Tuesday, August 20, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 27 Dec 2018 11.31 AM

നിങ്ങള്‍ക്കു ചേര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ; 1194 ധനു

2018 ഡിസംബര്‍ 16 മുതല്‍ 2019 ജനുവരി 14 വരെ
uploads/news/2018/12/275660/joythi261218.jpg

ധനുമാസം ഗൃഹാരംഭ പ്രവേശങ്ങള്‍ക്ക് ചേര്‍ന്നതല്ല. ഈ മാസം വാസ്തുപുരുഷന്‍ നിദ്രവിട്ടുണരുകയില്ല എന്നതാണ് ഇതിന് കാരണം. ശാസ്ത്രീയമായി ഭൂമിയില്‍ ഈ മാസം ചൈതന്യവത്തായ ഊര്‍ജ്ജം കുറയുന്നതും കാരണമാകും. വിവാഹങ്ങള്‍ക്കും ഈ മാസം സ്വീകരിക്കാറില്ല. മാസത്തിലെ ഗ്രഹസ്ഥിതി മൂലം ശുഭമുഹൂര്‍ത്തങ്ങള്‍ കുറവാണ്. അതിനനുസൃതമായി ഗണിച്ചു ചേര്‍ത്തിരിക്കുന്ന മുഹൂര്‍ത്തങ്ങളാണ് ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഡിസംബര്‍ 16 (ധനു 1 ഞായര്‍): രാത്രി 03:07 വരെ ഉത്രട്ടാതി. ഒപ്പം ദിനം മുഴുവന്‍ ശുക്ലപക്ഷ നവമി. മാസത്തിലെ ഉത്രട്ടാതി ശുക്ലപക്ഷ നവമിശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. യാത്രകള്‍ നടത്തുക, പുതിയ വാഹനത്തില്‍ സവാരി തുടങ്ങുക, പണമിടപാടുകള്‍ നടത്തുക എന്നിവയ്ക്ക് ദിനം ചേര്‍ന്നതാണ്. വടക്ക് കിഴക്ക് ദിക്കുകള്‍ക്ക് പ്രാധാന്യമുള്ള ദിനമാകയാല്‍ ആ ഭാഗങ്ങളില്‍ കിളയ്ക്കുക, കുഴിയുണ്ടാക്കുക എന്നിവ ആ ഭാഗങ്ങളില്‍ ചെയ്യരുത്.

ഡിസംബര്‍ 17 (ധനു 2, തിങ്കള്‍): രാത്രി 04:16 വരെ രേവതി. ഒപ്പം കാലത്ത് 07:28 വരെ ശുക്ലപക്ഷ നവമി. തുടര്‍ന്ന് ദശമി. മാസത്തിലെ രേവതി, ശുക്ലപക്ഷ ദശമിശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ചേര്‍ന്നതാണ്. യാത്രകള്‍ നടത്തുക, എഗ്രിമെന്റുകളിലൊപ്പിടുക, പണമിടപാടുകള്‍ നടത്തുക, ദീര്‍ഘകാല നിക്ഷേപങ്ങള്‍ നടത്തുക, ബിസിനസ്സ് ആരംഭിക്കുക, പുതിയ വസ്ത്രാഭരണങ്ങള്‍ വാങ്ങുക എന്നിവയ്ക്ക് ദിനം ചേര്‍ന്നതാണ്.

ഡിസംബര്‍ 18 (ധനു 3, ചൊവ്വ): രാത്രി 04:37 വരെ അശ്വതി. കാലത്ത് 07:57 വരെ ശുക്ലപക്ഷ ദശമി. തുടര്‍ന്ന് ഏകാദശി. മാസത്തിലെ അശ്വതി, ശുക്ലപക്ഷ ഏകാദശിശ്രാദ്ധം, അശ്വതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദീര്‍ഘകാലഫലങ്ങള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ ഇന്ന് തുടക്കം കുറിക്കുരുത്. സല്‍സന്താനയോഗമുള്ള ദിനമല്ല. സിസേറിയന്‍ പ്രസവങ്ങള്‍ സാധിച്ചാല്‍ ഒഴിവാക്കുക.

ഡിസംബര്‍ 19 (ധനു 4, ബുധന്‍): രാത്രി 04:11 വരെ ഭരണി. ഒപ്പം കാലത്ത് 07:35 വരെ ശുക്ലപക്ഷ ഏകാദശി. തുടര്‍ന്ന് ദ്വാദശി. മാസത്തിലെ ഭരണി, ശുക്രപക്ഷ ദ്വാദശിശ്രാദ്ധം, ഭരണി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പിണ്ഡനൂല്‍ദോഷമുള്ളതിനാല്‍ ഇന്ന് സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. ബിസിനസ്സുകള്‍ ആരംഭിക്കുന്നതിനും നിക്ഷേപങ്ങള്‍ നടത്തുന്നതിനും ദിനം ചേര്‍ന്നതല്ല. സല്‍സന്താനയോഗമുളള ദിനമല്ല.

ഡിസംബര്‍ 20 (ധനു 5, വ്യാഴം): രാത്രി 03:04 വരെ കാര്‍ത്തിക. ഒപ്പം രാത്രി 04:34 വരെ ശുക്ലപക്ഷ ത്രയോദശി. മാസത്തിലെ കാര്‍ത്തിക, ശുക്ലപക്ഷ ത്രയോദശി ശ്രാദ്ധം, കാര്‍ത്തിക പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. അഗ്നി നക്ഷത്ര ബന്ധമുള്ളതിനാല്‍ പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. ആദ്യമായി വൈദ്യസന്ദര്‍ശനം നടത്തി ചികിത്സകള്‍ ആരംഭിക്കുന്നതിനും ദിനം ചേര്‍ന്നതല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല.

ഡിസംബര്‍ 21 (ധനു 6, വെള്ളി): രാത്രി 01:22 വരെ രോഹിണി. ഒപ്പം രാത്രി 02:09 വരെ ശുക്ലപക്ഷ ചതുര്‍ത്ഥി. മാസത്തിലെ രോഹിണി, ശുക്ലപക്ഷ ചതുര്‍ദ്ദശി ശ്രാദ്ധം, രോഹിണി പിറന്നാള്‍, മൃത്യുയോഗം ഉള്ളതിനാല്‍ ദിനം ശുഭകാര്യങ്ങള്‍ക്ക് ചേര്‍ന്നതല്ല. ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ഔഷധസേവാരംഭം എന്നിവ പാടില്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. സിസേറിയന്‍ പ്രസവങ്ങള്‍ സാധിച്ചാല്‍ ഒഴിവാക്കുക. ദീര്‍ഘദൂര യാത്രകള്‍ക്കും ദിനം ചേര്‍ന്നതല്ല.

ഡിസംബര്‍ 22 (ധനു 7, ശനി): രാത്രി 11:14 വരെ മകയിരം. ഒപ്പം രാത്രി 11:18 വരെ പൗര്‍ണ്ണമി. മാസത്തിലെ മകയിരം, പൗര്‍ണ്ണമി ശ്രാദ്ധം, മകയിരം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ശനിയാഴ്ചയും പൗര്‍ണ്ണമിയും ചേര്‍ന്നുവരുന്ന ഈ ദിനം ശൈവമായ ആരാധനകള്‍ നടത്തുന്നതിന് ചേര്‍ന്നതാണ്. ശിവക്ഷേത്രത്തില്‍ ഉമാമഹേശ്വര പൂജകള്‍ നടത്തുക. യാത്രകള്‍, പണമിടപാടുകള്‍, ബിസിനസ്സ് വിപുലീകരണ ചര്‍ച്ചകള്‍ എന്നിവയ്ക്ക് ദിനം ഉത്തമം.

ഡിസംബര്‍ 23 (ധനു 8, ഞായര്‍): രാത്രി 08:51 വരെ തിരുവാതിര. ഒപ്പം രാത്രി 08:11 വരെ കൃഷ്ണപക്ഷ പ്രഥമ. മാസത്തിലെ തിരുവാതിര, കൃഷ്ണപക്ഷ പ്രഥമ ശ്രാദ്ധം, തിരുവാതിര പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പിണ്ഡനൂല്‍ദോഷമുള്ളതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ഡിസംബര്‍ 24 (ധനു 9, തിങ്കള്‍): വൈകിട്ട് 06:21 വരെ പുണര്‍തം. ഒപ്പം വൈകിട്ട് 04:58 വരെ കൃഷ്ണപക്ഷ ദ്വിതീയ. മാസത്തിലെ പുണര്‍തം, കൃഷ്ണപക്ഷ ദ്വിതീയശ്രാദ്ധം, പുണര്‍തം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദീര്‍ഘകാലഫലം പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതാണ്. നിക്ഷേപങ്ങള്‍ നടത്തുക യാത്രകള്‍ നടത്തുക, വാഹനം വാങ്ങുക ഇവയ്ക്ക് ഉത്തമം.

ഡിസംബര്‍ 25 (ധനു 10, ചൊവ്വ): പകല്‍ 03:54 വരെ പൂയം. ഒപ്പം പകല്‍ 01:47 വരെ കൃഷ്ണപക്ഷ തൃതീയ. മാസത്തിലെ പൂയം, കൃഷ്ണപക്ഷ തൃതീയ, ചതുര്‍ത്ഥി ശ്രാദ്ധം, പൂയം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. സല്‍സന്താനയോഗമുളള ദിനമല്ല. സിസേറിയന്‍ പ്രസവങ്ങള്‍ സാധിച്ചാല്‍ ഒഴിവാക്കുക. യാത്രകള്‍ക്കും ദിനം ചേര്‍ന്നതല്ല.

ഡിസംബര്‍ 26 (ധനു 11, ബുധന്‍): പകല്‍ 01:38 വരെ ആയില്യം. ഒപ്പം പകല്‍ 10:46 വരെ. മാസത്തിലെ ആയില്യം, മകം, കൃഷ്ണപക്ഷ പഞ്ചമിശ്രാദ്ധം, ആയില്യം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 01:38 വരെ പിണ്ഡനൂല്‍ദോഷം ഉള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല.

ഡിസംബര്‍ 27 (ധനു 12, വ്യാഴം): പകല്‍ 11:41 വരെ മകം. ഒപ്പം കാലത്ത് 08:03 വരെ കൃഷ്ണപക്ഷപഞ്ചമി. തുടര്‍ന്ന് ഷഷ്ഠി. മാസത്തിലെ പൂരം, കൃഷ്ണപക്ഷ ഷഷ്ഠിശ്രാദ്ധം, മകം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മദ്ധ്യാഹ്നത്തിന് മുമ്പ് ദിവസത്തിന് ശുഭബന്ധമുണ്ട്. അതുവരെ മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ഉത്തമം. സല്‍സന്താനയോഗമുളള ദിനമാണ്.

ഡിസംബര്‍ 28 (ധനു 13, വെള്ളി): കാലത്ത് 10:06 വരെ പൂരം. ഒപ്പം രാത്രി 03:49 വരെ കൃഷ്ണപക്ഷ സപ്തമി. മാസത്തിലെ ഉത്രം, കൃഷ്ണപക്ഷ സപ്തമിശ്രാദ്ധം, പൂരം, ഉത്രം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. വ്യവഹാരങ്ങള്‍ തയ്യാറാക്കി നല്‍കുന്നതിന് ദിനം ഉത്തമം. ബിസിനസ്സ് സംബന്ധമായ യാത്രകള്‍ നടത്താം. സ്ഥിര നിക്ഷേപങ്ങള്‍ നടത്താം. ബന്ധുജന സന്ദര്‍ശനം നടത്താം. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാം.

ഡിസംബര്‍ 29: (ധനു 14, ശനി): കാലത്ത് 09:00 വരെ ഉത്രം. ഒപ്പം രാത്രി 02:26 വരെ കൃഷ്ണപക്ഷ അഷ്ടമി. അത്തം, കൃഷ്ണപക്ഷ അഷ്ടമിശ്രാദ്ധം, അത്തം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. മുമ്പ് തുടങ്ങിവച്ച് മുടങ്ങിപ്പോയ കാര്യങ്ങള്‍ വീണ്ടും ആരംഭിക്കാം. ഗൃഹനിര്‍മ്മാണത്തിലെ പെയിന്റിംഗ് ജോലികള്‍ക്ക് തുടക്കം കുറിക്കാം. യാത്രകള്‍ നടത്താം.

ഡിസംബര്‍ 30 (ധനു 15, ഞായര്‍): കാലത്ത് 08:23 വരെ അത്തം. ഒപ്പം രാത്രി 1:35 വരെ കൃഷ്ണപക്ഷ നവമി. മാസത്തിലെ ചിത്തിര, കൃഷ്ണപക്ഷ നവമി ശ്രാദ്ധം, ചിത്തിര പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ശുഭബന്ധമുള്ള ദിവസമല്ല. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. പണമിടപാടുകള്‍ക്ക് ഉത്തമം.

ഡിസംബര്‍ 31 (ധനു 16, തിങ്കള്‍): കാലത്ത് 08:18 വരെ ചിത്തിര. തുടര്‍ന്ന് ചോതി. ഒപ്പം രാത്രി 01:16 വരെ കൃഷ്ണപക്ഷദശമി. മാസത്തിലെ ചോതി, കൃഷ്ണപക്ഷ ദശമി ശ്രാദ്ധം, ചോതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനുണ്ട്. നാമകരണം, കാതുകുത്ത്, വിവാഹവസ്ത്രങ്ങള്‍ വാങ്ങല്‍, ഗൃഹനിര്‍മ്മാണത്തിലെ തടിപ്പണികള്‍ ആരംഭിക്കല്‍, ബിസിനസ്സ് ആരംഭം, ദീര്‍ഘദൂരയാത്രകള്‍, വിദ്യാരംഭം എന്നിവയ്ക്ക് ദിനം അനുകൂലമാണ്.

ജനുവരി 1 (ധനു 17, ചൊവ്വ): കാലത്ത് 08:43 വരെ ചോതി. തുടര്‍ന്ന് വിശാഖം. ഒപ്പം രാത്രി 01:28 വരെ കൃഷ്ണപക്ഷ ഏകാദശി. മാസത്തിലെ വിശാഖം, കൃഷ്ണപക്ഷ ഏകാദശിശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പണമിടപാടുകള്‍, ഭൂമി കൊടുക്കല്‍ വാങ്ങല്‍ എന്നിവ പാടില്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. സാധിച്ചാല്‍ സിസേറിയന്‍ പ്രസവങ്ങള്‍ ഒഴിവാക്കുക.

ജനുവരി 2 (ധനു 18, ബുധന്‍): കാലത്ത് 09:38 വരെ വിശാഖം. തുടര്‍ന്ന് അനിഴം. ഒപ്പം രാത്രി 02:10 വരെ കൃഷ്ണപക്ഷ ദ്വാദശി. മാസത്തിലെ അനിഴം, കൃഷ്ണപക്ഷ ദ്വാദശി ശ്രാദ്ധം വിശാഖം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം അനുകൂലം. സല്‍സന്താനയോഗമുള്ള ദിനമാണ്. സര്‍ക്കാരിലേക്കുള്ള അപേക്ഷകള്‍ തയ്യാറാക്കി നല്‍കാം.

ജനുവരി 3 (ധനു 19, വ്യാഴം): പകല്‍ 11:02 വരെ അനിഴം. തുടര്‍ന്ന് തൃക്കേട്ട. ഒപ്പം രാത്രി 03:20 വരെ കൃഷ്ണപക്ഷ ത്രയോദശി. മാസത്തിലെ തൃക്കേട്ട, കൃഷ്ണപക്ഷ ത്രയോദശി ശ്രാദ്ധം, അനിഴം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മദ്ധ്യാഹ്നത്തിന് മുമ്പ് ദിവസത്തിന് ശുഭബന്ധമുണ്ട്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ആ സമയം ഉപയോഗിക്കാം. ദീര്‍ഘകാലഫലം പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം.

ജനുവരി 4 (ധനു 20, വെള്ളി): പകല്‍ 12:52 വരെ തൃക്കേട്ട. തുടര്‍ന്ന് മൂലം. രാത്രി പുലര്‍ന്നുവരുന്ന 04:57 വരെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി. മാസത്തിലെ മൂലം, കൃഷ്ണപക്ഷ ചതുര്‍ദ്ദശി ശ്രാദ്ധം, തൃക്കേട്ട പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 10:52 മുതല്‍ 02:52 വരെ ഗണ്ണാന്തസന്ധിദോഷമുള്ളതിനാല്‍ ശുഭകാര്യങ്ങള്‍ക്ക് ചേര്‍ന്നതല്ല. ചികിത്സാരംഭം, ഔഷധസേവാരംഭം എന്നിവയ്ക്ക് ദിനം അനുകൂലമല്ല.

ജനുവരി 5 (ധനു 21, ശനി): പകല്‍ 03:07 വരെ മൂലം. തുടര്‍ന്ന് പൂരാടം. ഒപ്പം ദിനം മുഴുവന്‍ അമാവാസി. മാസത്തിലെ പൂരാടം, അമാവാസി, മൂലം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 03:07 മുതല്‍ പിണ്ഡനൂല്‍ദോഷമുണ്ട്. ദിനം ശുഭകാര്യങ്ങള്‍ക്ക് ചേര്‍ന്നതല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല.

ജനുവരി 6 (ധനു 22, ഞായര്‍): പകല്‍ 05:42 വരെ പൂരാടം. തുടര്‍ന്ന് ഉത്രാടം. ഒപ്പം കാലത്ത് 06:57 വരെ അമാവാസി. തുടര്‍ന്ന് ശുക്ലപക്ഷ പ്രഥമ. മാസത്തിലെ ശുക്ലപക്ഷ പ്രഥമ ശ്രാദ്ധം, പൂരാടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 05:42 വരെ പിണ്ഡനൂല്‍ദോഷമുണ്ട്. അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. സല്‍സന്താനയോഗമുള്ള ദിനമല്ല.

ജനുവരി 7 (ധനു 23, തിങ്കള്‍): രാത്രി 08:35 വരെ ഉത്രാടം. ഒപ്പം കാലത്ത് 09:18 വരെ ശുക്ലപക്ഷ പ്രഥമ. തുടര്‍ന്ന് ദ്വിതീയ. മാസത്തിലെ ഉത്രാടം, ശുക്ലപക്ഷ ദ്വിതീയ ശ്രാദ്ധം, ഉത്രാടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. യാത്രകള്‍ നടത്തുക, വസ്ത്രാഭരണങ്ങള്‍ വാങ്ങുക, ഗൃഹനിര്‍മ്മാണത്തിലെ അലങ്കാരപ്പണികള്‍ നടത്തുക എന്നിവയ്ക്ക് ദിനം ചേര്‍ന്നതാണ്.

ജനുവരി 8 (ധനു 24, ചൊവ്വാ): രാത്രി 11:40 തിരുവോണം. ഒപ്പം പകല്‍ 11:54 വരെ ശുക്ലപക്ഷ ദ്വിതീയ. തുടര്‍ന്ന് തൃതീയ. മാസത്തിലെ തിരുവാതിര ശുക്ലപക്ഷ തൃതീയ ശ്രാദ്ധം, തിരുവാതിര പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദീര്‍ഘദൂരയാത്രകള്‍ ആരംഭിക്കുന്നതിന് നന്ന്. സല്‍സന്താനയോഗമുള്ള ദിനമാണ്. സിസേറിയന്‍ പ്രസവങ്ങള്‍ ആവാം.

