Wednesday, August 21, 2019 Last Updated 34 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Dec 2018 09.53 AM

ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത് കാമുകനുമായി ഓസ്ട്രേലിയയിലേക്ക് മുങ്ങാന്‍ കൊതിച്ചു ; ഇന്ത്യാക്കാരന്‍ യുകെയില്‍ ഭാര്യയെ പ്‌ളാസ്റ്റിക് കൂടിട്ട് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി

uploads/news/2018/12/270064/crime.jpg

ലണ്ടന്‍: സ്വവര്‍ഗ്ഗപങ്കാളിയുമായി ജീവിക്കുന്നതിനായി ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യാക്കാരനെ യുകെ കോടതി കുറ്റവാളിയാണെന്ന് കണ്ടെത്തി. കഴിഞ്ഞമാസം തുടങ്ങിയ വിചാരണയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ പ്‌ളാസ്റ്റിക്ക് കൂട് കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ക്കെതിരേ ആരോപണം. ഇന്ത്യന്‍ വംശജ ജസ്സീക്കാ പട്ടേല്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലായിരുന്നു കേസ്.

സ്വവര്‍ഗ്ഗപ്രണയികള്‍ക്കുള്ള ആപ്പ് ഗ്രിന്‍ഡറിലൂടെ പരിചയപ്പെട്ട കൂട്ടുകാരനുമൊത്ത് പുതിയജീവിതം കൊതിച്ച മിതേഷ് പട്ടേല്‍ എന്ന 37 കാരനാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇയാള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. ജീവപര്യന്തത്തിന് ഉതകുന്ന കുറ്റമാണ് മിതേഷ് നടത്തിയതെന്നാണ് ടീസ്സീഡേ ക്രൗണ്‍ കോര്‍ട്ട് ജസ്റ്റീസ് പറഞ്ഞത്.

ഗുരുതരമായ മുറിവുകളോടെ വടക്കന്‍ ഇംഗ്‌ളണ്ടിലെ മിഡില്‍സ്ബറോയിലെ വീട്ടില്‍ ഈ മെയ് യിലാണ് 34 കാരി ജസീക്കയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകക്കുറ്റം മിതേഷ് പട്ടേല്‍ കോടതിയില്‍ നിഷേധിച്ചിരുന്നു. എന്നാല്‍ ഭാര്യയുടെ 20 ലക്ഷം പൗണ്ടിന്റെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത് കാമുകന്‍ ഡോ. അമിത് പട്ടേലുമായി ഓസ്‌ട്രേലിയയിലേക്ക് കടക്കാനായിരുന്നു മിതേഷ് പട്ടേലിന്റെ പദ്ധതി.

വര്‍ഷങ്ങള്‍ക്ക് മുമ്പേ അമിതുമായി മിതേഷ് പരിചയപ്പെട്ടത് ഗ്രിന്‍ഡര്‍ ആപ്പിലൂടെ ആയിരുന്നു. ഇതിന് പിന്നാലെ ഭാര്യയെ എങ്ങിനെ കൊല്ലാം എന്നും ഇന്‍സുലിന്‍ ഓവര്‍ഡോസ് പ്രയോഗിക്കുന്നതെങ്ങിനെ, ഭാര്യയെ കൊലപ്പെടുത്താന്‍ ഗൂഡാലോചനയില്‍ സഹായിക്കുന്നവരെ വേണോ?, യുകെയില്‍ നിന്നും കൊലപാതകിയെ കിട്ടുമോ, ഒരാളെ കൊല്ലാന്‍ എത്ര മെത്തഡന്‍ വേണമെന്നും മറ്റും ഇന്റര്‍നെറ്റില്‍ മിതേഷ് തെരഞ്ഞതിന്റെ വിശദാംശങ്ങള്‍ കോടതിക്ക് മുന്നിലെത്തി. 'അവളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു' എന്ന് ഡോ. അമിത് കുറിച്ചതും സംഭവത്തിലെ പ്രധാന തെളിവായി മാറുകയായിരുന്നു.

താന്‍ സംഭവത്തില്‍ നിരപരാധി ആണെന്നും വീട്ടില്‍ നടന്ന മോഷണത്തിന്റെ ഭാഗമായി നടന്ന കൊലപാതകമായിരുന്നു എന്നുമാണ് മിതേഷ് പറഞ്ഞത്. താന്‍ വീട്ടില്‍ എത്തുമ്പോള്‍ ഭാര്യയെ കസേരയില്‍ കൈകള്‍ ബാന്‍ഡേജ് കൊണ്ട് കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയതെന്നും പറഞ്ഞു. എന്നാല്‍ ഇന്‍സുലിന്‍ കുത്തിവെച്ച് ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും കൊണ്ടുവന്ന പ്‌ളാസ്റ്റിക്ക് കവര്‍ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂട്ടര്‍ പറഞ്ഞത്.

കൊല ചെയ്ത ശേഷം പട്ടേല്‍ തന്നെയായിരുന്നു ജസ്സീക്കയുടെ കൈകള്‍ കെട്ടിയത് എന്നതിന്റെ തെളിവ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഭാര്യയുമായി ചേര്‍ന്ന് നടത്തിയിരുന്ന ഫാര്‍മസിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ മുമ്പില്‍ വെച്ച് തന്നെ പ്രിന്‍സ് എന്ന വ്യാജപ്പേരില്‍ മിതേഷ് പട്ടേല്‍ ഗ്രിന്‍ഡറില്‍ തന്റെ കാമുകനുമായി പതിവായി സംസാരിച്ചിരുന്നതായും കോടതി കണ്ടെത്തി. താന്‍ സ്വവര്‍ഗ്ഗരതിക്കാരന്‍ ആണെന്ന വിവരം ഇയാള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഇതു തന്നെ ഭാര്യയോട് പ്രതി വിശ്വസ്തത കാട്ടിയിരുന്നില്ല എന്നതിന്റെ തെളിവായി മാറുന്നുണ്ടെന്നും കോടതി കണ്ടെത്തി. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ജസ്സീക്കാ മിതേഷ് പട്ടേലിനെ കണ്ടുമുട്ടുന്നതും പിന്നീട് ഇരുവരും പ്രണയിച്ചു വിവാഹം കഴിക്കുന്നതും. അതിന് ശേഷം മൂന്നു വര്‍ഷമായി ഭര്‍ത്താവുമൊത്ത് മിഡില്‍ബറോയിലെ റോമന്‍ റോഡില്‍ വീടിനടുത്തു തന്നെ ഒരു മരുന്നുകട നടത്തിവരികയായിരുന്നു. മെയ് 14 നായിരുന്നു ജസ്സീക്ക കൊല്ലപ്പെട്ടത്.

Ads by Google
Wednesday 05 Dec 2018 09.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW