Sunday, August 18, 2019 Last Updated 56 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 01 Dec 2018 04.04 PM

സര്‍വ്വാഭീഷ്ടപ്രദായിനിയായ മംഗളചണ്ഡിക

പിന്നീട് വിഷ്ണു ദാനം ചെയ്ത ആയുധത്താല്‍ ശിവന്‍ ആ ദൈത്യനെ വധിച്ചു. ദൈത്യന്‍ വീണുകഴിഞ്ഞപ്പോള്‍ സകല ദേവന്മാരും മഹര്‍ഷിമാരും ഭക്തിപൂര്‍വ്വം ശിരസ്സുതാഴ്ത്തി ഭഗവാന്‍ ശങ്കരനെ സ്തുതിച്ചു. ഉടന്‍ തന്നെ ശംഭുവിന്റെ മേല്‍ പുഷ്പവൃഷ്ടിയുണ്ടായി. ബ്രഹ്മാവും വിഷ്ണുവും സന്തുഷ്ടരായി അദ്ദേഹത്തിന് ആശിസ്സുകള്‍ നല്‍കി.
uploads/news/2018/12/269072/joythi011218a.jpg

മൂലപ്രകൃതിയായ ദുര്‍ഗ്ഗയുടെ അംശംകൊണ്ടുണ്ടായതാണ് മംഗളചണ്ഡികാ ദേവി. ഭൂമി പുത്രനായ മംഗളന്റെ അഭീഷ്ട ദേവതയായതുകൊണ്ടും അദ്ദേഹത്തിന് സദാ സംപൂജ്യയായതുകൊണ്ടുമാണ് ആ ദേവിക്ക് മംഗളചണ്ഡിക എന്ന പേര് ലഭിച്ചത്. സ്ത്രീകള്‍ക്ക് സര്‍വ്വാഭീഷ്ടങ്ങളും പ്രദാനം ചെയ്യുന്ന ദയാ രൂപിണിയായിട്ടാണ് മംഗളചണ്ഡികയെ സങ്കല്പിക്കുന്നത്.

പണ്ട് ത്രിപുരാസുരനുമായുണ്ടായ ഘോരമായ യുദ്ധത്തില്‍ വിഷ്ണുവിന്റെ പ്രേരണയനുസരിച്ച് ശങ്കരനാണ് ആ പരാത്പരയെ ആദ്യമായി പൂജിച്ചത്. യുദ്ധത്തില്‍ അത്യന്തം കുപിതനായിത്തീര്‍ന്ന ത്രിപുരാസുരന്‍ ശങ്കരന്റെ വാഹനത്തെ ആകാശത്തുനിന്ന് വീഴ്ത്തി. അതുമൂലം മഹാസങ്കടത്തില്‍പ്പെട്ട അദ്ദേഹത്തോട് ബ്രഹ്മാവും വിഷ്ണുവും ഉപദേശിച്ചതനുസരിച്ച് ദുര്‍ഗ്ഗാദേവിയെ സ്തുതിച്ചു. അപ്പോള്‍ ആ ദുര്‍ഗ്ഗ രൂപഭേദം കൈക്കൊണ്ട് മംഗളചണ്ഡികയായി അദ്ദേഹത്തിന്റെ മുമ്പില്‍ ആവിര്‍ഭവിച്ചു.

ശംഭുവിന്റെ മുമ്പില്‍ പ്രത്യക്ഷീഭവിച്ച ആ ദേവി പറഞ്ഞു: 'പ്രഭോ അങ്ങ് ഭയപ്പെടേണ്ടാ, ഭഗവാന്‍ സര്‍വ്വേശ്വരനായ വിഷ്ണു കാളയുടെ രൂപം കൈക്കൊണ്ട് അങ്ങയുടെ വാഹനമായിത്തീരും. ശുദ്ധ ശക്തി സ്വരൂപമായി ഞാനും അങ്ങയെ സഹായിക്കും.

മായാസ്വരൂപിയായ ഹരിയുടെ സഹായത്താല്‍, ഹേ വൃഷധ്വജാ, അങ്ങയുടെ ശത്രുവും സുരന്മാരുടെ സ്ഥാനം, നഷ്ടപ്പെടുത്തിയവനുമായ ദൈത്യനെ കൊന്നാലും'. ഇങ്ങനെ പറഞ്ഞുകൊണ്ട് അന്തര്‍ധാനം ചെയ്ത ദേവി ശംഭുവിന്റെ ശക്തിയായിത്തീര്‍ന്നു.

