Tuesday, August 20, 2019 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 03 Dec 2018 04.32 PM

കണ്മണി പിറക്കും മുമ്പ്

''കുഞ്ഞിനെ വളര്‍ത്തി വലുതാക്കി സമൂഹത്തിനു പ്രയോജനം ചെയ്യുന്ന ഉത്തമ വ്യക്തിയാക്കി മാറ്റാനുള്ള ഉത്തരവാദിത്വത്തിന്റെ തുടക്കം അമ്മയില്‍നിന്നാണ് ആരംഭിക്കുന്നത്''
uploads/news/2018/12/269541/babybrith03122018a.jpg

വ്യക്തിത്വ വികാസത്തിന്റെ ആരംഭം എവിടെനിന്നാണ്. സ്‌കുളിലോ വീട്ടിലോ എന്ന് തര്‍ക്കിച്ചേക്കാം. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഉരുവാകുമ്പോഴേ എന്നതാണ് ശരി.

അമ്മയിലൂടെ കുഞ്ഞ് പുറംലോകത്തിന്റെ ഓരോ തുടിപ്പുകളും അറിയുന്നുണ്ട്. ശക്തമായ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ അച്ഛന്റെ പരിചിതമായ ശബ്ദം കേള്‍ക്കുമ്പോഴും ചെറുചലനങ്ങളിലൂടെ അവര്‍ വയറിനുള്ളിലിരുന്ന് പ്രതികരിക്കുന്നുണ്ട്.

ഓരോ കുഞ്ഞിലും ദൈവീകതയുടെ ഒരു അംശം ഉണ്ടെന്നല്ലേ പറയുന്നത്. അങ്ങനെവരുമ്പോള്‍ ആ കുഞ്ഞിനെ വളര്‍ത്തി വലുതാക്കി സമൂഹത്തിനു പ്രയോജനം ചെയ്യുന്ന ഉത്തമ വ്യക്തിയാക്കി മാറ്റാനുള്ള ഉത്തരവാദിത്വത്തിന്റെ തുടക്കം അമ്മയില്‍നിന്നാണ് ആരംഭിക്കുന്നത്.

അമ്മയിലൂടെ കുഞ്ഞറിയുന്നത്


കുഞ്ഞ് ഭാഷയുടെ ആദ്യപാഠങ്ങള്‍ പഠിക്കുന്നത് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നാണെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ പാട്ടു പതിവായി കേട്ടുകൊണ്ടിരുന്നാല്‍ അത് കുഞ്ഞിനെ സ്വാധീനിക്കുന്നുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. സംഗീതം മാത്രമല്ല അമ്മ ആ സമയത്ത് ഏത് കാര്യത്തിനാണോ കൂടുതല്‍ പ്രാമുഖ്യം കൊടുക്കുന്നത് അത് കുഞ്ഞിലേക്ക് പകര്‍ന്നു കിട്ടുന്നു.

ചില താളങ്ങളോടു നമ്മുക്ക് വല്ലാത്തൊരു ഗൃഹാതുരത തോന്നുന്നതും അമ്മയോടുള്ള ഈ ആത്മബന്ധം കൊണ്ടാണ്. ഗര്‍ഭപാത്രത്തിലെ ദ്രാവകത്തിന്റെ ചലനങ്ങള്‍, അമ്മയുടെ ഹൃദയമിടിപ്പ് എന്നിവയുമായി കുഞ്ഞ് ജനിക്കുമുമ്പേ തുടങ്ങുന്നബന്ധമാണ് ഇതിനു പിന്നില്‍

ശബ്ദങ്ങളോടുള്ള പ്രതികരണം


ഗര്‍ഭാവസ്ഥയില്‍ പഞ്ചേന്ദ്രിയങ്ങളില്‍ ആദ്യം പ്രവര്‍ത്തിച്ചു തുടങ്ങുന്നത് കേള്‍വി ശക്തിയാണ്. കുഞ്ഞ് വളരാന്‍ തുടങ്ങുന്നതിന്റെ മൂന്നാമത്തെ ആഴ്ച ചെവി രൂപപ്പെടുന്നു. 24 ആഴ്ചകള്‍ക്കുശേഷം കേള്‍വിശക്തിയും പ്രവര്‍ത്തിച്ചു തുടങ്ങുന്നു. നാലാം മാസം മുതല്‍ കഠിനമായ ശബ്ദങ്ങള്‍ കേട്ടാല്‍ കുഞ്ഞ് അസ്വസ്ഥനാകും.
uploads/news/2018/12/269541/babybrith03122018b.jpg

ഇത് കുഞ്ഞിന്റെ പിന്നീടുള്ള വ്യക്തിത്വ വികാസത്തെ ഗൗരവമായി ബാധിച്ചേക്കാമെന്ന് വര്‍ഷങ്ങള്‍ക്കു മുമ്പു നടത്തിയ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ആറാം മാസമാകുമ്പോള്‍ അമ്മയുടെ ശബ്ദം കേള്‍ക്കുന്നതോടെ ഗര്‍ഭസ്ഥശിശു ചലിക്കുന്നതായി കാണാം.
ഏഴാം മാസത്തില്‍ മൃഗശാല സന്ദര്‍ശിച്ച ഒരു റഷ്യക്കാരിയുടെ അനുഭവത്തില്‍നിന്ന് ഗര്‍ഭസ്ഥശിശു ചലനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

അവിടെവച്ച് സിംഹങ്ങളുടെ ഉച്ചത്തിലുള്ള അലര്‍ച്ചകേട്ട് അവള്‍ ഞെട്ടി. അതിനൊപ്പം ഗര്‍ഭസ്ഥശിശു അമ്മയുടെ വയറില്‍ ശക്തിയായി തൊഴിക്കാന്‍ തുടങ്ങി. ആ കുഞ്ഞ് ജനിച്ചശേഷവും ടിവിയിലോ അല്ലാതെയോ സിംഹങ്ങളുടെ അലര്‍ച്ച കേട്ടാല്‍ അകാരണമായി നിലവിളിക്കാന്‍ തുടങ്ങി. അതിന്റെ കാരണം തേടി മനഃശാസ്ത്രജ്ഞരുടെ മുന്നിലെത്തിയ മാതാപിതാക്കള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞത് ഏഴാം മാസത്തില്‍ അമ്മയ്ക്കുണ്ടായ ആ ഷോക്ക് കുഞ്ഞിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചാണ്.

ആനന്ദകരമാക്കാം ഗര്‍ഭകാലം


ഗര്‍ഭകാലത്തെ അമ്മയുടെ ചെറിയ ഉത്കണ്ഠകള്‍പോലും കുഞ്ഞ് അറിയുന്നുണ്ട്. അമ്മയുടെ പിരിമുറക്കം ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെയും വളര്‍ച്ചയേയും ്രപതികൂലമായി ബാധിക്കാം. അതുകൊണ്ട് അമ്മയുടെ മാനസിക ആരോഗ്യം വളരെ പ്രധാനമാണ്. ഗര്‍ഭിണി എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ശ്രദ്ധിക്കണം. നല്ല പുസ്തകങ്ങള്‍ വായിക്കുകയോ, സംഗീതം ആസ്വദിക്കുയോ ഒക്കെ ചെയ്യാവുന്നതാണ്.

ഇതിലൂടെ ഗര്‍ഭസ്ഥ ശിശുവില്‍ ഭാഷാ പ്രാവിണ്യവും ലയവും താളവും ഒക്കെയുണ്ടാകുമെന്നാണ് അനുമാനിക്കുന്നത്. മനസിന് ശാന്തത നല്‍കാന്‍ യോഗ സഹായിക്കും. എല്ലാ അമ്മമാര്‍ക്കും ഈ പറഞ്ഞ അവസ്ഥകള്‍ നിലനിര്‍ത്താനായെന്ന് വരില്ല. എന്നാല്‍ വളര്‍ന്നു വരേണ്ട കണ്മണിയ്ക്കായി പരമാവധി ശ്രദ്ധിച്ചേ മതിയാവൂ. ജീവിതത്തില സത്യസന്ധത, വിശ്വസ്ത എന്നീ ഗുണങ്ങള്‍ മുറകെ പിടിക്കു. നിങ്ങളിലൂടെ അത് കുഞ്ഞിലേക്കും പകര്‍ന്നു കിട്ടട്ടേ.

സ്വന്തം ശരീരത്തിന്റെ ഭാഗമായി അമ്മയോടു പറ്റിച്ചേര്‍ന്നു വളരുന്ന കണ്‍മണി അമ്മയുടെ മാനസികവും ശാരീരികവുമായ ചെറിയ മാറ്റങ്ങള്‍പോലും അറിഞ്ഞു വളരുകയാണ്. നല്ലൊരു കണ്മണിക്കായി ഒരുങ്ങുമ്പോള്‍ ഓര്‍ക്കുക ഗര്‍ഭസ്ഥശിശു മാതൃകയാക്കുന്നത് അമ്മയെയാണെന്ന്.

സന്തോഷത്തോടെ അമ്മ മൂളുന്ന ഒരുവരി താരാട്ടുപാട്ടുപോലും കുഞ്ഞു ഹൃദയത്തില്‍ ചലനങ്ങളുണ്ടാക്കുന്നുണ്ട്. അഥാര്‍മികമായ ചിന്തകളും പ്രര്‍ത്തികളും അസൂയയും ദേഷ്യവുമെല്ലാം മാറ്റിനിര്‍ത്തി ഗര്‍ഭധാരണം ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ നിമിഷമാക്കണം. ജനിക്കാന്‍ പോകുന്ന കുഞ്ഞുവാവയ്ക്കായി.

uploads/news/2018/12/269541/babybrith03122018c.jpg

കുഞ്ഞുവാവ വളരുമ്പോള്‍


കുഞ്ഞിനു നല്‍കുന്ന സ്‌നേഹം നൈസര്‍ഗികവും സ്ഥായിയി നില്‍ക്കുന്നതുമായിരിക്കണം. വാക്കുകളിലൂടെ മാത്രമല്ല ചെറിയ സ്പര്‍ശനങ്ങളിലൂടെയും ഉമ്മവയ്ക്കുന്നതിലൂടെയും താരാട്ടുപാടിയും അത് പ്രകടിപ്പിക്കുകയും വേണം. ഇത് അവരില്‍ ആത്മവിശ്വാസവും സുരക്ഷിതത്വവും വളര്‍ത്തും. കുഞ്ഞിന്റെ ലോകം അച്ഛനമ്മമാര്‍ക്കു ചുറ്റുമാണ്. അവന്‍ എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത് അവരെയാണ്.

ഗര്‍ഭപാത്രത്തില്‍ ശബ്ദങ്ങളിലൂടെ അവന്റെ സ്വഭാവരൂപീകരണം നടക്കുന്നത്. എന്നാല്‍ പുറംലോകത്തെത്തുന്നതോടെ അവന്‍ നിരീക്ഷണങ്ങളിലൂടെ അത് സ്വായത്തമാക്കുന്നു. അതിനാല്‍ കുഞ്ഞിനോടടുത്തുനിലക്കുന്ന അച്ഛനേയും അമ്മയേയും അനുകരിക്കാനുള്ള പ്രവണത അവനില്‍ ശക്തമായിരിക്കും.

അതിനാല്‍ നല്ല അച്ഛനും അമ്മയുമായിരിക്കുകയെന്നതാണ് കുഞ്ഞിന്റെ വ്യക്തിത്വ വികാസത്തിന്റെ അടിസ്ഥാന പ്രമാണം. അമ്മയോടൊപ്പം തന്നെ അച്ഛനും കുഞ്ഞിന്റെ വ്യക്തിത്വ വികാസത്തില്‍ വലിയൊരു പങ്കുണ്ട്.

തിരക്കുകള്‍ എത്രയുണ്ടെങ്കിലും അച്ഛന്റെ സാമിപ്യം കുഞ്ഞിന് ആവശ്യമാണ്. അച്ഛന്റെ സ്‌നേഹലാളനകളും സംരക്ഷണവും അവര്‍ക്ക് കൂടുതല്‍ ആത്മധൈര്യം പകര്‍ന്നു നല്‍കും. കുഞ്ഞിന് ആവശ്യം വേണ്ടത് സ്‌നേഹവും, സംരക്ഷണവും ശ്രദ്ധയുമാണ്.

മക്കള്‍ സ്‌നേഹമുള്ളവരാകണമെങ്കില്‍ അവര്‍ക്കു മനസു നിറയേ സ്‌നേഹം നല്‍കിയേ തീരൂ. ആത്മാഭിമാനം ചെറിയ പ്രായത്തില്‍തന്നെ വളര്‍ത്തിയെടുക്കണം. എങ്കിലേ അവര്‍ ഇച്ഛാശക്തിയുള്ളവരായി വളര്‍ന്നു വരുകയുള്ളൂ. ആത്മവിശ്വാസക്കുറവ് ഇല്ലാതെ വളര്‍ന്നു വരാന്‍ ഇത് സഹായിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ഷെറിന്‍ വര്‍ഗീസ്

Ads by Google
Monday 03 Dec 2018 04.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW