Wednesday, August 21, 2019 Last Updated 2 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 28 Dec 2018 12.15 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/12/275790/2.jpg

മേടം - വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉന്നതപഠനത്തിന്‌ അവസരം ലങിക്കും. ജോലി സ്‌ഥലത്ത്‌ സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും. കാര്‍ഷികരംഗം മെച്ചം. വാഹനങ്ങള്‍ക്ക്‌ ചില്ലറ റിപ്പയര്‍ ആവശ്യമായിവരും.
ഇടവം - സഹോദരങ്ങളില്‍ നിന്ന്‌ പല നേട്ടം ഉണ്ടാകും. കലാകാരന്മാര്‍ക്ക്‌ പ്രശസ്‌തി വര്‍ധിക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും.
മിഥുനം - ആര്‍ഭാടജീവിതം മൂലം പണച്ചെലവ്‌ ഉണ്ടാകും. ഭൂസ്വത്ത്‌ സംബന്ധമായ ക്രയവിക്രയത്തില്‍ ഏര്‍പ്പെടും. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിടും.
കര്‍ക്കടകം - ഉദ്ദേശിച്ച കാര്യം നേടാന്‍ കഴിയും. എല്ലാരംഗത്തും ധൈര്യവും കാര്യ പ്രാപ്‌തിയും പ്രദര്‍ശിപ്പിക്കും. കച്ചവടക്കാര്‍ക്ക്‌ വാരം അനുകൂലമാണ്‌.
ചിങ്ങം - ജനങ്ങള്‍ക്കിടയില്‍ പ്രശസ്‌തി വര്‍ധിക്കും. ആഭരണങ്ങളും ആഡംബര വസ്‌തുക്കളും കൈവശംവന്നുചേരും. വാഹനങ്ങളില്‍നിന്ന്‌ വരുമാന വര്‍ധനവുണ്ടാകും.
കന്നി - ശത്രുക്കളുടെ ഗൂഢതന്ത്രം പരാജയപ്പെടുത്താന്‍ കഴിയും. ലഘുവായ അസുഖം ഉണ്ടാകും. ധാര്‍മിക കാര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും.
തുലാം - സന്താനങ്ങള്‍ പഠനപുരോഗതി കൈവരിക്കും. അസുഖങ്ങള്‍ക്ക്‌ കുറവു ണ്ടാകും. ഉന്നതന്മാരുമായുള്ള സൗഹൃദം ഗുണം ചെയ്യും.
വൃശ്‌ചികം - കച്ചവടക്കാര്‍ക്ക്‌ കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. ചെറുയാത്ര ഫലപ്രദമാകും. കുടുംബത്തില്‍ ചില മംഗളകാര്യം നടക്കാനിടയുണ്ട്‌.
ധനു - മുന്‍പത്തേതിലും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരും. ബിസിനസ്സുകാര്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും വാരം അനുകൂലമാണ്‌. എല്ലാക്കാര്യവും സമര്‍ത്ഥമായി നിര്‍വഹിക്കും.
മകരം - ജോലിസ്‌ഥലത്തെ തൊഴില്‍പ്രശ്‌നം തീരും. മുന്‍പു നല്‍കിയ വാഗ്‌ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയും. ദൈവികകാര്യങ്ങള്‍ക്കും മറ്റുമായി സമയം ചെലവഴിക്കും.
കുംഭം - ജോലിയില്‍ പ്രമോഷന്‍ തടഞ്ഞുവയ്‌ക്കും. സുഹൃത്തുക്കള്‍ വിരോധികലാകും. വരുമാനത്തിലും കവിഞ്ഞ ചെലവുണ്ടാകും.
മീനം - പ്രവര്‍ത്തനരംഗത്ത്‌ എതിരാളികള്‍ വര്‍ധിക്കും. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. അനാവശ്യ ചെലവുകള്‍ വര്‍ധിക്കും.

നിത്യജ്യോതിഷഫലം - അനില്‍ പെരുന്ന - 9847531232

Ads by Google
Friday 28 Dec 2018 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW