Tuesday, August 20, 2019 Last Updated 28 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Dec 2018 03.37 PM

ജന്മനാ ഒരു ചെവിയില്ല; ഉറങ്ങുന്നത് കണ്ണുകള്‍ തുറന്ന്... സുമനസ്സുകള്‍ കനിയുന്നതും കാത്ത് ആന്‍ഡ്രിയ

uploads/news/2018/12/269854/charity.jpg

പത്താം ക്ലാസുകാരി ആന്‍ഡ്രിയക്ക് ജന്മനാ ഒരു ചെവിയില്ല. ആ ഭാഗത്ത് കേള്‍വിയുമില്ല. പള്ളിയിലെ വികാരിയച്ചന്റെയും നാട്ടുകാരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ ചികിത്സാ സഹായം കൊണ്ടും പ്രമുഖ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ കണ്ട സുമനസുകളുടെ സഹായം കൊണ്ടും നാല് ഓപ്പറേഷനുകള്‍ ചെയ്തു. ഞരമ്പുകളുടെ തകരാര്‍ മൂലം ഇപ്പോഴും പഴുപ്പ് വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ പഴുപ്പ് വരുന്നത് ഒഴിവാക്കാനായി ഉടന്‍ തന്നെ ഒരു ഓപ്പറേഷന്‍ കൂടി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇതിനു പുറമേ, ഉറങ്ങുമ്പോള്‍ കണ്ണുകള്‍ തുറന്നിരിക്കുന്നതുകൊണ്ട് കണ്ണില്‍ നിന്നും എപ്പോഴും വെള്ളം വന്നുകൊണ്ടിരിക്കുകയാണ്. ഇതുമൂലം പഠിക്കാന്‍ വളരെ ബുദ്ധിമുട്ടുകയാണ് ആന്‍ഡ്രിയ. താടിയെല്ല് ഒരു വശത്തേയ്ക്ക് വളരുന്നതിനാല്‍ കാലില്‍ നിന്നും എല്ലെടുത്ത് താടിയെല്ലില്‍ വച്ചു പിടിപ്പിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഇനിയുള്ള ഓപ്പറേഷനായി ഏകദേശം 10 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമത്രേ. ഇനി ഒരു ഓപ്പറേഷന്‍ കൂടി നേരിടാനുള്ള സാമ്പത്തിക ശേഷി ആന്‍ഡ്രിയയുടെ സാധാരണ കുടുംബത്തിന് ഇല്ല. അച്ഛന് കൂലിപ്പണിയാണ്. ഭാര്യയും രണ്ട് പെണ്‍കുട്ടികളും പ്രായമായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം കൂലിപ്പണി ചെയ്താണ് പുലര്‍ത്തുന്നത്. അടുത്തിടെയായി നടുവു വേദനയെ തുടര്‍ന്ന് എല്ലാദിവസവു പണിക്കുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണ്.

അഞ്ചു സെന്റ് സ്ഥലവും വീടുമാണ് ആകെ ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ പ്രളയത്തില്‍ എല്ലാം നഷ്ടമാകുകയും ചെയ്തു. ഇനി സുമനസ്സുകളിലാണ് ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷ. കൈവിടില്ലെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു.

ഈ കുടുംബത്തെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്കായി കൂടുതല്‍ വിശദാംശങ്ങള്‍ ചേര്‍ക്കുന്നു.

ബാങ്ക് വിശദാംശങ്ങള്‍:

Jiji Saison
The Federal Bank Ltd
Branch N Parur
Eranakulam
IFSC Code-FDRL 0001125
A/C No:11250100205721
Mob No: 9605089529

വിലാസം:

Jiji Saimon
Puthussery (H)
Kunnukara P O
Kuttippuzha, Vayalkara, N Parur
Ernakulam
Pin: 683 578

Ads by Google
Ads by Google
Loading...
TRENDING NOW