Tuesday, August 20, 2019 Last Updated 22 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 13 Dec 2018 07.10 PM

ആകാംഷയോടെ കാത്ത് ലോകം: ആകാശത്ത് ഇന്ന് 'കൊള്ളിമീന്‍' വിരുന്ന്

Kollimeen wonder,  Sky

ഇന്ന് രാത്രിയോടെയോ വെള്ളിയാഴ്ച രാവിലേയോ ആകാശത്ത് ചില അദ്ഭുതങ്ങള്‍ കാണാം. ആകാശത്ത് മനോഹര കാഴ്ച ഒരുക്കി പാഞ്ഞ് പോകുന്ന കൊള്ളിമീനുകളെ കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്നത്തെ രാത്രി പ്രധാനമാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ കൊള്ളിമീന്‍ വീഴ്ചയാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ജെമിനിഡ് എന്ന് പേരിട്ടിരിക്കുന്ന കൊള്ളിമീന്‍ പതനം ഈ വര്‍ഷത്തെ ഏറ്റവും മികച്ചതായിരിക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഈ വര്‍ഷം നടക്കാന്‍ പോകുന്ന ഏറ്റവും മികച്ച ആകാശ കാഴ്ചയായിരിക്കും ഇത്. എന്നാല്‍ ഇത് കാണാനായില്ലെങ്കിലും നിങ്ങള്‍ വിഷമിക്കേണ്ടതില്ല. 2018 അവസാനിക്കുന്നതിന് മുന്‍പ് ഒരു വട്ടം കൂടി ആകാശത്തിലെ കൊള്ളിമീനുകളെ കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഡിസംബര്‍ 21 രാത്രിയും ഡിസംബര്‍ 22 വെളുപ്പിനും ആയിരിക്കും ഇതിന് അവസരം ഉണ്ടാവുക. ഇന്ന് രാത്രി ഒന്‍പതു മണിയോടെ ആകാശത്ത് തീഗോളങ്ങള്‍ കണ്ടു തുടങ്ങുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ചന്ദ്രന്‍ തടസം സൃഷ്ടിക്കുന്നതിനാല്‍ ആ സമയത്ത് ശരിയായി ദൃശ്യമാകില്ല. എന്നാല്‍ വെളുപ്പിന് രണ്ട് മണി ആവുമ്പോഴേക്കും ഏറ്റവും മികച്ച രീതിയില്‍ കാണാനാകും. ആകാശത്തില്‍ അത്ഭുതം സൃഷ്ടിക്കാന്‍ വരുന്ന ജെമിനിഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം.

ഇന്ന് രാത്രിയോടെയോ വെള്ളിയാഴ്ച രാവിലേയോ ആയിരിക്കും തീഗോളം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുക. മണിക്കൂറില്‍ 120, 160 കൊള്ളിമീന്‍ മിന്നല്‍പിണര്‍ തീര്‍ക്കുമെന്നാണ് നാസയുടെ മെറ്ററോയ്ഡ് എന്‍വയോണ്‍മെന്റ് ഓഫിസര്‍ ബില്‍ കുക്കി പറയുന്നത്. ഡിസംബറിന്റെ അതിശൈത്യ അന്തരീക്ഷത്തില്‍ കൊള്ളിമീനുകള്‍ തീര്‍ക്കുന്നത് മനോഹരമായ കാഴ്ചയായിരിക്കും. തിളക്കമുള്ള തീഗോളങ്ങള്‍ മിനിറ്റില്‍ രണ്ടുപ്രാവശ്യമെങ്കിലും മിന്നല്‍ പിണറായി കടന്നുപോകും. ആകാശം കൂടുതല്‍ ഇരുണ്ടാല്‍ മാത്രമേ അന്തരീക്ഷത്തിലേക്ക് കടക്കുന്ന തീഗോളങ്ങള്‍ നല്ല രീതിയില്‍ ദൃശ്യമാകൂ. മാത്രമല്ല മഴമേഘങ്ങളുണ്ടായാലും ഇവ കാണാനാകില്ല. ആകാശത്തിന്റെ തെക്കു പടിഞ്ഞാറ് ദിശയില്‍ നിന്നാണ് തീഗോളങ്ങള്‍ പതിക്കുക.

Ads by Google
Thursday 13 Dec 2018 07.10 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW