Tuesday, August 20, 2019 Last Updated 6 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 21 Dec 2018 05.47 PM

ഇത്രമാത്രം നെഗറ്റീവായി 'ഒടിയനെ' കണ്ടത് എന്തിനാണെന്ന് മനസിലായില്ല: തുറന്നു പറച്ചിലുമായി മധുപാല്‍

Facebook post,  Madhupal,  Odiyan

അമിത പ്രതീക്ഷയുമായി മാസ് പടമെന്ന് സ്വപ്നം കണ്ട് ആരാധകരെ തിയറ്ററുകളിലെത്തിച്ച സിനിമയാണ് മോഹന്‍ലാലിന്റെ ഒടിയന്‍. എന്നാല്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് പടം ഉയരാതിരന്നതോടെ സിനിമയ്ക്കു വന്‍ സൈബര്‍ ആക്രമണമാണ് നേടിടേണ്ടി വന്നത്. അതിനു പിന്നാലെ സിനിമയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ ഒടിയനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മധുപാല്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് ഒടിയന്‍ സിനിമയെ പറ്റി തുറന്നു പറഞ്ഞിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒടിയൻ കണ്ടു. ആളുകൾ ഇത്ര മാത്രം നെഗറ്റീവ് ആയി ഒരു സിനിമയെ കണ്ടത് എന്തിനാണെന്ന് മനസ്സിലായില്ല. കാഴ്ചകൾ കാണുന്നത് കണ്ണുകൊണ്ടല്ല മനസ്സ് അറിഞ്ഞാണെന്ന് ഈ സിനിമ പറയുന്നുണ്ട്. സത്യസന്ധമായി ഒരു സിനിമയെ കാണിച്ചു തന്നവർക്ക് സ്നേഹം. തേങ്കുറിശ്ശിയിലെ അവസാനത്തെ ഒടിയന്റെ മായക്കാഴ്ചകളിൽ, ജീവിച്ചിരിക്കുന്ന നന്മയുള്ളവർക്കവേണ്ടിയുള്ള ത്യാഗത്തിന്റെ വെളിച്ചമുണ്ട്. ഇരുളിൽ നിന്നും പ്രകാശത്തിലേക്കുള്ള ജാഗ്രതയുണ്ട്. വീണ്ടും കാണുമ്പോൾ പുതിയ കാഴ്ചകളുണ്ടാവും സത്യമുള്ള ബന്ധങ്ങളുണ്ടാവും കഥ പറയുന്നത് ആസ്വദിക്കുവാനാണെന്ന ബോധമുണ്ടാവും. പ്രിയപ്പെട്ടവർക്ക് നന്ദി. സ്നേഹം

Ads by Google
Ads by Google
Loading...
TRENDING NOW