ജനുവരി 9 (ധനു 25, ബുധന്‍): രാത്രി 02:50 വരെ അവിട്ടം. ശുക്ലപക്ഷ തൃതീയ പകല്‍ 02:39 വരെ. തുടര്‍ന്ന് ചതുര്‍ത്ഥി. മാസത്തിലെ അവിട്ടം, ശുക്ലപക്ഷ ചതുര്‍ത്ഥി ശ്രാദ്ധം, അവിട്ടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗള കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. യാത്രകള്‍ നടത്തുന്നതിനും പണമിടപാടുകള്‍ക്കും ദിനം ചേര്‍ന്നതാണ്. ആദ്യമായുള്ള വൈദ്യസന്ദര്‍ശനം നടത്തുന്നതിനും ഔഷധസേവ ആരംഭിക്കുന്നതിനും ദിനം ചേര്‍ന്നതാണ്. സല്‍സന്താനയോഗമുള്ള ദിനമല്ല.

ജനുവരി 10 (ധനു 26, വ്യാഴം): രാത്രി പുലരുന്ന 04:54 വരെ ചതയം. വൈകിട്ട് 05:22 വരെ ശുക്ലപക്ഷ ചതുര്‍ത്ഥി. തുടര്‍ന്ന് പഞ്ചമി. മാസത്തിലെ ചതയം ശ്രാദ്ധം, ചതയം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മൃത്യുയോഗമുള്ളതിനാല്‍ ശുഭകാര്യങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും ദിനം ചേര്‍ന്നതല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. സിസേറിയന്‍ പ്രസവങ്ങള്‍ സാധിച്ചാല്‍ ഒഴിവാക്കുക.

ജനുവരി 11 (ധനു 27, വെള്ളി): ദിനം മുഴുവന്‍ പൂരൂരുട്ടാതി. ഒപ്പം വൈകിട്ട് 07:54 വരെ പഞ്ചമി. തുടര്‍ന്ന് ഷഷ്ഠി. മാസത്തിലെ പൂരൂരുട്ടാതി, ശുക്ലപക്ഷ പഞ്ചമിശ്രാദ്ധം, പൂരൂരുട്ടാതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദിനം മുഴുവന്‍ പിണ്ഡനൂല്‍ദോഷം ഉള്ളതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ജനുവരി 12: (ധനു 28, ശനി): കാലത്ത് 08:42 വരെ പൂരൂരുട്ടാതി. തുടര്‍ന്ന് ഉത്രട്ടാതി. ഒപ്പം രാത്രി 10:04 വരെ ഷഷ്ഠി. മാസത്തിലെ ഷഷ്ഠി ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. കാലത്ത് 8:42 വരെ പിണ്ഡനൂല്‍ ദോഷമുണ്ട്. അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. കാലത്ത് 8:42 ന് ശേഷം ദിവസത്തിന് ശുഭബന്ധമുണ്ട്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ഉത്തമം.

ജനുവരി 13 (ധനു 29, ഞായര്‍): പകല്‍ 11:05 വരെ ഉത്രട്ടാതി. തുടര്‍ന്ന് രേവതി. ഒപ്പം രാത്രി 11:41 വരെ ശുക്ലപക്ഷ സപ്തമി. മാസത്തിലെ സപ്തമിശ്രാദ്ധം, ഉത്രട്ടാതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ഉത്തമം. ദീര്‍ഘകാലഫലം പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ തുടങ്ങിവയ്ക്കുന്നതിന് ദിനം ഉത്തമം.

ജനുവരി 14 (ധനു 30, തിങ്കള്‍): പകല്‍ 12:52 വരെ രേവതി. തുടര്‍ന്ന് അശ്വതി. ഒപ്പം രാത്രി 12:37 വരെ ശുക്ലപക്ഷ അഷ്ടമി. മാസത്തിലെ ശുക്ല അഷ്ടമിശ്രാദ്ധം, രേവതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പകല്‍ 10:52 മുതല്‍ 02:52 വരെ ഗണ്ഡാന്തസന്ധിദോഷമുണ്ട്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. ചികിത്സാരംഭം പാടില്ല.

*********
അശ്വതി: ഡിസംബര്‍ 17-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും ജനുവരി 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 13- ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഭരണി: ഡിസംബര്‍ 16-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും 31-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും ജനുവരി 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 12-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

കാര്‍ത്തിക: ഡിസംബര്‍ 17-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും 31-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും ജനുവരി 3- ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 13-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

രോഹിണി: ഡിസംബര്‍ 16-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും 31-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും ജനുവരി 3- ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 12-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

മകയിരം: ഡിസംബര്‍ 17-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും ജനുവരി 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 13-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

തിരുവാതിര: ഡിസംബര്‍ 16-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും 31-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും ജനുവരി 3- ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 12-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പുണര്‍തം: ഡിസംബര്‍ 16-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും 17-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും ജനുവരി 12- ന് പകല്‍ 09.10 മുതല്‍ 10.30 വരെയും 13-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂയം: ഡിസംബര്‍ 17-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും 31-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും ജനുവരി 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 13-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.

ആയില്യം: ഡിസംബര്‍ 16-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും 31-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും ജനുവരി 3- ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 12-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

മകം: ജനുവരി 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂരം: ഡിസംബര്‍ 16-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും 31-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും ജനുവരി 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഉത്രം: ഡിസംബര്‍ 17-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും 31-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും ജനുവരി 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 13-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

അത്തം: ഡിസംബര്‍ 16-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും ജനുവരി 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 12-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ചിത്തിര: ഡിസംബര്‍ 16-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും 17-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും 31-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും ജനുവരി 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 12-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.

ചോതി: ഡിസംബര്‍ 31-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും ജനുവരി 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 12-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

വിശാഖം: ഡിസംബര്‍ 16-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും 17-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും 31-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും ജനുവരി 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 12-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

അനിഴം: ഡിസംബര്‍ 17-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും 31-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും ജനുവരി 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 13-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

തൃക്കേട്ട: ഡിസംബര്‍ 16-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും ജനുവരി 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 12-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

മൂലം: ഡിസംബര്‍ 17-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും 31- ന് പകല്‍ 09.50 മുതല്‍ 10.40 വരെയും ജനുവരി 13-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂരാടം: ഡിസംബര്‍ 16-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും 17-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും ജനുവരി 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 12-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും 13-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഉത്രാടം: ഡിസംബര്‍ 16-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും 31-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും ജനുവരി 12-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

തിരുവോണം: ഡിസംബര്‍ 17-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും 31-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും ജനുവരി 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 13-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.

അവിട്ടം: ഡിസംബര്‍ 16-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും ജനുവരി 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 12-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ചതയം: ഡിസംബര്‍ 17-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും ജനുവരി 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 3-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂരൂരുട്ടാതി: ഡിസംബര്‍ 17-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും 31-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും ജനുവരി 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 12-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഉത്രട്ടാതി: ഡിസംബര്‍ 31-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും ജനുവരി 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും ശുഭ കാര്യങ്ങള്‍ക്കുപയോഗിക്കാം.

രേവതി: ഡിസംബര്‍ 16-ന് പകല്‍ 12.30 മുതല്‍ 01.15 വരെയും ജനുവരി 3-ന് പകല്‍ 09.50 മുതല്‍ 10.40 വരെയും 12-ന് പകല്‍ 09.10 മുതല്‍ 10.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

വി. സജീവ് ശാസ്താരം
ഫോണ്‍: 9656377700

Ads by Google
Ads by Google
Loading...
TRENDING NOW