Tuesday, August 20, 2019 Last Updated 14 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 13 Dec 2018 05.26 PM

കേരളത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചു: രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയ്ക്ക് കേന്ദ്രം പണം നല്‍കും

Flood,  Air force rescue

ന്യൂഡല്‍ഹി: പ്രളയസമയത്തെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയ്ക്ക് കേന്ദ്രം പണം നല്‍കും. കേരളത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനു വിമാനങ്ങള്‍ ഉപയോഗിച്ചതിന് 25 കോടി രൂപ സംസ്ഥാനം വ്യോമസേനയ്ക്ക് നല്‍കണമെന്നതായിരുന്നു മുഖ്യമന്ത്രി നേരത്തെ അറിയിച്ചത്.

അതേസമയം പ്രളയ പുനര്‍നിര്‍മ്മാണത്തിന് സംസ്ഥാന മന്ത്രിമാര്‍ക്ക് വിദേശയാത്രാനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യസഭയില്‍ രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്. വിദേശസഹായം സ്വീകരിക്കരുതെന്ന് മാത്രമാണ് നയമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രളയ പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് കണ്ടെത്താനാകാതെ സംസ്ഥാനം പ്രതിസന്ധിയിലായിരിക്കെ കേന്ദ്രം പണം ാവശ്യപ്പെട്ടത് വന്‍ വിവാദമായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW