Tuesday, August 20, 2019 Last Updated 20 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Dec 2018 10.28 AM

ബാന്‍ഡ് കൊട്ടുന്നത് ഇടവകയിലെ അച്ചന്‍, കരോള്‍ ഗാനം പാടുന്നത് സ്ത്രീകളും കുട്ടികളും, വ്യത്യസ്തമായ ക്രിസ്തുമസ് ആഘോഷം

uploads/news/2018/12/275415/Xmascelecr261218a.jpg

ഉണ്ണി യേശുവിന്റെ ജനനം വിളിച്ചറിയിച്ച് വ്യത്യസ്തമായ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ച് ജനശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ് കിടങ്ങന്നൂര്‍ മെഴുവേലി സെന്റ് ജോര്‍ജ് യാക്കോബായ ശാലേം പളളി.

uploads/news/2018/12/275415/Xmascelecr261218b.jpg

ഇടവക വികാരി റവ.ഫാദര്‍ ജോസഫ് പി. വര്‍ഗീസ് ,സഹവികാരി റവ.ഫാദര്‍ തോമസ് എം. ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇടവകയിലെ പുരുഷന്മാരും , സ്ത്രീകളും, കുട്ടികളും അടങ്ങുന്ന സംഘം വൈകിട്ട് 6 മണി മുതല്‍ വെളുപ്പിന് 3 മണി വരെ ഭവനം സന്ദര്‍ശിച്ച് ക്രിസ്തുമസ് ഗാനങ്ങള്‍ ആലപിക്കുകയും, ദൂത് അറിയിച്ച് ക്രിസ്തുമസ് പാപ്പ കേക്ക് സമ്മാനമായി നല്‍കിയാണ് മടങ്ങുന്നത്.

ഇടവകയിലെ അച്ചന്മാരും കൊച്ചു കുട്ടികളുമാണ് സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നുളളതും കരോള്‍ സര്‍വീസിന് മാറ്റ് കൂട്ടുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി കരോള്‍ സംഘം ഈ വിധമാണ് ക്രിസ്തുവിന്റെ ജനനം വിളിച്ചറിയിക്കുന്നത്.

ചെറിയാന്‍ കിടങ്ങന്നൂര്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW