Saturday, August 24, 2019 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? / വിശ്വജിത്ത്
Thursday 06 Dec 2018 11.24 AM

മീ ടൂവില്‍ ഞെട്ടി മലയാള സിനിമ: പുതപ്പിനടിയില്‍ നടന്റെ തമാശ; അത് സെക്‌സിന് വേണ്ടി അല്ല​ മറിച്ച് സൗഹൃദത്തിന്റെ പേരില്‍ !

'' അലന്‍സിയറിനൊപ്പം അഭിനയിച്ച ചിത്രത്തിനിടെയുണ്ടായ ദുരനുഭവം വിവരിച്ച് നടി ദിവ്യ ഗോവിനാഥ് രംഗത്തെത്തിയതോടെയാണ് മീ ടൂ ക്യാമ്പയ്ന്‍ മലയാളത്തില്‍ സജീവമായത്. അലന്‍സിയറിനെതിരെ ഞെട്ടിക്കുന്ന തുറന്നുപറച്ചിലാണ് ഉണ്ടായിരിക്കുന്നത്. നടിയുടെ തുറന്നുപറച്ചില്‍ പ്രമുഖ ട്വിറ്റര്‍ ഹാന്‍ഡിലായ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് ആണ് പുറത്തുകൊണ്ടുവന്നത്. ''
uploads/news/2018/12/270366/CiniStoryCastingCouch18.jpg

കാസ്റ്റിങ്ങോ ചീറ്റിങ്ങോ ? - 18

കാസ്റ്റിംഗിന് പിന്നിലെ തട്ടിപ്പുകള്‍ പുറത്തു പറയുന്ന ഈ പംക്തിയില്‍ മീ ടൂ ക്യാമ്പയിന്റെ പ്രസക്തി വളരെ വലുതാണ്. സിനിമയില്‍ നടക്കുന്ന ചൂഷണങ്ങളുടെ വെളിപ്പെടുത്തലുകള്‍ മീടൂവിലൂടെ ഒന്നൊന്നായി പുറത്ത് വരികയാണ്. മലയാളത്തില്‍ മുകേഷാണ് ആദ്യം മീ ടൂ കുരുക്കില്‍ പെട്ടത്. എന്നാല്‍ മുകേഷിന് പിന്നാലെ പലരുടെയും മുഖംമൂടികള്‍ തകര്‍ത്തുകൊണ്ട് മീ ടൂ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്. മുകേഷിന് പിന്നാലെ അലന്‍സിയറാണ് മീ ടൂ കൊടുങ്കാറ്റില്‍ അകപ്പെട്ടത്.

അലന്‍സിയറിനൊപ്പം അഭിനയിച്ച ചിത്രത്തിനിടെയുണ്ടായ ദുരനുഭവം വിവരിച്ച് നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തിയതോടെയാണ് മീ ടൂ ക്യാമ്പയ്ന്‍ മലയാളത്തില്‍ സജീവമായത്.

അലന്‍സിയറിനെതിരെ ഞെട്ടിക്കുന്ന തുറന്നുപറച്ചിലാണ് ഉണ്ടായിരിക്കുന്നത്. നടിയുടെ തുറന്നുപറച്ചില്‍ പ്രമുഖ ട്വിറ്റര്‍ ഹാന്‍ഡിലായ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് ആണ് പുറത്തുകൊണ്ടുവന്നത്. പ്രമുഖര്‍ തങ്ങള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറയുന്ന വേദിയായ ട്വിറ്റര്‍ ഹാന്‍ഡിലാണ് ഇന്ത്യ പ്രൊട്ടസ്റ്റ്‌സ്.

തുടക്കക്കാരിയായതിനാലും ഇപ്പോഴും ഈ ഫീല്‍ഡില്‍ നിലനില്‍ക്കാന്‍ കഷ്ടപ്പെടുകയും ചെയ്യുന്നയാളെന്ന നിലയിലാണ് പേര് വെളിപ്പെടുത്താത്തതെന്ന് നടി പറഞ്ഞിരുന്നെങ്കിലും പിന്നീട് വ്യക്തിത്വം വെളിപ്പെടുത്തി.

ആഭാസം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ അലന്‍സിയറില്‍ നിന്നുണ്ടായ ദുരനുഭവങ്ങളാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. അലന്‍സിയറിനൊപ്പമുള്ള തന്റെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരിക്കുമെന്നും നടി വിശദീകരിക്കുന്നു.
നടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ...

ഞാന്‍ ഒരു അഭിനേത്രിയാണ്. അതും ഒരു തുടക്കക്കാരി. അവിവാഹിതയും. ഈ ഫീല്‍ഡില്‍ സ്വത്വം തെളിയിക്കാന്‍ കഷ്ടപ്പെടുന്ന ഒരു സ്ത്രീയും.
എന്റെ നാലാമത്തെ ചിത്രമായിരുന്നു അത്. അലന്‍സിയറുമൊത്തുള്ള ആദ്യത്തേതും. അത് ഞങ്ങള്‍ ഒരുമിച്ചുള്ള അവസാന സിനിമയാണെന്നും ഉറപ്പുണ്ട്.

വ്യക്തിപരമായി അടുത്തറിയുന്നതുവരെ ഈ കലാകാരനെ ഏറെ ബഹുമാനിച്ചിരുന്നു. ചുറ്റുമുള്ള സംഭവവികാസങ്ങളില്‍ അദ്ദേഹത്തിന്റെ പുരോഗമനമായ നിലപാടുകളും ലിബറല്‍ സമീപനവും തന്റെ വികലമായ വ്യക്തിത്വം മറച്ചുവെക്കാന്‍ വേണ്ടി മാത്രമാണ്.

മോശം അനുഭവം നേരിട്ട ആദ്യ സംഭവം ഉച്ചഭക്ഷണത്തിനിടെയായിരുന്നു. ഞങ്ങള്‍ മൂന്നു പേരുണ്ടായിരുന്നു. ഒരു സഹനടിയും ഒപ്പമുണ്ടായിരുന്നു. തന്നെക്കാള്‍ വലിയൊരു നടന്‍ ചുറ്റുമുള്ള സ്ത്രീകളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് വിവരിച്ചുകൊണ്ട് അദ്ദേഹം എന്റെ മാറിടത്തിലേക്ക് ഇടംകണ്ണിട്ട് നോക്കി. ഞാന്‍ അസ്വസ്ഥയായി. എന്നാല്‍ കൂടുതല്‍ സോഷ്യലായി ഇടപെടണമെന്നും കാര്യങ്ങള്‍ കൂടുതല്‍ ലളിതമായി കാണണമെന്നും എന്നെ ഉപദേശിച്ചു. ഞാന്‍ അതിനോട് പ്രതികരിച്ചില്ല.

എന്നാല്‍ അദ്ദേഹത്തിന്റെ അടുത്ത് ഞാന്‍ സുരക്ഷിതയല്ലെന്ന തോന്നല്‍ അത് എന്നിലുളവാക്കി. അടുത്ത സംഭവം ഞെട്ടിക്കുന്നതായിരുന്നു. ഒരു സഹനടിക്കൊപ്പം അദ്ദേഹം എന്റെ മുറിയിലേക്ക് വന്നു. ഒരു കലാകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും ശരീരത്തെ അറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം എന്നെ ഉപദേശിച്ചു. വളരെ ചെറിയ നാടക പശ്ചാത്തലമേ എനിക്കുള്ളൂവെന്നതിന്റെ പേരുപറഞ്ഞ് എന്നെ അപമാനിച്ചു. അദ്ദേഹത്തെ മുറിയില്‍ നിന്ന് പുറത്താക്കണമെന്ന് ആ സമയം എന്റെ ഉള്ളം പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റിയും ഒരു സഹനടിയുടെ സാന്നിധ്യവുമൊക്കെ കണക്കിലെടുത്ത് മിണ്ടാതെ സഹിച്ചു.

uploads/news/2018/12/270366/CiniStoryCastingCouch18a.jpg

മൂന്നാമത്തെ സംഭവം നടന്നത് ഹോട്ടലിലായിരുന്നു. ഒരിക്കല്‍ ആര്‍ത്തവസമയത്ത് ഞാന്‍ ഏറെ ക്ഷീണിതയായിരുന്നു, സംവിധായകന്റെ സമ്മതത്തോടെ ബ്രേക്കെടുത്ത് എന്റെ മുറിയില്‍ വിശ്രമിക്കുകയായിരുന്നു. ഈ സമയം വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. വാതില്‍ പഴുതിലൂടെ നോക്കിയപ്പോള്‍ അലന്‍സിയറാണെന്ന് മനസിലായി. ആകെ ടെന്‍ഷനടിച്ച ഞാന്‍ ഈ സമയം ഡയറക്ടറെ വിളിച്ച് സഹായം തേടി. സഹായത്തിനായി ആരെയെങ്കിലും ഉടന്‍ അയക്കാമെന്ന് ഡയറക്ടര്‍ പറഞ്ഞു. അലന്‍സിയര്‍ ആവര്‍ത്തിച്ച് വാതിലില്‍ മുട്ടുന്നുണ്ടായിരുന്നു. ഒടുവില്‍ ഞാന്‍ വാതില്‍ തുറന്നു. മുറിക്ക് പുറത്തേക്ക് ചാടാമെന്ന് കരുതി തന്നെയാണ് വാതില്‍ തുറന്നത്.

ഈ സമയത്തും ഡയറക്ടറെ വിളിച്ച കോള്‍ ഞാന്‍ കട്ട് ചെയ്തിരുന്നില്ല. സംഭാഷണങ്ങള്‍ അദ്ദേഹം കൂടി കേള്‍ക്കട്ടെ എന്നു കരുതി തന്നെയായിരുന്നു ഇത്. എന്നാല്‍ ഞാന്‍ വാതില്‍ തുറന്നപ്പോള്‍ അദ്ദേഹം മുറിയിലേക്ക് കയറി വാതിലടച്ച് കുറ്റിയിട്ടു. അദ്ദേഹം മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ അവിടെ നിന്നു. അദ്ദേഹം എന്റെ കിടക്കയില്‍ ഇരുന്നു. നാടക കലാകാരന്മാര്‍ എത്രമാത്രം ശക്തരായിരിക്കുമെന്നുള്ള തന്റെ സിദ്ധാന്തങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചു. പിന്നെ എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു. പുറത്തുപോകണമെന്ന് ശബ്ദമുയര്‍ത്താന്‍ തുടങ്ങിയപ്പോഴേക്കും ഡോര്‍ ബെല്‍ മുഴങ്ങി.ഈ സമയം ഞെട്ടിയത് അദ്ദേഹമായിരുന്നു.

ഞാന്‍ വാതില്‍ തുറന്നു. വാതില്‍ക്കല്‍ അസിസ്റ്റന്റ് ഡയറക്ടറെ കണ്ടപ്പോള്‍ വളരെ ആശ്വാസം തോന്നി. അടുത്ത ഷോട്ടില്‍ അലന്‍സിയര്‍ ഉണ്ടെന്ന് അസി. ഡയറക്ടര്‍ പറഞ്ഞു. നേരത്തെ അറിയിച്ചിട്ടില്ലല്ലോ എന്ന് അലന്‍സിയറും പറഞ്ഞു. എന്നാല്‍ ഷൂട്ടിംഗ് സംഘം ഒന്നടങ്കം അലന്‍സിയറെ കാത്ത് നില്‍ക്കുകയാണെന്ന് വിശ്വസിപ്പിക്കാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് കഴിഞ്ഞു. അതോടെ അദ്ദേഹം മുറിവിട്ടുപോയി.

നാലാമത്തെ സംഭവം എന്റെയും അദ്ദേഹത്തിന്റെയും ഒരു പൊതുസുഹൃത്ത് ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചപ്പോഴായിരുന്നു. ക്ഷണം സ്വീകരിച്ച് ഞാന്‍ അവിടെയെത്തി തീന്‍മേശക്ക് മുന്നില്‍ അദ്ദേഹത്തെ കണ്ടു. അദ്ദേഹം മീന്‍കറി ഓര്‍ഡര്‍ ചെയ്തു. ഓരോ തവണയും മീന്‍ കഷ്ണത്തെ തൊടുമ്പോഴും സ്ത്രീ ശരീരവുമായി അതിനെ താരതമ്യം ചെയ്യുകയായിരുന്നു. ഓരോ ഭാഗമായി പിച്ചിയെടുത്ത് വിരലുകള്‍ നക്കി അത് അകത്താക്കി.

എന്നെ തുറിച്ചുനോക്കിക്കൊണ്ടായിരുന്നു ഇതെല്ലാം ചെയ്തത്. ഇതിനെ തുടര്‍ന്നു ഞാനും സുഹൃത്തും കൂടി അവിടെ നിന്ന് മടങ്ങി. അതേ ദിവസം, ഷൂട്ട് നടന്നുകൊണ്ടിരിക്കെ, അദ്ദേഹം എന്നെയും അവിടെയുണ്ടായിരുന്ന മറ്റുചില പെണ്‍കുട്ടികളെയുമൊക്കെ തുറിച്ചുനോക്കുകയായിരുന്നു. മുഖാമുഖം കാണുമ്പോഴൊക്കെ നാക്കുപയോഗിച്ച് ലൈംഗിക ചേഷ്ടകള്‍ കാട്ടി.

വൈകുന്നേരം, ഒരു പാര്‍ട്ടി ഉണ്ടായിരുന്നു, അവിടെ വച്ച് അയാള്‍ ഒരു സ്ത്രീയുടെ അടുത്തെത്തുകയും അവരുടെ ശരീരത്തെയും ലൈംഗികതയും കുറിച്ച് വര്‍ണിക്കുകയും ചെയ്തു. എന്റെ അടുത്തെത്താന്‍ ശ്രമിക്കുമ്പോഴൊക്കെ അത് ഒഴിവാക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. അദ്ദേഹത്തിന്റെ സമീപനത്തെ എതിര്‍ത്ത ആ സ്ത്രീയെ അപമാനിക്കുന്നതും ഞാന്‍ കാണ്ടു.

വീണ്ടും മറ്റൊരു ദിവസം, രാത്രി ഷിഫ്റ്റിന്‌ശേഷം ഞാന്‍ ഉറങ്ങുകയായിരുന്നു. ഞങ്ങളുടെ പൊതുസുഹൃത്തായ റൂംമേറ്റും ഒപ്പമുണ്ടായിരുന്നു. ഈ സമയം ഡോര്‍ബെല്‍ മുഴങ്ങി. അവള്‍ എഴുന്നേറ്റു വാതില്‍ തുറക്കാന്‍ പോയി. അത് അലന്‍സിയര്‍ ആയിരുന്നു. കുറച്ചുനേരം അവളുമായി സംസാരിച്ചശേഷം അദ്ദേഹം പോയി. ഉറക്കം പോയെന്നും കുളിച്ച് ഫ്രഷാകാനായി പോവുകയാണെന്നും പറഞ്ഞ് അവള്‍ ബാത്ത് റൂമിലേക്ക് കയറി. ഈ സമയം വാതില്‍ ലോക്ക് ചെയ്യാന്‍ അവള്‍ മറന്നുപോയിരുന്നു.

ഈ തക്കം നോക്കി പതുങ്ങി പതുങ്ങി അലന്‍സിയര്‍ അകത്ത് വന്നു. ഞാന്‍ മൂടിയിരുന്ന ബെഡ് ഷീറ്റിനടിയിലേക്ക് കയറി കിടന്നു. അപരിചിതന്റെ സാന്നിധ്യം അനുഭവപ്പെട്ടതോടെ ഞാന്‍ ഞെട്ടിയെഴുന്നേറ്റു. എന്റെ ശരീരത്തിനൊപ്പം ചേര്‍ന്നുകിടക്കുകയായിരുന്നു അയാള്‍. ഉറങ്ങുകയാണോ? എന്നായിരുന്നു അലന്‍സിയര്‍ ചോദിച്ചത്. ഞാന്‍ ചാടിയെഴുന്നേറ്റു. കുറച്ചുനേരം കൂടി കിടക്കാന്‍ പറഞ്ഞുകൊണ്ടു അദ്ദേഹം എന്റെ കൈയില്‍ പിടിച്ചുവലിച്ചു. ഈ സമയം സര്‍വശക്തിയുമെടുത്ത് ഞാന്‍ അലറി. ബാത്ത് റൂമില്‍ ആയിരുന്ന റൂംമേറ്റ് എന്റെ അലര്‍ച്ച കേട്ട് പുറത്ത് എന്താണ് നടക്കുന്നതെന്ന് വിളിച്ചുചോദിച്ചു. തമാശ കാണിച്ചതെന്ന് പറഞ്ഞ് അവളെത്തും മുന്‍പേ അദ്ദേഹം മുറിവിട്ടുപോയി.

എന്താണ് സംഭവിച്ചതെന്ന് പറഞ്ഞപ്പോള്‍ അയാളുടെ സുഹൃത്ത് കൂടിയായ റൂംമേറ്റ് ഞെട്ടിപ്പോയി. അവള്‍ അയാളെ വിളിച്ചെങ്കിലും അദ്ദേഹം മുങ്ങുകയായിരുന്നു.സംവിധായകനോട് വീണ്ടും ഞങ്ങള്‍ ഇക്കാര്യം പറഞ്ഞു. സംവിധായകന്‍ അലന്‍സിയറോട് ഇക്കാര്യം ചോദിക്കുകയും ചെയ്തു. സംവിധായകന്റെയും ആദ്യചിത്രമായിരുന്നു അത്. അതുകൊണ്ടുതന്നെ ഇത് അപമാനമായി അലന്‍സിയറിന് തോന്നി. തീരെ പ്രൊഫഷണല്‍ അല്ലാതെയായിരുന്നു അദ്ദേഹം പിന്നീട് പെരുമാറിയത്. ഷോട്ടുകളുടെ പേരില്‍ അനാവശ്യമായി വഴക്കിട്ടു. സെറ്റിലേക്ക് മദ്യപിച്ചുവന്നു. സഹതാരങ്ങളെ അപമാനിച്ചു.

ഞാന്‍ ഇത് എഴുതുന്ന സമയത്ത്, അതേ ചിത്രത്തിലും മറ്റ് ചിത്രങ്ങളിലും അദ്ദേഹത്തോടൊപ്പം അഭിനയിച്ചവര്‍ക്ക് യഥാര്‍ത്ഥ അലന്‍സിയറെ കുറിച്ച് കൂടുതല്‍ പറയാനുണ്ടാകുമെന്ന് എനിക്കറിയാം. ഇതെല്ലാം എഴുതുന്നതിന് ഒരുപാട് സമയമെടുത്തു. സമാനമായതോ അല്ലെങ്കില്‍ മോശമായതോ ആയ അനുഭവങ്ങളുണ്ടായവര്‍ക്ക് അക്കാര്യം തുറന്നെഴുതാന്‍ സ്വന്തം സമയം എടുക്കും.

വരുംദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന സൂചനയായിരുന്നു ഇതിലൂടെ ലഭിച്ചത്. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. അടുത്ത ദിവസം തന്നെ മറ്റൊരു സംഭവം കൂടി പുറത്ത് വന്നു.

uploads/news/2018/12/270366/CiniStoryCastingCouch18b.jpg

ആര്‍ട്ടിസ്റ്റ് ബേബി ഇത്ര ചീപ്പാണോ?

മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ വിദേശത്ത് വച്ച് അലന്‍സിയറുടെ മാന്യത വിട്ട പെരുമാറ്റത്തെക്കുറിച്ച് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അമേരിക്കന്‍ മലയാളി സുഹൃത്തിന്റെ കത്ത് പങ്കുവച്ച യുവാവിന്റെ കുറിപ്പാണ് അടുത്ത സംഭവം പുറത്ത് കൊണ്ടു വന്നത്.

പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച സിനിമയുടെ ലൊക്കേഷനില്‍ വച്ച് വിദേശ വനിതയോട് അലന്‍സിയര്‍ മോശമായി പെരുമാറിയെന്നും തുടര്‍ന്ന് ചിത്രീകരണം തന്നെ നിര്‍ത്തി വയ്‌ക്കേണ്ട അവസ്ഥ വന്നുവെന്നും കത്തില്‍ പറയുന്നു. താന്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെങ്കില്‍ ചിത്രത്തില്‍ അഭിനയിച്ച ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട്, ടൊവിനോ തുടങ്ങിയവര്‍ പ്രതികരിക്കട്ടെയെന്നും അലന്‍സിയര്‍ കേസ് കൊടുക്കട്ടെ എന്നും കത്തില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

അലന്‍സിയറെ പോലെ മുതിര്‍ന്ന കലാകാരനും ബഹുമാനിതനും സാമൂഹ്യ ചിന്തകളുമുള്ള ഒരാളില്‍ നിന്നും പ്രതീക്ഷിച്ചതല്ല, സ്ത്രീകള്‍ക്കെതിരായ കടന്നുകയറ്റങ്ങള്‍. ഒരു അമേരിക്കന്‍ സുഹൃത്തില്‍ നിന്നും അയച്ചു കിട്ടിയ ഈ വിവരങ്ങള്‍ കൂടി വായിച്ചു കഴിഞ്ഞപ്പോള്‍ അലന്‍സിയര്‍ എന്ന കലാകാരനിലെ അധമത്വം പൂര്‍ണ്ണമായി. ഇത്രയും എഴുതിയ ശേഷം പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത അമേരിക്കന്‍ സുഹൃത്തിന്റെ കത്തിലെ ഉള്ളടക്കവും ഫെയിസ് ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. കത്ത് ഇങ്ങനെ...ഈ അലന്‍സിയര്‍ എന്ന ആര്‍ട്ടിസ്റ്റ് ബേബി എത്ര ചീപ് ആണ് ?

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലാണ് ഇയാള്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്. അമേരിക്കയില്‍ പൂര്‍ണമായും ചിത്രീകരിച്ച മണ്‍സൂണ്‍ മംഗോസ് എന്നചിത്രത്തിലേക്കു സ്റ്റീവ് ലോപ്പസ് ഇറങ്ങുന്നതിനു മുന്‍പുതന്നെ ഇയാള്‍ എങ്ങനെയോ തിരഞ്ഞെടുക്കപ്പെട്ടു. ഇവിടുന്നു അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ ബാക്കി ക്രൂവിനുമുന്‍പില്‍ തികച്ചും മാന്യനും, വിനീതനുമായി പെരുമാറിയ ഇയാള്‍, അവിടെ ചെന്നപ്പോള്‍ തന്റെ തനിസ്വഭാവം കാണിച്ചുതുടങ്ങി.

പൂര്‍ണമായും മദ്യത്തിനടിമയായിരുന്ന ഇയാള്‍ രാവിലെതന്നെ അവിടെ പരിചയപ്പെടുന്ന മലയാളികളുടെ വകയായി കിട്ടുന്ന ഓസ് മദ്യം പരമാവധി വലിച്ചുകയറ്റുമായിരുന്നു. തുടര്‍ന്ന് തെറിപ്പാട്ടും ചവിട്ടുനാടകവും പതിവ്.എല്ലാത്തരത്തിലും ഇയാളെ കൊണ്ട് പൊറുതിമുട്ടിയ പ്രൊഡക്ഷന്‍ ടീം എങ്ങനെയും ഇയാളുടെ റോളുതീര്‍ത്തു നാട്ടിലേക്ക് കയറ്റിവിടാന്‍ തീരുമാനി
ച്ചു.

ഇവിടുന്നു കയറുമ്പോള്‍, പ്രതിഫലത്തേക്കാള്‍ ഇത്തരം അവസരങ്ങള്‍ക്കു വിലകല്പിക്കുന്ന ആളാണ് താനെന്നും, അതുകൊണ്ടു ഈ വേഷം തന്നെ ഭാഗ്യമായി കരുതുന്നു എന്ന് പറഞ്ഞ ഇയാള്‍ അവിടെ ചെന്നതിനുശേഷം കാണിച്ച നന്ദികേടാണ് മലയാളികളെ അന്യനാട്ടില്‍ വിദേശീയരുടെ മുന്‍പില്‍ തൊലിയുരിച്ചത്. ഇവിടുന്നു ഷൂട്ടിങ്ങിനായി പോയ ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, വിനയ്‌ഫോര്‍ട്ട് തുടങ്ങിയ താരങ്ങളുള്‍പ്പെടെ മൊത്തം ക്രൂവിനെയും നാണം കെടുത്തിയ ഈ ആഭാസന്‍ ചെയ്ത വൃത്തികേട് ജനം അറിയട്ടെ...

അമേരിക്കയില്‍ ഷൂട്ടിങ്ങിനുള്ള ടെക്‌നിക്കല്‍ ക്രൂ മുഴുവനും അമേരിക്കക്കാരായിരുന്നു. ഇവിടുന്നു പോയിട്ടുള്ള എല്ലാവരുമായി സെറ്റില്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്ന അവര്‍, ഒരിക്കലും ഒരു വിവേചനവും ഇന്ത്യക്കാരോട് ജോലിക്കിടയില്‍ കാണിച്ചിരുന്നില്ല. ഷൂട്ടിംഗ് ഇല്ലാത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ അവര്‍ പലരും മലയാളികള്‍ താമസിക്കുന്ന സ്ഥലത്തുവരികയും, മലയാളികളുടെ തനതായ രുചിക്കൂട്ടുകള്‍ ആസ്വദിക്കുകയും ചെയ്തിരുന്നു (അവിടെ ജോലിചെയ്ത കോട്ടയംകാരന്‍ കുക്ക് പറഞ്ഞറിഞ്ഞതാണിത്).

ലൊക്കേഷനിലേക്കുള്ള മലയാളി ഫുഡ് (ചോറും കറികളും മാത്രം ഇഷ്ടപ്പെടുന്നവരും കൂട്ടത്തിലുണ്ടായിരുന്നു) എന്നും കൊണ്ടുപോകാന്‍ നിയോഗിക്കപ്പെട്ടിരുന്നത് 22 വയസ്സോളം പ്രായം ഉണ്ടായിരുന്ന ഒരു കറുത്തവര്‍ഗക്കാരി പെണ്‍കുട്ടിയായിരുന്നു. പിതാവ് ഒരു ആക്‌സിഡന്റില്‍ മരണപ്പെട്ട അവള്‍ ഇതുപോലുള്ള പാര്‍ട്ട് ടൈം ജോലിചെയ്തായിരുന്നു പഠിത്തം തുടര്‍ന്നിരുന്നത്.

അപ്പോഴേക്കും ഒരുവിധം എല്ലാവരെയും വെറുപ്പിച്ചിരുന്ന അലന്‍സിയറിനെ നാട്ടിലേക്കു പായ്ക്കുചെയ്യുന്ന ദിവസം എത്തി.ഉച്ചക്കുള്ള ഭക്ഷണം എടുക്കാന്‍ ചെന്ന മേല്പറഞ്ഞ പെണ്‍കുട്ടിയോട് പോകുംവഴി ഏറെ അകലെയല്ലാത്ത എയര്‍പോര്‍ട്ടില്‍ അലന്‍സിയറെ ഡ്രോപ് ചെയ്യണമെന്ന് പ്രൊഡക്ഷന്‍ ഹെഡ് ആയ വെള്ളക്കാരി ലിസ ഖെര്‍വനിസ് ചുമതലപ്പെടുത്തിയിരുന്നു. ഫുഡും എടുത്തു, ഒപ്പം പിതാവിനേക്കാള്‍ പ്രായം ഉള്ള അലന്‍സിയറിന്റെ പെട്ടി വാഹനത്തില്‍ കയറ്റുവാന്‍ സഹായിക്കുകയും ചെയ്ത ആ നല്ല പെണ്‍കുട്ടി, കാറിന്റെ ഫ്രണ്ട് സീറ്റില്‍ ലോക ഫ്രോഡ് ആയ ഈ ആഭാസനെയും കയറ്റി എയപോര്‍ട്ടിലേക്കു യാത്രയായി.

അന്ന് ഷൂട്ടിങ് ഏകദേശം ഉച്ചയായപ്പോള്‍, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ വന്നു ക്യാമറാമാനോടെന്തോ പറയുകയും ഷൂട്ടിങ് ക്രൂവിലെ അമേരിക്കന്‍ ടീം എല്ലാവരും കൂടി മാറിനിന്നെന്തോ സംസാരിക്കുവാനും തുടങ്ങി. അവര്‍ ഷൂട്ടിംഗ് തുടരുന്നില്ലെന്നു മാത്രമല്ല, ഇനിയും ഈ സിനിമ ക്രൂ ആയി തുടരുവാന്‍ താല്പര്യം ഇല്ല എന്നുപറയുന്നതുവരെ കാര്യങ്ങള്‍ എത്തി.പിന്നീട് ചീഫ് കോര്‍ഡിനേറ്റര്‍ അലന്‍ സ്മിത്ത് പറയുമ്പോഴാണ് കാര്യങ്ങള്‍ എല്ലാവര്‍ക്കും എത്ര ഭീകരമാണെന്നു മനസ്സിലാകുന്നത് .

എയര്‍ പോര്‍ട്ടിലെ പാര്‍ക്കിംഗ് ലോട്ടില്‍ എത്തിയ ഉടന്‍ ആട്ടിന്‍തോലിട്ട അലന്‍സിയര്‍ ആ പാവം പെണ്‍കുട്ടിയെ കടന്നു പിടിച്ചു, ഞെട്ടിത്തരിച്ചു പോയ ആ കുട്ടിയോട്, ഞാന്‍ കണ്ട നീലച്ചിത്രത്തിലെ നായിക നീയല്ലേ? എനിക്കൊന്നു വഴങ്ങിത്തരണം എന്നീ പിശാച് അലറി. നിലവീണ്ടെടുത്ത പെണ്‍കുട്ടി വയസ്സന്റെ ചെവിക്കല്ല് നോക്കി അഞ്ചാറു പൊട്ടിച്ചു, തുടര്‍ന്ന് പോലീസിനെ വിളിക്കാന്‍ കാറിന്റെ വെളിയില്‍ ഇറങ്ങി.

എമെര്‍ജന്‍സി പോലീസിനെ വിളിക്കാന്‍ മൊബൈല്‍ എടുത്തു ഡയല്‍ ചെയ്യുമ്പോഴാണ്, പണിപാളി എന്ന് മനസ്സിലാക്കി അറിയാത്ത ഭാഷയില്‍ ചതിക്കരുത് എന്ന് നിലവിളി തുടങ്ങിയ അലന്‍സിയറിനെ പോലും ഞെട്ടിച്ചുകൊണ്ട് ഫോണില്‍ മറ്റെങ്ങോ നിന്നും ഒരു കാള്‍ ഇന്‍കമിങ് ആയി വന്നത്. ഭക്ഷണം എപ്പോള്‍ എത്തുമെന്നറിയാന്‍ വിളിച്ച ലിസ ആയിരുന്നു മറുതലക്കല്‍.

നടന്ന സംഭവങ്ങള്‍ മുഴുവനും കേട്ട് പകച്ച ലിസ പോലീസിനെ വിളിക്കാന്‍ അല്പം വരട്ടെ. ഞാന്‍ ഇപ്പോള്‍ തന്നെ ചീഫുമായി ആലോചിച്ചിട്ട് മാത്രം വിളിച്ചാല്‍ മതി എന്നും ആജ്ഞാപിച്ചു.തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ ആണ് ഷൂട്ടിംഗ് നിര്‍ത്തിവച്ചതും മറ്റും. എല്ലാ ഇന്ത്യക്കാരുടെയും തൊലി ഉരിയിക്കുന്നതായിരുന്നു പിന്നീടങ്ങോട്ട് നടന്നകാര്യങ്ങള്‍. അത്രനാള്‍ തോളില്‍ കയ്യിട്ടിരുന്ന പല വെള്ളക്കാരും, പ്രത്യേകിച്ച് വനിതകള്‍ പേടിയോടെ മാത്രം ഇന്ത്യക്കാരെ സമീപിക്കാന്‍ തുടങ്ങി.

ഒരുവിധത്തില്‍ അലന്‍സിയറെ കയറ്റിവിട്ടു. ഒരുതെറ്റും ചെയ്യാത്ത പ്രൊഡ്യൂസര്‍ അത്യാവശ്യം നല്ലൊരുതുക ആ പെണ്‍കുട്ടിക്കായി കോമ്പന്‍സേഷന്‍ കൊടുക്കേണ്ടിവന്നു. (നിയമനടിപടിക്കായി ആ കുട്ടി പോയിരുന്നെങ്കില്‍ പ്രൊഡ്യൂസേഴ്‌സും അവിടെ തൂങ്ങും. ഈ സാഹചര്യത്തില്‍ ഇവിടെ തുടരാന്‍ കഴിയാത്തതുകൊണ്ട് ജോലി നിര്‍ത്തുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടൊഴിവാക്കുവാനുള്ള തുക മാത്രമേ അവള്‍ വാങ്ങാന്‍ കൂട്ടാക്കിയുള്ളു).

uploads/news/2018/12/270366/CiniStoryCastingCouchd.jpg

ഇതിലൊക്കെ ദയനീയം അവിടെ തുടര്‍ന്ന ബാക്കിയുള്ളവരുടെ കാര്യത്തിലായിരുന്നു. മേലില്‍ ഒരിന്ത്യക്കാരന്റെ ഭാഗത്തുനിന്നും ഇങ്ങനൊരു ആക്രമണമോ, അതിരുവിട്ട പെരുമാറ്റമോ ഉണ്ടാകില്ല, നിങ്ങള്‍ കണ്ട ഏതെങ്കിലും രതിപ്പടത്തിലെ നായികമാര്‍ അല്ല ഇവിടെ മാന്യമായി ജോലിചെയ്യുന്ന അമേരിക്കന്‍ സ്ത്രീകള്‍ എന്ന് തുടങ്ങി വളരെ ഏറെ നിബന്ധനകള്‍ അടങ്ങിയ ഒരു എഗ്രിമെന്റ് പ്രൊഡ്യൂസര്‍ ഒപ്പിടേണ്ടിവന്നു. ഇങ്ങനൊരു അധമനെ സിനിമയില്‍ ഉള്‍പ്പെടുത്തിയതിന്റെ വലിയ പിഴ. ഈ എഗ്രിമെന്റ് ഷൂട്ടിംഗ് ക്രൂ താമസിക്കുന്നിടത്തും, ലൊക്കേഷനില്‍ പലയിടത്തുമായി അവര്‍ പതിച്ചു. തിരിച്ചു പോരുന്നതുവരെ ഇവിടുന്നു പോയമൊത്തം ടീം അംഗങ്ങളും ഈ ഒട്ടിച്ച നോട്ടീസിന്റെ മുന്‍പില്‍ കൂടി നാണം കെട്ടു നടക്കേണ്ടിവന്നു .

ഇയാള്‍ക്കെതിരെ കേസെടുക്കാതിരിക്കാന്‍ അന്ന് സെറ്റിലുണ്ടായിരുന്ന അമേരിക്കന്‍ മലയാളികളായ ഞങ്ങള്‍, അമേരിക്കന്‍ ക്രൂവിനോട് കഷ്ടപ്പെട്ട് നടത്തിയ പരിശ്രമങ്ങള്‍ക്കും ആ നല്ല മനസ്സിനുടമകളായ അമേരിക്കന്‍ ടീമംഗങ്ങളുടെ ക്ഷമിക്കാനുള്ള മനസ്സും കാരണമാണ് ഇന്ന് ഈ ******* മാന്യരായവരെ അധിക്ഷേപിച്ചിങ്ങനെ കേരളമണ്ണില്‍ വിലസുന്നത്. ഇയാള്‍ അഭിനയിക്കുന്ന പല സിനിമകളുടെയും സെറ്റില്‍ ഞരമ്പ് രോഗം തെളിയിച്ചിട്ടുണ്ട്, ആഭാസം എന്ന സിനിമയുടെ സെറ്റിലുണ്ടായിരുന്നചില പെണ്‍കുട്ടികള്‍ക്കും പല കഥകളും പറയാനുണ്ട്, പലരും പലതും പുറത്തുപറയാതെ വിഴുങ്ങുന്നു .

മേല്‍പറഞ്ഞ അമേരിക്കന്‍ സംഭവത്തില്‍ എന്തെങ്കിലും സത്യമില്ലായ്കയോ, വളച്ചുകെട്ടൊ ഉണ്ടെങ്കില്‍ എല്ലാം സഹിച്ച ഫഹദ് ഫാസിലോ, ടൊവിനോ തോമസോ, വിനയ് ഫോര്‍ട്ടോ, ഫിലിം പ്രൊഡ്യൂസര്‍ തമ്പി ആന്റണിയോ പ്രതികരിക്കട്ടെ, അലന്‍സിയര്‍ നിയമനടപടിക്കൊരുങ്ങട്ടെ. അപ്പോള്‍ കൂടുതല്‍ തെളിവുകളുമായി ഞങ്ങള്‍ രംഗത്തുവരാം.ഏതെങ്കിലും ഷോയ്ക്കുവേണ്ടിയോ, ഷൂട്ടിങ്ങിനുവേണ്ടിയോ താനിനി അമേരിക്കയിലേക്കൊന്നു വന്നു കാണിക്കൂ. അപ്പോള്‍ കാണാം താന്‍ കാണിച്ച ചെറ്റത്തരത്തിനു ഇവിടുള്ളവര്‍ എങ്ങനെ പ്രതികരിക്കും എന്നുള്ളത്.

ഇപ്പോഴിതാ മീ ടൂ വിവാദത്തിലും ഈ ഞരമ്പന്റെ പേര് ഒരു സ്ത്രീ വിളിച്ചു പറഞ്ഞിരിക്കുന്നു. (ഇനീം പലരും പലതും ഈ******പ്പറ്റി വെളിപ്പെടുത്തിയേക്കാം) സത്യാവസ്ഥ മാത്രം പുറത്തറിയിക്കാന്‍ ഇത്തരം ഒരു പോസ്റ്റിടേണ്ടിവന്ന ഒരു അമേരിക്കന്‍ മലയാളി (പേര് മനപ്പൂര്‍വം വെക്കുന്നില്ല).

ഇതായിരുന്നു അലന്‍സിയര്‍ക്കെതിരേ വന്ന രണ്ടാമത്തെ വെളിപ്പെടുത്തല്‍. കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടാകും. ഇങ്ങനൊരാള്‍ക്കൊപ്പം അറിയാതെ വര്‍ക്ക് ചെയ്യേണ്ടി വന്നതില്‍ ലജ്ജിക്കുന്നു എന്നാണ് ആഷിഖ് അബു ഫെയിസ് ബുക്കില്‍ കുറിച്ചത്. അലന്‍സിയറിനെതിരേ നടി ദിവ്യ ഗോപിനാഥ് ആരോപിച്ചതെല്ലാം അക്ഷരം പ്രതി ശരി വെച്ചു കൊണ്ട് ആഭാസം സിനിമയുടെ സംവിധായകന്‍ ജുബിത്ത് നമ്രത്ത് രംഗത്ത് വന്നു. തന്റെ ആദ്യ സംവിധാന സംരംഭമായ സിനിമയുടെ സെറ്റില്‍ അലന്‍സിയര്‍ തികഞ്ഞ ആഭാസനായി തന്നെയാണ് പെരുമാറിയത്. സെറ്റ് ഏറെ രസകരമായത് ടീമിന്റെ മുഴുവന്‍ പരിശ്രമം കൊണ്ടാണെന്നും അലന്‍സിയര്‍ ആ ചുറ്റുപാട് മുതലെടുക്കുകയായിരുന്നുവെന്നും അദ്ദേഹത്തെ മേയ്ക്കാനായി മാത്രം ഒരു സഹ സംവിധായകനെ വെക്കേണ്ടി വന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

നടി ദിവ്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താരസംഘടനയായ അമ്മ നടപടിയെടുക്കുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.

കട്ടിലില്‍ കിടന്നത് സെക്‌സിന് വേണ്ടി അല്ല....


മീടു ക്യാമ്പയിന്‍ ഭാഗമായി നടി ദിവ്യ ഗോപിനാഥ് നടത്തിയ വെളിപ്പെടുത്തലിന് മറുപടിയുമായി നടന്‍ അലന്‍സിയര്‍ രംഗത്തെത്തിയിരുന്നു.
ആഭാസം സിനിമയുടെ സെറ്റില്‍ ആണ്‍പെണ്‍ ഭേദമന്യേ എല്ലാവരും മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ പലപ്പോഴും ദ്വയാര്‍ഥപ്രയോഗങ്ങളും നടത്തിയിട്ടുണ്ട്. പക്ഷെ ദിവ്യയോട് നേരിട്ട് അശ്ലീലപ്രയോഗങ്ങള്‍ പറഞ്ഞിട്ടില്ല. എല്ലാവരും ഒരുമിച്ച് ഇരുന്ന വേളയില്‍ ഇത്തരം തമാശകള്‍ ഞാന്‍ പറയുകയും മറ്റുള്ളവര്‍ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്.

വളരെ രസകരമായ സെറ്റായിരുന്നു ആഭാസത്തിന്റേത്. എല്ലാവരും എല്ലാവരുടെയും മുറികളില്‍ കയറാറുണ്ടായിരുന്നു. ദിവ്യ എന്റെ റൂമിലും വന്നിട്ടുണ്ട് കട്ടിലില്‍ കയറി കിടന്നിട്ടുണ്ട്. അതൊക്കെ സൗഹൃദത്തിന്റെ പേരിലായിരുന്നു. അവര്‍ പറയുന്ന പോലെ ഞാന്‍ മദ്യപിച്ച് അയാളുടെ വാതില്‍ ചവിട്ടി പൊളിക്കാന്‍ പോയിട്ടില്ല.

എന്നെ അസിസ്റ്റന്റ് ഡയറക്ടര്‍ വന്നു വിളിച്ചു കൊണ്ടുപോയി എന്ന് പറയുന്നതും ശരിയല്ല. ഞാന്‍ അവരുടെ കട്ടിലില്‍ കയറി കിടന്നു എന്നുള്ളത് ശരിയാണ്. പക്ഷേ, അത് സെക്‌സിന് വേണ്ടി അല്ല, മറിച്ച് സൗഹൃദത്തിന്റെ പേരിലാണ്. ലൊക്കേഷനില്‍ നടന്ന സംഭവങ്ങള്‍ പരിധി വിട്ടുപോയി എന്ന് അവരുടെ സുഹൃത്തിനോട് ഞാന്‍ പിന്നീട് തുറന്നു പറഞ്ഞിരുന്നതാണ്.

പിന്നീട് നേരിട്ട് മാപ്പുപറഞ്ഞ് പ്രശ്‌നം അവസാനിപ്പിച്ചിരുന്നു. സിനിമയുടെ പ്രമോഷന് കണ്ടപ്പോഴൊക്കെ ദിവ്യ സൗഹൃദപരമായിട്ടാണ് പെരുമാറിയത്. മീ ടു ക്യാമ്പയിന്‍ നല്ലതാണ്. പക്ഷേ ഒരാളുടെ കുടുംബം തകര്‍ക്കുന്ന പോലെ ആകരുത് എന്ന ഒരു അപേക്ഷയുണ്ട്. ഇതായിരുന്നു അലന്‍സിയറുടെ പ്രതികരണം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW