Tuesday, August 20, 2019 Last Updated 22 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 15 Dec 2018 12.46 PM

ധനവാന്റെ അരികിലേക്ക് പറന്നത് പ്രലോഭിപ്പിക്കുന്ന ഫോട്ടോകളും കന്യകാത്വം പരിശോധിച്ച സര്‍ട്ടിഫിക്കറ്റുമായി ; 13 കാരിയായ മകളെ വില്‍ക്കാന്‍ ശ്രമിച്ച മാതാവിന് നാലര വര്‍ഷം തടവ്

uploads/news/2018/12/272604/beauty-qeen.jpg

മകളുടെ ശരീരം വില്‍ക്കാനായി മോസ്‌ക്കോയിലേക്ക് പോയ മുന്‍ സൗന്ദര്യറാണി ബാലപീഡനത്തിന് പിടിയില്‍. 13 വയസ്സുള്ള പെണ്‍കുട്ടിയെ റഷ്യയിലെ പണക്കാരന് കാഴ്ചവെയ്ക്കാനായി കൊണ്ടുപോയ 35 കാരിയായ സൗന്ദര്യമത്സര ജേത്രി ഇറിനാ ഗ്‌ളാഡ് കിക്കാണ് പിടിയിലായത്. മകളെ ആരും സ്പര്‍ശിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റും മറ്റും കരുതിയായിരുന്നു ഇവര്‍ ഇന്റര്‍നെറ്റുവഴി കരാര്‍ ചെയ്തയാളെ തേടി പോയത്.

ഇവര്‍ ബാലപീഡനത്തില്‍ തല്‍പ്പരനായ ധനവാനായി ചമഞ്ഞ് പോലീസ് നടത്തിയ നാടകത്തില്‍ കുടുങ്ങി ജയിലിലായ ഇവര്‍ക്ക് നാലു വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്. കൗമാരിക്കാരിയായ മകളെ പ്രലോഭിപ്പിക്കുന്ന തരത്തില്‍ പോസ് ചെയ്യിച്ച് ഫോട്ടോയെടുക്കുകയും ഒരു ഡോക്ടറെ കൊണ്ട് കന്യകാത്വ പരിശോധന നടത്തുകയും ചെയ്തു. ഇവരുമായി 19,100 പൗണ്ടിന് (ഏകദേശം 1,729,214.12 രൂപ) കരാര്‍ ഉണ്ടാക്കിയ കോടീശ്വരന് മകളെ നല്‍കാന്‍ ചെല്യാബിന്‍സ്‌ക്കില്‍ നിന്നും മോസ്‌കോയിലേക്ക് പറന്ന ഇവരെ പോലീസ് കയ്യോടെ പിടികൂടുകയായിരുന്നു. ഇവരെ പിടികൂടാന്‍ പോലീസ് നടത്തിയ നാടകമായിരുന്നു കരാര്‍.

മകളുമായി മോസ്‌ക്കോയിലേക്ക് പോയതായി ഇവര്‍ പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സമ്മതിക്കുകയും ചെയ്തു. നാലരവര്‍ഷം തടവിനാണ് ഇവരെ റഷ്യന്‍ കോടതി ശിക്ഷിച്ചത്. മകളെയും ഇളയ മകനെയും വളര്‍ത്താനുള്ള ഇവരുടെ അവകാശവും എടുത്തുമാറ്റി. ഇവരുടെ രണ്ടു സഹായികള്‍ക്ക് മൂന്നര വര്‍ഷത്തെ തടവാണ് കിട്ടിയത്്. യെലനാ അനിസിമോവ, അലീനാ കുകണോവ എന്ന രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ കന്യകാത്വം വാങ്ങാന്‍ താല്‍പ്പര്യമുള്ള സമ്പന്നരെ കണ്ടെത്താനുള്ള ചുമതല ഇവര്‍ക്കായിരുന്നു.

പെണ്‍കുട്ടിയും അനുജനും ഇപ്പോള്‍ മുത്തശ്ശിക്കൊപ്പമാണ് കഴിയുന്നത്. പ്രായപൂര്‍ത്തിയാകും വരെ കുട്ടികളെ ഇനി മാതാവ് കാണരുതെന്നും മുത്തശ്ശിക്ക് ആയിരിക്കും ഔദ്യോഗിക സംരക്ഷക ചുമതലയെന്നും കോടതി വ്യക്തമാക്കി. നേരത്തേ ഐടി ജീവനക്കാരിയും എസ്‌റ്റേറ്റ് ഏജന്റുമൊക്കെയായിരുന്ന ഗ്‌ളാഡ്കിക്ക് സൗന്ദര്യ മത്സരത്തിലെ ജേതാവാണ്. അതേസമയം മാതാവും സഹായികളും നേരത്തേ ലൈംഗികത്തൊഴിലാളികളായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്്. മോസ്‌ക്കോയിലെ ഒരു ആഡംബര നൗകയിലായിരുന്നു മകളുമായി ധനവാന്റെ കൂടിക്കാഴ്ചയ്ക്ക് അമ്മ വേദിയാക്കിയിരുന്നത്.

Ads by Google
Saturday 15 Dec 2018 12.46 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW