Friday, August 23, 2019 Last Updated 24 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 15 Dec 2018 05.30 PM

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: ഇടനിലക്കാരന്‍ രണ്ട് വ്യോമസേന ഉദ്യോഗസ്ഥരേയും കുടുംബാംഗങ്ങളെയും വിദേശയാത്രയ്ക്ക് കൊണ്ടുപോയെന്ന് സി.ബി.ഐ

Christian Michel , AgustaWestland

ന്യുഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ മുഖ്യ ഇടനിലക്കാരന്‍ ക്രിസ്റ്റിയന്‍ മൈക്കലിനെതിരെ സി.ബി.ഐ. വ്യോമസേനയില്‍ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥനും നിലവില്‍ ജോലി ചെയ്യുന്ന മറ്റൊരു ഉദ്യോഗസ്ഥനും വിദേശയാത്രയ്ക്കുള്ള ചെലവ് മൈക്കല്‍ വഹിച്ചതായി സി.ബി.ഐ ആരോപിച്ചു. ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയിലാണ് മൈക്കലിനെതിരായ ആരോപണങ്ങള്‍ സി.ബി.ഐ ഉന്നയിച്ചത്.

അഞ്ച് ദിസവത്തെ റിമാന്‍ഡ് അവസാനിച്ച സാഹചര്യത്തില്‍ ക്രിസ്ത്യന്‍ മൈക്കലിനെ പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി. ഇയാളുടെ കസ്റ്റഡി നാല് ദിവസത്തേക്ക് കൂടി കോടതി നീട്ടിക്കൊടുത്തു. അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് സി.ബി.ഐ ആവശ്യപ്പെട്ടത്. ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും മുംബൈയിലേക്ക് അന്വേഷണത്തിനായി കൊണ്ടു പോകണമെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

2009-13 കാലയളവില്‍ വ്യോമസേനയുടെ ഒരു മുന്‍ ഉദ്യോഗസ്ഥനേയും നിലവില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനേയും അവരുടെ കുടുംബാംഗങ്ങളെയും 92 ലക്ഷം രൂപ ചെലവഴിച്ച് ക്രിസ്ത്യന്‍ മൈക്കല്‍ വിദേശയാത്രയ്ക്ക് കൊണ്ടു പോയെന്നാണ് സി.ബി.ഐയുടെ ആരോപണം.

Ads by Google
Ads by Google
Loading...
TRENDING NOW