Saturday, August 24, 2019 Last Updated 23 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Dec 2018 09.08 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ? 26.12.2018

uploads/news/2018/12/275405/nithyam261218.jpg

മേടം -
നേതൃഗുണം പ്രകടിപ്പിക്കും. കര്‍മമേഖല വിപുലീകരിക്കും. സുഹൃത്‌സഹായം ഉണ്ടാകും. ക്രയവിക്രയങ്ങളിലേര്‍പ്പെടും.

ഇടവം -
ആഡംബരപ്രിയം പ്രകടിപ്പിക്കും. ഉന്നതവ്യക്തികളെ പരിചയപ്പെടും. തീര്‍ത്ഥ യാത്രകള്‍ ഉണ്ടാകും. കേസുകള്‍ ഒത്തുതീര്‍പ്പാകും.

മിഥുനം -
പഠനരംഗത്തു ശോഭിക്കാനാകും. കാര്‍ഷികരംഗത്തുള്ളവര്‍ക്കു നല്ല വാരമാണ്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. മനസ്സു ശാന്തമാകും.

കര്‍ക്കടകം -
ലഘുവായ രോഗങ്ങള്‍ക്കു സാധ്യതയുണ്ട്. ദാനധര്‍മങ്ങള്‍ ചെയ്യും. സാമര്‍ത്ഥ്യത്തോടെ കാര്യങ്ങള്‍ നേടിയെടുക്കും.

ചിങ്ങം -
ദൂരയാത്രകള്‍ വേണ്ടിവരും. കച്ചവടക്കാര്‍ക്ക് അധികലാഭം ഉണ്ടാകും. തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കും. അധികാരസ്ഥാനത്തുള്ളവരെ സ്വാധീനിക്കാനാവും.

കന്നി -
നല്ല കര്‍മങ്ങളിലൂടെ ഗുണം വര്‍ധിപ്പിക്കാനാവും. വാക്കുതര്‍ക്കങ്ങളില്‍ ഇടപെടരുത്. മുതിര്‍ന്നവരുടെ വാക്കുകള്‍ മാനിക്കണം. എല്ലാ രംഗത്തും ശ്രദ്ധ ആവശ്യ മാണ്.

തുലാം -
ജോലിഭാരം കൂടും. പ്രതിയോഗികളെ കരുതിയിരിക്കണം. അയല്‍ക്കാരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്.

വൃശ്ചികം -
സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകും. പുതിയ കാര്യങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ നീങ്ങും. മറ്റുള്ളവരില്‍നിന്നു സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കാം. ശത്രുക്കള്‍ കുറയും.

ധനു -
കിട്ടാനുള്ള ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും. വസ്തുവകകള്‍ സ്വന്തമാക്കും. ആരോപണങ്ങളെ മറികടക്കും.

മകരം -
അധികജോലി ഏറ്റെടുക്കേണ്ടിവരും. തൊഴില്‍ ഉന്നതി കുറയും. ലഘുവായ തടസ്സങ്ങളെ അഭിമുഖീകരിക്കും. മക്കള്‍മൂലം സന്തോഷിക്കും.

കുംഭം -
ആഡംബരത്തിനായി പണം ചെലവഴിക്കും. യാത്രകള്‍ ക്ലേശകരമാകാനാണിട. ദുഃഖകരമായ വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്. കഠിനാധ്വാനത്തിലൂടെ കാര്യങ്ങള്‍ നേടിയെടുക്കും.

മീനം -
ഊഹക്കച്ചവടത്തിലേര്‍പ്പെടും ഏതുകാര്യത്തിനും മുന്നിട്ടിറങ്ങും. കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കണം. പ്രതിസന്ധികളെ തരണം ചെയ്യാനാകും.

അനില്‍ പെരുന്ന - 9847531232

Ads by Google
Wednesday 26 Dec 2018 09.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW