Saturday, August 24, 2019 Last Updated 21 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 24 Dec 2018 04.26 PM

വാവെയ് ഫോണുകൾ വൻ വിലക്കുറവിൽ; 15000 രൂപ വരെ വെട്ടികുറച്ചു

huawei offers rs 15000 off  0 emi cashback exchange offers

ചൈനീസ് കമ്പനിയായ വാവെയ് ഹാൻഡ്സെറ്റുകളുടെ വില കുത്തനെ കുറച്ചു. ക്രിസ്മസ് പ്രമാണിച്ച് ഫ്ലാഗ്ഷിപ്പ് മോഡലുകളായ പി20 പ്രോ, പി20 ലൈറ്റ്, നോവ 3, നോവ 3ഐ എന്നീ ഹാൻഡ്സെറ്റുകൾക്കാണ് ഓഫർ നൽകുന്നത്. 15000 രൂപ വരെ വാവെയ് ഹോളിഡെ സെയിലിൽ ഇളവ് നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ആമസോൺ വഴി ഡിസംബർ 21 മുതൽ ജനുവരി രണ്ടുവരെയാണ് വിൽപ്പന. വാവെയ് ഹാൻഡ്സെറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നോകോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കും. പി20 ലൈറ്റ് ഹാൻഡ്സെറ്റിന് 8000 രൂപ വിലകുറച്ച് 14,999 രൂപയ്ക്കാണ് നൽകുന്നത്. മൂന്നു മാസത്തേക്ക് നോകോസ്റ്റ് ഇഎംഐ ലഭിക്കും. 24 മെഗാപിക്സൽ സെൽഫി ക്യാമറയാണ് വാവെയ് പി20 ലൈറ്റിന്റെ പ്രധാന ഫീച്ചറുകളിലൊന്ന് . 16 മെഗാപിക്സലാണ് റിയർ ക്യാമറയുമുണ്ട്.

വാവെയ് പി20 പ്രോ ഹാൻഡ്സെറ്റ് 15,000 രൂപ വില കുറച്ച് 54,999 രൂപയ്ക്കും വിൽക്കുന്നു. ആറു മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. നോവ 3ഐ 7,009 ഇളവോടെ 16,990 രൂപയ്ക്ക് സ്വന്തമാക്കാം. 39,999 രൂപ വിലയുള്ള നോവ 3 ഹാൻഡ്സെറ്റിന് 10,000 രൂപ ഇളവ് നൽകി 29,999 രൂപയ്ക്ക് ലഭ്യമാക്കും.

Ads by Google
Ads by Google
Loading...
TRENDING NOW