Thursday, August 22, 2019 Last Updated 9 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 03 Dec 2018 11.29 AM

വിവാഹമോചനത്തിനായി കോടതിയില്‍ പോയ യുവാവിനെ പോലീസ് പിടിച്ചകത്തിട്ടു; ചതിച്ചത് പോലീസിന്റെ ഇംഗ്ലീഷ് അറിവില്ലായ്മ

cops' poor knowledge of English

പട്‌ന: വിവാഹമോചന കേസില്‍ കോടതി ഉത്തരവ് തെറ്റിച്ച് വായിച്ചതോടെ പണികിട്ടിയത് പരാതിക്കാരനായ യുവാവിന്. പോലീസ് ഇയാളെ ജയിലിലടച്ചു. ഭാര്യയില്‍നിന്നും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയ ജഹ്നാബാദ് സ്വദേശിയായ നീരജ് കുമാറിനെയാണ് പൊലീസ് ഒരു രാത്രി മുഴുവനും അഴിക്കുള്ളില്‍ കിടത്തി.

നവംബര്‍ 25നായിരുന്നു സംഭവമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് ഭാര്യയ്ക്ക് മാസം നല്‍കാനുള്ള തുക സംബന്ധിച്ച് പുറപ്പെടുവിച്ച കോടതി ഉത്തരവ് തെറ്റിവായിച്ചാണ് പൊലീസ് നീരജ് കുമാറിനെ ജയിലിലടച്ചത്. ഉത്തരവില്‍ വാറണ്ട് എന്നായിരുന്നു എഴുതിയിട്ടുണ്ടായിരുന്നത്. എന്നാല്‍ അറസ്റ്റ് വാറണ്ട് ആണെന്ന് തെറ്റ് ധരിച്ച പൊലീസ് നീരജിനെ ലോക്കപ്പില്‍ കിടത്തുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഭാര്യയ്ക്ക് മാസം ഒരു നിശ്ചിത തുക നല്‍കുന്നതിനായി ഭര്‍ത്താവിന്റെ ആസ്തികള്‍ വിലയിരുത്തുന്നതിനുള്ള ഡിസ്‌ട്രെസ് വാറണ്ട് ആയിരുന്നു കോടതി പുറപ്പെടുവിച്ചത്.

എന്നാല്‍ ഉത്തരവ് ഇംഗ്ലീഷില്‍ ആയിരുന്നെന്നും അതില്‍ എവിടെയും അറസ്റ്റ് വാറണ്ട് എന്ന് എഴുതിയിട്ടില്ലെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 2014ലാണ് നീരജ് കോടതിയില്‍ വിവാഹമോചന പരാതി നല്‍കിയത്. ഇതിനു പിന്നാലെ നീരജിന്റെ ഭാര്യ രേണു ദേവി ഇയാള്‍ക്കെതിരെ കോടതിയില്‍ സ്ത്രീധന കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW