Thursday, August 22, 2019 Last Updated 41 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Dec 2018 10.30 AM

മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നവാസ് ഷെരീഫിന്റെ സുരക്ഷാ ജീവനക്കാരുടെ ആക്രമണം; ഒരാള്‍ പിടിയില്‍, പാര്‍ലമെന്റിനു പുറത്ത് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പെട്ടതോടെയാണ് ഷെരീഫിന് പ്രധാനമന്ത്രി പദവി നഷ്ടമായതും ഇസ്ലാമാബാദിലെത്തി നിയമനടപടി നേരിടേണ്ടിവന്നതും.
Nawaz Sharif

ഇസ്ലാമാബാദ്: പാകിസ്താനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സുരക്ഷാ ജീവനക്കാരുടെ ആക്രമണം. ഇസ്ലാമാബാദില്‍ പാര്‍ലമെന്റ് മന്ദിരത്തിനു പുറത്തുവച്ച് സമാ ടിവിയുടെ കാമറമാനു നേര്‍ക്ക് ആക്രമണമുണ്ടായതെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ദൃശ്യവും കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

സുരക്ഷാ ജീവനക്കാരുടെ അടിയേറ്റ് നിലത്തുവീണ കാമറമാന്റെ മുഖത്തിനു നേരെ വീണ്ടും ആക്രമണമുണ്ടായി. അയാളുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തമൊഴുകുന്ന നിലയിലായിരുന്നു. അബോധാവസ്ഥയിലായ അയാളെ സമീപത്തുള്ള പോളി ക്ലിനിക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിനു ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരില്‍ ഒരാളെ മാധ്യമപ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് പിടികൂടി. പാര്‍ലമെന്റിലെ സെക്യൂരിറ്റിക്ക് കൈമാറി. മറ്റൊരാള്‍ രക്ഷപ്പെട്ടു. ആക്രമണത്തിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ പ്രധാന കവാടം ഉപരോധിച്ചു പ്രതിഷേധിച്ചു.

അതേസമയം, ആക്രമണത്തില്‍ ഷെരീഫ് അപലപിച്ചു. ആക്രമണം വേദനാജനകവും ദുഃഖകരവുമാണെന്ന് ഷെരീഫ് പ്രതികരിച്ചു. പരുക്കേറ്റയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് താന്‍ നിര്‍ദേശം നല്‍കിയെന്നും ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നും ഷെരീഫ് പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ പെട്ടതോടെയാണ് ഷെരീഫിന് പ്രധാനമന്ത്രി പദവി നഷ്ടമായതും ഇസ്ലാമാബാദിലെത്തി നിയമനടപടി നേരിടേണ്ടിവന്നതും.

Ads by Google
Ads by Google
Loading...
TRENDING NOW