Monday, August 19, 2019 Last Updated 12 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Dec 2018 09.08 AM

''തങ്ങള്‍ വിചാരിച്ചാല്‍ ഒരു ലക്ഷം പേരെ കയറ്റാന്‍ പറ്റും അത് ഞങ്ങളുടെ പരിപാടിയല്ല''; ശബരിമലയില്‍ യുവതികള്‍ കയറിയെന്ന് മന്ത്രി മണി

MM Mani

കോതമംഗലം: ശബരിമല സന്നിധാനത്ത് യുവതികള്‍ കയറിയെന്ന് മന്ത്രി എം എം മണിയുടെ വെളിപ്പെടുത്തല്‍. കോതമംഗലത്ത് വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ശബരിമലയില്‍ യുവതികള്‍ കയറിയെന്ന് കരുതിയില്ലെന്നാണോ നിങ്ങളൊക്കെ കരുതിയിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കൂടാതെ യുവതികള്‍ സന്നിധാനത്തേക്ക് പോയിട്ടില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോയെന്നും മന്ത്രി ചോദിച്ചു. പിന്നെന്തിനാണ് ഈ പാടൊക്കെ പെടുന്നതെന്നും മന്ത്രി പറഞ്ഞു. വ്യക്തത ചോദിച്ചപ്പോള്‍ നിങ്ങളൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്.

ഇതിന് പുറമെ ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു ലക്ഷം സ്ത്രീകളേയും കൊണ്ട് മല കയറാമല്ലോ. അവിടെ ആരും തടയാനൊന്നും വരില്ല. അതിനുള്ള കെല്‍പ്പൊക്കെ ഞങ്ങള്‍ക്കുണ്ട്. പക്ഷെ അതൊന്നും ഞങ്ങളുടെ പരിപാടിയല്ല. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW