Saturday, August 24, 2019 Last Updated 51 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Dec 2018 11.27 AM

കണ്ടക്ടര്‍മാരുടെ കുറവ് വലിയ പ്രതിസന്ധിയുണ്ടാക്കി; വരുമാനം വര്‍ധിച്ചുവെന്ന് ടോമിന്‍ തച്ചങ്കരി

ഇന്നലെ 950 ബസ് സര്‍വീസ് വെട്ടിക്കുറച്ചുവെങ്കിലും ഇന്ന് അത് 330 ആയി കുറഞ്ഞിട്ടുണ്ട്. സര്‍വീസ് ശാസ്ത്രീയമായി പരിഷ്‌കരിച്ചാണ് നഷ്ടം കുറച്ചത്.
tomin thachankary

തിരുവനന്തപുരം: എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതോടെ കെ.എസ്.ആര്‍.ടി.സി വലിയ പ്രതിസന്ധിയെയാണ് നേരിട്ടതെന്ന് എം.ഡി ടോമിന്‍ തച്ചങ്കരി. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയുടെ കലക്ഷനില്‍ കുറവ് വന്നിട്ടില്ല. ബസുകള്‍ വെട്ടിക്കുറച്ചുവെങ്കിലും മുന്‍ ദിവസങ്ങളില്‍ ലഭിച്ചിരുന്ന കലക്ഷന്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ധന ചെലവ് 17 ലക്ഷം രൂപയോളം കുറഞ്ഞത് വരുമാനം വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ 950 ബസ് സര്‍വീസ് വെട്ടിക്കുറച്ചുവെങ്കിലും ഇന്ന് അത് 330 ആയി കുറഞ്ഞിട്ടുണ്ട്. സര്‍വീസ് ശാസ്ത്രീയമായി പരിഷ്‌കരിച്ചാണ് നഷ്ടം കുറച്ചത്.

പി.എസ്.സി വഴി നിയമനം ലഭിച്ചവരെ നാളെ വിളിച്ചുചേര്‍ക്കും. രേഖകള്‍ പരിശോധിച്ച് അവരെ അതാത് ഡിപ്പോകളിലേക്ക് അയക്കും. അതാത് ഡിപ്പോകളിലായിരിക്കും പ്രത്യേക പരിശീലകരെ ഉപയോഗിച്ച് പരിശീലിപ്പിക്കുക. ഒരാഴ്ച കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി കണ്ടക്ടര്‍ പരീക്ഷയ്ക്ക് ഇരുത്തും. പരീക്ഷ പാസായാല്‍ ജോലിക്ക് കയറ്റും. ടിക്കറ്റ് നല്‍കുന്നതിനുള്ള പരിശീലനവും നല്‍കും. പിന്നീടുള്ള രണ്ടു ദിവസം കണ്ടക്ടര്‍മാര്‍ക്കൊപ്പം പരിശീലനത്തിന് അയക്കും. വരും ദിവസങ്ങളിലെ തിരക്ക് പരിഗണിച്ചാണ് പരിശീലന പരിപാടി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതെന്നും ടോമിന്‍ തച്ചങ്കരി അറിയിച്ചു.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് സഹപ്രവര്‍ത്തകര്‍ പിരിഞ്ഞുപോകുന്നതിന്റെ വേദനയുണ്ടെങ്കിലും യാത്രക്കാരുടെ പ്രശ്‌നം മനസ്സിലാക്കി ജോലിയില്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചുവെന്നും എം.ഡി പറഞ്ഞു.

പുതിയ കണ്ടക്ടര്‍മാര്‍ക്ക് സ്ഥിരം നിയമനമില്ല. എം പാനല്‍ കണ്ടക്ടര്‍മാര്‍ക്ക് നല്‍കിയ ശമ്പളമാണ് തുടക്കത്തില്‍ നല്‍കുക. ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമായിരിക്കും സ്ഥിരം നിയമനമെന്നും എം.ഡി വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
TRENDING NOW