Thursday, August 22, 2019 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 22 Dec 2018 08.23 AM

കെഎസ്ആര്‍ടിസി പ്രതിസന്ധി പുറത്താക്കപ്പെട്ടവരുടെ ലോംഗ് മാര്‍ച്ച് കൊല്ലത്ത് : 10 വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്ത എംപാനലുകാര്‍ക്ക് തുടരാനായേക്കും ; പുതിയ നിയമനക്കാര്‍ക്ക് ഡിപ്പോയില്‍ തന്നെ പരിശീലനം

uploads/news/2018/12/274586/KSRTC.jpg

കൊച്ചി: കണ്ടക്ടര്‍മാരുടെ പ്രതിസന്ധി സര്‍വീസുകളെ സാരമായി ബാധിച്ചിരിക്കെ പിരിച്ചുവിടപ്പെട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ ലോംഗ് മാര്‍ച്ച് കൊല്ലത്ത് എത്തി. വൈകിട്ട് ചാത്തന്നൂരില്‍ സമാപിക്കുന്ന മാര്‍ച്ച് നാളെ തിരുവനന്തപുരത്ത് എത്തി മന്ത്രിക്ക് നിവേദനം സമര്‍പ്പിക്കും. ആയിരത്തോളം സര്‍വീസുകളെ ഇന്ന് പുതിയ സംഭവവികാസങ്ങള്‍ ബാധിക്കുമെന്നാണ് സൂചന.

എമ്പാനലുകാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്നുണ്ടായ കണ്ടക്ടര്‍മാരുടെ കുറവുമൂലം കെ.എസ്.ആര്‍.ടി.സി ഇന്നലെ റദ്ദാക്കിയത് 998 സര്‍വീസുകളായിരുന്നു. തിരുവനന്തപുരം മേഖലയില്‍ 350 സര്‍വീസും എറണാകുളം മേഖലയില്‍ 448 സര്‍വീസും കോഴിക്കോട് മേഖലയില്‍ 104 സര്‍വീസുമാണ് റദ്ദാക്കിയത്. പുതിയതായി നിയമനം ലഭിച്ചവര്‍ക്ക് അതാത് ഡിപ്പോകളില്‍ പരിശീലനം നല്‍കാനാണ് നിര്‍ദേശം കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് താല്‍ക്കാലിക ലൈസന്‍സ് നല്‍കാനും നിര്‍ദേശമുണ്ട്.

െഹെക്കോടതി മുന്‍വിധിയെത്തുടര്‍ന്ന് 3861 എമ്പാനലുകാരെയാണ് കെ.എസ്.ആര്‍.ടി.സി. പുറത്താക്കിയത്. അതേസമയം കെ.എസ്.ആര്‍.ടി.സിയില്‍ പി.എസ്.സി. പട്ടികയിലുള്ളവര്‍ക്കു പുറമേ വരുന്ന ഒഴിവുകളിലേക്ക് എമ്പാനല്‍ നിയമനം നടത്താന്‍ െഹെക്കോടതിയുടെ അനുമതി ഇന്നലെ കിട്ടിയിരുന്നു. പി.എസ്.സി. നിയമനഉപദേശം നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്കുശേഷം വരുന്ന ഒഴിവിലേക്ക് എമ്പാനലില്‍ നിന്നോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ ചട്ടപ്രകാരം നിയമനം നടത്താവുന്നതാണെന്നു കോടതി വ്യക്തമാക്കി. 180 ദിവസത്തില്‍ കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരുടെ നിയമനം നീട്ടിക്കൊണ്ടുപോയത് ചട്ടവിരുദ്ധമാണെന്നു കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം 10 വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തവര്‍ക്കു സര്‍വീസില്‍ തുടരാവുന്നതാണ്. താല്‍ക്കാലിക നിയമനം നീട്ടിക്കൊണ്ടുപോയി പി.എസ്.സി. വഴിയുള്ള നിയമനം നിയന്ത്രിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. 2013ലെ ഉത്തരവ് പ്രകാരം 10 വര്‍ഷം പൂര്‍ത്തിയാക്കിയവരും വര്‍ഷത്തില്‍ 120 ദിവസത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവരെയും സര്‍ക്കാര്‍ റെഗുലെറെസ് ചെയ്തിട്ടുണ്ട്. അവര്‍ക്ക് ജോലിയില്‍ തുടരാം.

Ads by Google
Ads by Google
Loading...
TRENDING NOW