Tuesday, August 20, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 07 Dec 2018 04.28 PM

സര്‍പ്പബാധ കണ്ടുപിടിക്കുന്ന വിധം

uploads/news/2018/12/270616/joythi071218.jpg

ശാസ്ത്രപ്രമാണം


ജീവസ്സന്‍ ബാധകേശോ
വ്യയമൃതി രിപുഗേ
യുദ്യഹേ കേന്ദ്രസംസ്ഥാ
സര്‍പ്പാണാം ഉത്തമാനാം യദിസുരഗുരുര്‍
മാന്ദികേന്ദ്രേ അധമാനാം
പീഡാ വാച്യഗ ബാധാഭാവമുപഗതേ
ചോരഗേ സര്‍പ്പബാധ
തേഷ്വാം ഹീനോത്വമത്വം ശശിദിനകരോയാ
ര്യോഗ്യ വീക്ഷിദി ഭിസ്വാല്‍
വ്യാഴം ബാധകാധിപനായി 12-ലോ, 8-ലോ, 6-ലോ നിന്നാല്‍ ഉത്തമ സര്‍പ്പബാധ പറയണം.
രാഹുബാധയില്‍ നിന്നാലും സര്‍പ്പബാധ പറയണം.
ഗുളികന്‍ വ്യാഴകേന്ദ്രത്തില്‍ നിന്നാല്‍ അധമസര്‍പ്പബാധ പറയണം.
രാഹുവിന് ചന്ദ്രന്റേയോ, രവിയുടെയോ ദൃഷ്ടിവന്നാല്‍ സര്‍പ്പദോഷം പറയണം.
രാഹുവിന് സൂര്യന്റെ ദൃഷ്ടി ഉത്തമസര്‍പ്പം.
രാഹുവിന് ചന്ദ്രന്റെ ദൃഷ്ടി അധമസര്‍പ്പം.
ദേഹം ചൊറിഞ്ഞ് തടിച്ചാലും സര്‍പ്പബാധ പറയണം.
രാഹു 6, 8, 10-ല്‍ നിന്നാലും സര്‍പ്പദോഷം പറയണം.
രാഹുബാധയിലും 6, 8, 10-ല്‍ നിന്നാലും ദോഷം മാറാന്‍ സര്‍പ്പബലി നടത്തണം.
രാഹുലഗ്നത്തിലോ, 7-ലോ നിന്നാല്‍ ലഗ്‌നേ അസ്തജ സുതാപയോ.
രാഹുലഗ്നത്തിലോ, 7-ലോ നിന്നാല്‍ നൂറുംപാലും നടത്തണം.
രാഹു നാലില്‍ നിന്നാല്‍ ചിത്രകൂടം പണിയണം.

അസ്തഗേ നൃത്തക്രിയ


ഏഴില്‍ നിന്നാല്‍ സര്‍പ്പം തുള്ളല്‍ നടത്തണം.
12-ല്‍ നിന്നാല്‍ പുള്ളോന്‍ പാട്ടു നടത്തണം.
ലഗ്നം 6, 7, 8, 10, 12 എന്നീ ഭാവങ്ങളില്‍ രാഹു നിന്നാല്‍ സര്‍പ്പബാധ ഉറപ്പിക്കണം.

സര്‍പ്പബാധ എങ്ങനെ സംഭവിച്ചു


അന്ധാനാം ചരഗേ- സര്‍പ്പത്തിന്റെ മുട്ടകള്‍ കിളച്ചപ്പോള്‍ നശിച്ചിട്ടുണ്ട്. ബോധപൂര്‍വം സംഭവിച്ചതായിരിക്കണമെന്നില്ല.
കിശോരഛണീനാം നാശ- സര്‍പ്പ കുഞ്ഞുങ്ങള്‍ ചത്തത് ബാധയ്ക്ക് കാരണമാണ്.
ലഗ്നസ്‌തേ തദിനം ദ്വയം- ലഗ്നത്തില്‍ ബാധയായി നിന്നാല്‍ മുട്ടയും കുഞ്ഞുങ്ങളും നശിച്ചത് മൂലം ബാധയായിത്തീരുന്നു.
uploads/news/2018/12/270616/joythi071218a.jpg

രാഹുസ്ഥിരഗതേഭൂരുഹാം:


രാഹു സ്ഥിരരാശിയില്‍ നിന്നാല്‍ വൃക്ഷങ്ങള്‍ വെട്ടിനശിപ്പിച്ചത് ബാധയ്ക്ക് കാരണമാണ്. സര്‍പ്പഹിതം നോക്കി മാത്രമേ വൃക്ഷം മുറിക്കാന്‍ പാടുള്ളൂ.
മുട്ടയും കുഞ്ഞും നഷ്ടപ്പെട്ടാല്‍ ജ്യോതിഷ വിധിയനുസരിച്ച് ഉത്തമ സര്‍പ്പങ്ങള്‍ക്ക് സ്വര്‍ണ്ണം കൊണ്ടും അധമസര്‍പ്പത്തിന് ചെമ്പുകൊണ്ടും രൂപം ഉണ്ടാക്കി സമര്‍പ്പിക്കണം. വൃക്ഷം നശിപ്പിച്ചത് ബാധയായാല്‍ വൃക്ഷം വച്ചുപിടിപ്പിക്കണം.
രാഹു ഗുളികനോട് കൂടി 7, 5, 9- ല്‍ നിന്നാല്‍ പ്രഷ്ഠാവിന് സര്‍പ്പബാധ ഉറപ്പാണ്.

ചൊവ്വ രാഹുവിന്റെ കേന്ദ്രത്തില്‍ നിന്നാല്‍


പാമ്പിന്‍കാവില്‍ മരം മുറിച്ചതും- കാവില്‍ കിളച്ചതും- പാമ്പിനെ കാണുന്നതും- പാമ്പിന്റെ പുറ്റ് ഉടച്ചതും സര്‍പ്പബാധയ്ക്ക് കാരണമാണെന്ന് പറയുന്നു.

ശനിമാന്ദികേന്ദ്രേ- രാഹുകേന്ദ്രേ നിന്നാല്‍


ശനി ഗുളികനോട് കൂടി രാഹുവിന്റെ കേന്ദ്രത്തില്‍ നിന്നാല്‍ പാമ്പിന്‍കാവില്‍ മലമൂത്രവിസര്‍ജ്ജനം ചെയ്തതും തുപ്പിയതും കാവില്‍ ചണ്ഡാളന്മാര്‍ കയറിയതും കാവ് ആന, കാള, പോത്ത്
കയറി ഉലച്ചതും പട്ടി പ്രസവിച്ചതും ബാധയ്ക്ക് കാരണമായിട്ടുണ്ട്.

മാന്ദി കേന്ദ്രഗതയദി നാഗാലയേ വാ അന്തികേ
നിഷ്ഠവനം. മൈഥുനം മലമൂത്രാരിഷ്ഠ ശകുദ്വിസര്‍ഗ്ഗ-
ഗുളികന്‍ കേന്ദ്രത്തില്‍ നിന്നാല്‍ പാമ്പിന്‍കാവിലോ, സമീപത്തോ മുറുക്കിത്തുപ്പുക, മൈഥുനം, മലമൂത്ര വിസര്‍ജ്ജം, എച്ചില്‍, പട്ടി, പൂച്ചമരണം സംഭവിച്ചതിനാല്‍ സര്‍പ്പബാധ സംഭവിച്ചതായി പറയണം.

മലമൂത്ര വിസര്‍ജ്ജനം, എച്ചില്‍ മുതലായവ മൂലം അശുദ്ധിവന്നാല്‍ പുണ്യാഹകര്‍മ്മം ചെയ്യണം.
ചിത്രക്കൂടം പൊളിഞ്ഞാല്‍ പൊളിച്ചുപണിയണം. പുറ്റുപിടിച്ചാല്‍ വൃത്തിയാക്കി പതിവിന്‍പടി പൂജാകര്‍മ്മം ചെയ്യണം.
വളരെയേറെ ശ്രദ്ധിക്കേണ്ട ഗ്രഹമാണ് രാഹു. പ്രത്യക്ഷത്തില്‍ കാണുന്ന ദൈവമാണ്. സര്‍പ്പം അനിഷ്ഠത്തിലായാല്‍ സുകൃതക്ഷയം, സന്താനങ്ങള്‍ക്ക് ദുരിതം, ത്വക്ക്‌രോഗങ്ങള്‍, ഓപ്പറേഷന്‍, തൊലിപ്പുറത്ത് ചൊറിച്ചില്‍, അന്യജാതി പ്രണയം, മാതാപിതാക്കളെ ധിക്കരിക്കുക, വിദ്യാനാശം, മാറാരോഗങ്ങള്‍, ബന്ധുകലഹം, ഇതെല്ലാം ഒന്നിനുപിറകേ ഒന്നായി അനുഭവിക്കും. നമ്മള്‍ നടത്തുന്ന സര്‍പ്പപൂജ, നൂറുംപാലും, സര്‍പ്പം സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അതറിയുവാന്‍ രാശിപ്പലകയും കവടിയും മാത്രമേ മാര്‍ഗമുള്ളൂ.

സര്‍പ്പ-ശാപ-താപ-കോപ-ദോഷങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. ജ്യോതിഷം ശാസ്ത്രമാണ് അത് സത്യവുമാണ്.

ജ്യോതിഷ ആചാര്യന്‍
കെ.എന്‍. ബാലകൃഷ്ണകൈമള്‍
മൊ: 9495441529

Ads by Google
Friday 07 Dec 2018 04.28 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW