Tuesday, August 20, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 30 Dec 2018 01.26 AM

നിങ്ങള്‍ക്ക്‌ ഈയാഴ്‌ചയെങ്ങിനെ?

uploads/news/2018/12/276381/azcha.jpg

അശ്വതി: പ്രതിസന്ധികളെ അതിജീവിക്കേണ്ടിവരും. മനസ്സില്‍ അനാവശ്യ ആശങ്ക ഉടലെടുക്കും. പുതിയ സുഹൃദ്‌ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളില്‍ താത്‌പര്യം വര്‍ദ്ധിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങളില്‍ ഭാഗീകമായി വിജയിക്കും. പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തും.

ഭരണി : സ്‌നേഹിക്കുന്നവരില്‍ നിന്ന്‌ വിപരീതാനുഭവങ്ങള്‍. അപവാദം കേള്‍ക്കേണ്ടതായി വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യജീവിത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍. മാതാവിന്‌ ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. വൈദ്യസന്ദര്‍ശനം വേണ്ടിവരും.

കാര്‍ത്തിക: മറ്റുള്ളവരോട്‌ സംസാരിച്ച്‌ വിരോധം സമ്പാദിക്കും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പ്രതീക്ഷിക്കാത്തവരില്‍ നിന്നുള്ള സഹായം ലഭിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ അനുഭവപ്പെടും. തൊഴില്‍പരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക്‌ അല്‌പം ആശ്വാസം ലഭിക്കും. യാത്രകള്‍ വേണ്ടിവരും.

രോഹിണി: സഹോദരസ്‌ഥാനീയര്‍ മുഖേന മനഃക്ലേശത്തിന്‌ സാദ്ധ്യത. പ്രേമവിവാഹത്തിന്‌ ആഗ്രഹിക്കുന്നവര്‍ക്ക്‌ വീട്ടുകാരില്‍ നിന്നും അനുകൂല മറുപടി ലഭിക്കും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. സ്വകാര്യ സ്‌ഥാപനത്തില്‍ തൊഴില്‍ ലഭിക്കാന്‍ അവസരമൊരുങ്ങും. സാമ്പത്തികമായി വാരം അനുകൂലമല്ല.

മകയിരം: കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. ദമ്പതികള്‍ തമ്മില്‍ നിലനിന്ന അഭിപ്രായ വ്യത്യാസം പരിഹൃതമാകും. നിലവിലുള്ള കടബാദ്ധ്യതകള്‍ കുറയ്‌ക്കുവാന്‍ സാധിക്കും. ആഘോഷങ്ങളില്‍ പങ്കെടുക്കും. നിദ്രാഭംഗം അനുഭവപ്പെടും. ആരോഗ്യവിഷമതകള്‍ ശമിക്കും.

തിരുവാതിര: അനുകൂലഫലം വര്‍ദ്ധിച്ചു നില്‍ക്കുന്ന വാരമാണ്‌. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. തൊഴില്‍രഹിതര്‍ക്ക്‌ ജോലിക്കുള്ള ഉത്തരവ്‌ ലഭിക്കും. പുതിയ ബിസിനസ്‌ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. പണമിടപാടുകളില്‍ നേട്ടം. സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം അനുഭവിക്കും.

പുണര്‍തം: പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കും. സൗമ്യമായ പെരുമാറ്റംകൊണ്ട്‌ ഏവരുടേയും പ്രശംസനേടും. പരീക്ഷകളില്‍ വിജയം. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. സ്വന്തം ബിസിനസ്സില്‍ നിന്ന്‌ ധനലാഭം.

പൂയം: വ്യവഹാരങ്ങളില്‍ തിരിച്ചടികള്‍. സര്‍ക്കാരിലേക്ക്‌ ചെറിയ പിഴകള്‍ അടയ്‌ക്കേണ്ടി വരും. പിതാവിനോ പിതൃസ്‌ഥാനീയര്‍ക്കോ അരിഷ്‌ടതകള്‍ അനുഭവപ്പെടും. വാഹന സംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. മനസിന്‌ വിഷമം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍.

ആയില്യം: സാമ്പത്തികമായ വിഷമതകള്‍ മറികടക്കും. തൊഴില്‍പരമായ നേട്ടങ്ങള്‍ ഉണ്ടാക്കും. പ്രതിസന്ധികളെ അതിജീവിക്കും. അന്യജന സഹായത്താല്‍ കാര്യവിജയം . മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. തൊഴില്‍ രഹിതര്‍ക്ക്‌ താല്‍ക്കാലിക ജോലി ലഭിക്കും. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും .

മകം: രോഗാവസ്‌ഥയില്‍ നിന്ന്‌ മോചനം. പുതിയ ബിസിനസ്‌ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. ശത്രുക്കളില്‍ നിന്നുള്ള ശല്യങ്ങള്‍ക്ക്‌ ശമനം. കടം നല്‍കിയിരുന്ന പണം തിരികെ ലഭിക്കും. ദാമ്പത്യ വിരഹം അനുഭവപ്പെടും. വിദേശ ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും.

പൂരം: പ്രതീക്ഷിച്ചിരുന്ന മാര്‍ഗങ്ങളില്‍ നിന്ന്‌ ധനലാഭം ഉണ്ടാവുകയില്ല.ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴില്‍പരമായ നേട്ടങ്ങള്‍ ഉണ്ടാകും. വരവിനേക്കാള്‍ ചെലവ്‌ അധികരിക്കും. ഇഷ്‌ടപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടും. വാഗ്‌ദാനം നല്‍കുമ്പോള്‍ ശ്രദ്ധിക്കുക.

ഉത്രം: പ്രവര്‍ത്തനവിജയം കൈവരിക്കും. കലാപരമായ കഴിവുകള്‍ക്ക്‌ അംഗീകാരം. ബിസിനസ്സില്‍ മികവ്‌ പുലര്‍ത്തും. സാമ്പത്തികമായി വിഷമതകള്‍ നേരിടും. യാത്രകള്‍ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകളുണ്ടാവും. ദാമ്പത്യ അസ്വാരസ്യത്തിന്‌ സാധ്യത.

അത്തം: സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം നല്‍കുന്ന സൂചനകള്‍ ഉണ്ടാകും. വാഹനത്തിന്‌ അറ്റകുറ്റ പണികള്‍ വേണ്ടിവരും. ഭൂമി വില്‍പ്പനയില്‍ തീരുമാനം. സന്താനഗുണമനുഭവിക്കും. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ ഉത്തമബന്ധം ലഭിക്കും.

ചിത്തിര: കാലാവസ്‌ഥാ ജന്യ രോഗങ്ങള്‍ക്കു സാധ്യത. ധനപരമായി വാരം അനുകൂലമല്ല. കര്‍മ്മരംഗത്ത്‌ ഉന്നതി. പൊതുപ്രവര്‍ത്തനങ്ങളില്‍ പ്രശസ്‌തി വര്‍ദ്ധിക്കും. സാമ്പത്തികമായി പ്രതീക്ഷിച്ചിരുന്ന സഹായങ്ങള്‍ ലഭിക്കുകയില്ല. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സങ്ങള്‍.

ചോതി: ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. സന്താന ഗുണമനുഭവിക്കും. കുടുംബ സൗഖ്യ വര്‍ദ്ധന. ബിസിനസ്സില്‍ പുരോഗതി. മാനസിക മായ സംതൃപ്‌തി. ആരോഗ്യപരമായ വിഷമതകളില്‍ നിന്ന്‌ മോചനം. സാമ്പത്തികമായ നേട്ടങ്ങള്‍ കൈവരിക്കും.

വിശാഖം: താല്‍ക്കാലിക ജോലികള്‍ സ്‌ഥിരപ്പെടും. തൊഴില്‍പരമായ യാത്രകള്‍ വേണ്ടിവരും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയം. കുടുംബ സൗഖ്യം. ബന്ധുജന സമാഗമം. മാനസിക സുഖവര്‍ദ്ധന. പ്രവര്‍ത്തനങ്ങളില്‍ നേട്ടം. പരീക്ഷയില്‍ വിജയിക്കും.

അനിഴം: വാതജന്യ രോഗങ്ങള്‍ മൂലം വിഷമിക്കും. ആരോഗ്യകാര്യത്തില്‍ അധിക ശ്രദ്ധ പുലര്‍ത്തുക. ബന്ധുജനസഹായം ലഭിച്ചിരുന്നത്‌ താല്‍ക്കാലികമായി തടസ്സപ്പെടും. മനസ്സിന്‌ സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്‌. കടം വാങ്ങേണ്ടി വരും.

തൃക്കേട്ട: കലാരംഗത്തു പ്രവൃത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. അനാവശ്യ ചിന്തകള്‍ മനസ്സില്‍ നിന്ന്‌ വിട്ടൊഴിയും. വിദേശത്തുള്ളവര്‍ക്ക്‌ തൊഴില്‍പരമായി നിലനിന്നിരുന്ന ഉത്‌കണ്‌ഠയിലും അയവുണ്ടാകും. ഗൃഹസുഖം കുറയും. പ്രവര്‍ത്തനപരമമായ ബുദ്ധിമുട്ടുകളില്‍ നിന്ന്‌ മോചനം. അധിക യാത്രകള്‍ വേണ്ടിവരും.

മൂലം: തൊഴില്‍രംഗത്ത്‌ നേട്ടം. ഭക്ഷണസുഖം കുറയും. ജീവിതപങ്കാളിക്ക്‌ രോഗസാദ്ധ്യത. സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകള്‍ വേണ്ടിവരും. ഏജന്‍സി ജോലികള്‍ ചെയ്യുന്നവര്‍ക്ക്‌ സാമ്പത്തിക നേട്ടം.കാര്യസാദ്ധ്യത്തിന്‌ ബന്ധുജന സഹായം.

പൂരാടം: തൊഴില്‍പരമായ നടപടികള്‍ നേരിട്ടിരുന്നവര്‍ക്ക്‌ ആശ്വാസം. സസ്‌പെന്‍ഷനില്‍ കഴിഞ്ഞിരുന്നവര്‍ തിരികെ ജോലിയില്‍ പ്രവേശിക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും. കര്‍മ്മരംഗത്ത്‌ ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. ജലജന്യരോഗ സാദ്ധ്യത.

ഉത്രാടം: മനസ്സില്‍ ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ക്ക്‌ സാഫല്യം. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. മാതാവിന്‌ അരിഷ്‌ടതകളുണ്ടാവും. കൃഷിഭൂമിയില്‍ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. പ്രവര്‍ത്തനരംഗത്ത്‌ അസൂയാവഹമായ
നേട്ടങ്ങള്‍ കൈവരിക്കും. കലാപരമായ കാര്യങ്ങളില്‍ താല്‌പര്യം വര്‍ദ്ധിക്കും.

തിരുവോണം: പ്രതീക്ഷിച്ചിരുന്നവരില്‍ നിന്നുള്ള സഹായം ലഭിക്കില്ല. ചില ബന്ധുക്കള്‍ ശത്രുതാമനോഭാവത്തോടെ പെരുമാറും. വിദ്യാര്‍ഥികള്‍ക്ക്‌ ഉപരിപഠനത്തിനുള്ള അവസരമൊരുങ്ങും. മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ധനപരമായ വിഷമതകള്‍. അധിക യാത്രകള്‍ വേണ്ടിവരും.

അവിട്ടം: ബിസിനസ്സില്‍ കൂടുതലായി പണം മുടക്കും. തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളില്‍ വിജയിക്കും. കര്‍മ്മരംഗത്ത്‌ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. ബന്ധുജനങ്ങള്‍ വാക്കുകള്‍ കൊണ്ട്‌ മനസ്സിനെ മുറിപ്പെടുത്തും. ഉദ്ധിഷ്‌ട കാര്യസാദ്ധ്യത്തിനുള്ള തടസ്സം മറികട ക്കും.

ചതയം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. തൊഴില്‍ അന്വേഷണങ്ങള്‍ വിജയിക്കും. സന്താനങ്ങളാല്‍ മനഃസന്തോഷം വര്‍ദ്ധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക്‌ ഔഷധ സേവ വേണ്ടിവരും. തൊഴില്‍രംഗം ശാന്തമാവും. മേലധികാരികളുടെ അപ്രിയം സമ്പാദിക്കാതെ ശ്രദ്ധിക്കുക.

പൂരൂരുട്ടാതി: വിദേശത്ത്‌ ജോലി ചെയ്യന്നവര്‍ക്ക്‌ തൊഴില്‍പരമായ പ്രശ്‌നങ്ങള്‍. ബാദ്ധ്യതകള്‍ കുറയ്‌ക്കുവാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുകൂല സമയം. അവിചാരിത ചെലവുകള്‍ നേരിടേണ്ടിവരും. ഗൃഹനിര്‍മ്മാണത്തില്‍ നിലനിന്നിരുന്ന തടസ്സം മറികടക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും.

ഉത്രട്ടാതി : വാഹനംമാറ്റി വാങ്ങുന്നതിന്‌ തീരുമാനമെടുക്കും. ആഡംബര വസ്‌തുക്കളില്‍ താല്‌പര്യം കൂടും. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കുക. ഗൃഹനിര്‍മ്മാണത്തില്‍ ബന്ധുജന സഹായം ലഭിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ മേലധികാരികളുടെ അപ്രിയം നേരിടേണ്ടിവരും.

രേവതി: തൊഴില്‍പരമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ത്വക്‌രോഗത്തിന്‌ സാദ്ധ്യത. സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളില്‍നിന്നുള്ള അലര്‍ജി പിടിപ്പെടാം. സുഹൃത്തുക്കളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ഗൃഹത്തില്‍നിന്നും വിട്ടുനില്‌ക്കേണ്ട അവസ്‌ഥയുണ്ടാകും. പുതിയസംരംഭങ്ങള്‍ തുടങ്ങാന്‍ അനുകൂല സമയമല്ല. കലാരംഗത്ത്‌ പ്രശസ്‌തി വര്‍ദ്ധിക്കും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 30 Dec 2018 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW