Tuesday, August 20, 2019 Last Updated 6 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 15 Dec 2018 03.31 PM

ധ്യാനത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശരീരസൗന്ദര്യത്തിനും മനഃശാന്തിക്കും രോഗമുക്തിക്കും യോഗയെ ആശ്രയിക്കുന്നൊരു തലമുറയാണ് ഇന്നത്തേത്. മെഡിറ്റേഷന്‍ എന്നതിലുപരി യോഗയെ ഒരു ദിനചര്യയാക്കി മാറ്റാം. അഭിനേത്രിയും ഫിറ്റ്‌നെസ് എക്‌സ്‌പേര്‍ട്ടും ഹോമിയോപ്പതി ഡോക്ടറുമായ ഡോ.ദിവ്യ, വിവരിക്കുന്നു
uploads/news/2018/12/272627/FitnessPlus151218.jpg

ധ്യാനത്തിന് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ കഴിയും. ധ്യാനത്തിന്റെ ഗുണങ്ങള്‍ ഇവയൊക്കെയാണ്.

ദിവസവും 20 മിനിട്ട് ധ്യാനം അനുഷ്ഠിച്ചാല്‍ ഉത്കണ്ഠയും സമ്മര്‍ദ്ദവും അകറ്റാന്‍ സാധിക്കുമോ? ധ്യാനത്തിന് സന്തോഷവും മനശാന്തിയും നല്‍കാനും ദീര്‍ഘ കാലയളവില്‍ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും കഴിയുമോ? സാധിക്കുമെന്നാണ് ഒട്ടേറെ ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നത്.

പൗരാണികവും ആത്മീയവുമായ ധ്യാനം കാലങ്ങളിലൂടെ വികസിച്ച് വന്നതും മാനസിക സമ്മര്‍ദ്ദം, സംഘര്‍ഷം, ഉത്കണ്ഠ എന്നിവയെ കുറയ്ക്കുന്നതില്‍ സഹായിക്കുന്നതുമാണ്.

നിങ്ങളുടെ അന്തര്‍ ജ്ഞാനത്തെ വളര്‍ത്താനും ജോലിയിലെ പ്രകടനം മെച്ചപ്പെടുത്താനും ധ്യാനം ഫലപ്രദമാണ്. അലസതയോ മറ്റ് ഗുരുതര മാനസിക പ്രശ്‌നങ്ങളോ നിങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ നിങ്ങള്‍ ധ്യാനിക്കാറില്ല എന്നതാണ് കാണിക്കുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ജീവിതത്തിന്റെ ഗതിമാറ്റാന്‍ ഇനിയും വൈകിയിട്ടില്ല. ഇന്നുമുതല്‍ ധ്യാനം അനുഷ്ഠിക്കാന്‍ തയാറാവുകയാണെങ്കില്‍ നിങ്ങളുടെ വേദനകളും ഉത്കണ്ഠകളും അകറ്റാം. അതിനുവേണ്ടി ധ്യാനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

സൗകര്യപ്രദമായ സമയം.


ആദ്യമായി സൗകര്യപ്രദമായ സമയം തെരഞ്ഞെടുക്കണം. അതിരാവിലെ ധ്യാനം അനുഷ്ഠിക്കുന്നതാണ് ഉചിതം. അപ്പോള്‍ ചുറ്റുപാടുകളെല്ലാം ശാന്തമായിരിക്കും. കാലാവസ്ഥയും പ്രസന്നമായിരിക്കും. ഈ സമയത്ത് ജീവിതത്തിലെ പ്രശ്നങ്ങളില്‍നിന്നും നഗരജീവിതത്തിലെ തിരക്കുകളില്‍നിന്നും നിങ്ങള്‍ അകലെയായിരിക്കും.

എന്നാല്‍ പലര്‍ക്കും രാവിലെ അധികം സമയമുണ്ടാവില്ല. അത്തരക്കാര്‍ക്ക് ജോലിക്ക് ശേഷം വൈകുന്നേരമോ രാത്രി കിടക്കാന്‍ പോകുന്നതിന് മുന്‍പോ ചെയ്യാം. ദിവസവും ഒരേ സമയത്ത് ധ്യാനം ചെയ്യുന്നതിലൂടെ എല്ലാ പ്രശ്നങ്ങളും അകലും.

സൗകര്യപ്രദമായ സ്ഥലം


രണ്ടാമത്തെ കാര്യം സൗകര്യപ്രദമായ സ്ഥലമാണ്. നിങ്ങള്‍ക്ക് തൃപ്തികരമെങ്കില്‍ ബെഡ്‌റൂം തന്നെ ഉപയോഗിക്കാം.വീടിന്റെ മുറ്റമോ, പൂന്തോട്ടമോ ഉപയോഗിക്കാം. ശബ്ദകോലാഹലങ്ങളില്‍നിന്ന് അകന്നുനില്‍ക്കുന്നത് ധ്യാനം ഫലപ്രദമാക്കാന്‍ സഹായിക്കും.

വയര്‍ ശൂന്യമാക്കി നിര്‍ത്തുക


നിറഞ്ഞ വയറോടെ ധ്യാനത്തിന് തുനിയുന്നത് നല്ലതല്ല. ഭക്ഷണം കഴിച്ചയുടന്‍ സ്വയം നിര്‍ബന്ധിച്ച് ധ്യാനത്തില്‍ ഏര്‍പ്പെടുന്നത് കാര്യം വഷളാക്കുകയേ ഉള്ളൂ. അത്താഴത്തിന് രണ്ട് മണിക്കൂറിന് ശേഷം ധ്യാനിക്കുന്നതാണ് ഉചിതം.

ധ്യാനത്തിന് തയാറാവുക


ധ്യാനത്തിന് പറ്റിയ സ്ഥലം കണ്ടെത്തിയാല്‍ അതിനായി തയാറാവുക. ധ്യാനം നിങ്ങള്‍ക്ക് മനശാന്തി നല്‍കുന്നതാണ്. ഒന്നാമതായി ശ്രദ്ധിക്കേണ്ട കാര്യം ധ്യാനത്തിന്റെ സമയത്ത് കാലില്‍ ഷൂസ് ധരിക്കരുത് എന്നാണ്. കൂടാതെ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. ഇത് സുഗമമായി ധ്യാനിക്കാന്‍ സഹായിക്കും. തറയില്‍ ഒരു വിരിപ്പ് വിരിച്ച് അതില്‍ ഇരിക്കുക.

സമാധാനപരമായി കാലുകള്‍ പിണച്ചുവച്ചിരുന്ന് കൈകള്‍ കാല്‍ മുട്ടില്‍ വയ്ക്കുക. കണ്ണുകള്‍ അടച്ച് ദീര്‍ഘനേരം ഏതാനും തവണ ശ്വസിക്കുക. നട്ടെല്ല് നിവര്‍ന്നിരിക്കണം. കഴുത്തും റിലാക്സ് ചെയ്ത് പിടിക്കുക. ഈ സമയത്ത് കണ്ണുകള്‍ തുറക്കരുത്.

ഏകാഗ്രത


ഇനിയാണ് ധ്യാനത്തിലെ ശ്വസന കലയിലേക്ക് പോകുന്നത്. ഏകാഗ്രതയോടെ ഇരിക്കുക. അന്തര്‍ദര്‍ശനത്തിനുള്ള കഴിവുകള്‍ വികസിപ്പിക്കുന്നതിന് ഏകാഗ്രത പ്രധാനപ്പെട്ട ഒരുഘടകമാണ്. എളുപ്പത്തില്‍ ശ്രദ്ധ നഷ്ടപ്പെട്ടുപോകുന്നയാളാണ് നിങ്ങളെങ്കില്‍ ഏതാനും മിനിട്ട് ശ്രദ്ധ കേന്ദ്രീകരിക്കുക.

തുടക്കത്തില്‍ ഇത് എളുപ്പമാകില്ലെങ്കിലും അല്‍പ്പം സമയവും സഹിഷ്ണുതയും ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഇത് എളുപ്പമായി മാറും. ഏകാഗ്രത നേടിയാല്‍ ഏത് തരത്തിലുള്ള ധ്യാനവും എളുപ്പത്തില്‍ ചെയ്യാനാകും.

-----ഡോ.ദിവ്യ
ഡോ.ദിവ്യാസ് ഹോമിയോപ്പതിക് സ്‌പെഷ്യാലിറ്റി
ക്ലിനിക്, ഐ.സി.സി.ഐ.ബാങ്ക്
റ്റി.റ്റി.സി.ജംഗ്ഷന്‍, കവടിയാര്‍, തിരുവനന്തപുരം

Ads by Google
Ads by Google
Loading...
TRENDING NOW