമത്തെ ആകര്‍ഷകമായ ബ്രാന്‍ഡ് ആപ്പിള്‍ ഐഫോണ്‍ ആണ്.

മാരുതി സുസുക്കി അഞ്ചാം സ്ഥാനത്തും ഹോണ്ട ആറാം സ്ഥാനത്തും ഇടം പിടിച്ചു. നൈക്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഡെല്‍ ലാപ്‌ടോപ്പ്‌സ്, സാംസംഗ് (കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്), ടൈറ്റാന്‍, ഒപ്പോ, സോണി, ഗൂഗിള്‍, വിവോ എന്നിവയാണ് ദേശീയതലത്തിലെ ഏറ്റവും ആകര്‍ഷകമായ മറ്റ് ബ്രാന്‍ഡുകള്‍.

Ads by Google
Ads by Google
Loading...
TRENDING NOW