പിന്നീട് വിഷ്ണു ദാനം ചെയ്ത ആയുധത്താല്‍ ശിവന്‍ ആ ദൈത്യനെ വധിച്ചു. ദൈത്യന്‍ വീണുകഴിഞ്ഞപ്പോള്‍ സകല ദേവന്മാരും മഹര്‍ഷിമാരും ഭക്തിപൂര്‍വ്വം ശിരസ്സുതാഴ്ത്തി ഭഗവാന്‍ ശങ്കരനെ സ്തുതിച്ചു. ഉടന്‍ തന്നെ ശംഭുവിന്റെ മേല്‍ പുഷ്പവൃഷ്ടിയുണ്ടായി. ബ്രഹ്മാവും വിഷ്ണുവും സന്തുഷ്ടരായി അദ്ദേഹത്തിന് ആശിസ്സുകള്‍ നല്‍കി.അവര്‍ രണ്ടുപേരും ഉപദേശിച്ചതനുസരിച്ച് അദ്ദേഹം ആ മംഗളചണ്ഡി ദേവിയെ പൂജിച്ചു.

പലതരത്തിലുള്ള പുഷ്പങ്ങളും ചന്ദനവും നൈവേദ്യങ്ങളും നല്‍കി. വസ്ത്രാലങ്കാരങ്ങളും മാലകളും പായസങ്ങളും മോദകങ്ങളും മധുവും സുധയും പലവിധം പഴങ്ങളും നല്‍കി. സംഗീതം, വാദ്യം, നൃത്തം, ഉത്സവം, നാമസങ്കീര്‍ത്തനം എന്നിവ നടത്തി.

ശ്രേഷ്ഠമായ മൂലമന്ത്രം സഹിതമാണ് പൂജാദ്രവ്യങ്ങള്‍ സമര്‍പ്പിച്ച് പൂജിച്ചത്.

''ഓം ഹ്രീം ശ്രീം ക്ലീം സര്‍വ്വപൂജ്യേ ദേവീ മംഗളചണ്ഡികേ ഹും ഹും ഫട് സ്വാഹാ'' എന്ന ഇരുപത്തിയൊന്ന് അക്ഷരങ്ങളുള്ളതാണ് മൂലമന്ത്രം. ഈ മന്ത്രം ഭക്തന്മാര്‍ക്ക് സര്‍വ്വകാമപ്രദവും പൂജനീയവുമായ കല്പതരുവാകുന്നു.

ദശലക്ഷം ജപിക്കുന്നതുകൊണ്ട് മന്ത്രസിദ്ധിയുണ്ടാകുമെന്ന് തീര്‍ച്ചയാണ്. ധ്യാനത്തിന് ശേഷം മഹാദേവന്‍ ദേവിയെ സ്തുതിക്കുകയുണ്ടായി.

രക്ഷ രക്ഷ ജഗന്മാതര്‍ ദേവി മംഗളചണ്ഡികേ
ഹാരികേ വിപദാം രാശേര്‍ഹര്‍ഷ മംഗളകാരികേ
ഹര്‍ഷമംഗളദക്ഷേ ച ഹര്‍ഷമംഗളദായികേ
ശുഭേ മംഗളദക്ഷേ ച ശുഭേ മംഗളചണ്ഡികേ
മംഗളേ മംഗളാര്‍ഹേ ച സര്‍വ്വമംഗള മംഗളേ
സതാം മംഗളദേ ദേവീ സര്‍വേഷാം മംഗളാലയേ
പൂജ്യേ മംഗളവാരേ ച മംഗളാഭീഷ്ട ദേവതേ
പൂജ്യേ മംഗളഭൂപസ്യ മനുവംശസ്യ സന്തതം
മംഗളാധിഷ്ഠാ തൃദേവീ മംഗളാനാം ച മംഗളേ
സംസാരമംഗളാധാരേ മോക്ഷമംഗളദായിനീ
സാരേ ച മംഗളാധാരേ പാരേ ച സര്‍വ്വകര്‍മ്മണാം
പ്രതിമംഗളവാരേ ച പൂജ്യേ ശുഭസുഖപ്രദേ

ഈ സ്‌ത്രോത്രം കൊണ്ട് സ്തുതിച്ചിട്ട് ഭഗവാന്‍ ശങ്കരന്‍ മംഗളചണ്ഡികയെ ഉപാസിച്ചു. മംഗളവാരം തോറും ശംഭു ദേവിയെ പൂജിച്ചിരുന്നു. ആദ്യം സര്‍വമംഗളയായ ദേവിയെ പൂജിച്ചതും ശിവനാണ്. രണ്ടാമതായി പൂജിച്ചത് ഗ്രഹരൂപിയായ മംഗളനുമാകുന്നു. ഭദ്രയായ അവളെ മൂന്നാമതായി പൂജിച്ചത് മംഗളന്‍ എന്ന പേരോടുകൂടിയ മഹാരാജാവാണ്. നാലാമതായി മംഗളവാരത്തില്‍ സുന്ദരിമാര്‍ ദേവിയെ പൂജിച്ചു. അഞ്ചാമത് മംഗളകാംക്ഷികളായ മനുഷ്യര്‍ മംഗളചണ്ഡികയെ പൂജിച്ചു.

ദേവിയുടെ ഈ മംഗളപ്രദമായ സ്‌തോത്രം ആരാണോ ശ്രദ്ധാഭക്തിയോടെ ശ്രവിക്കുകയും കീര്‍ത്തിക്കുകയും ചെയ്യുന്നത് അവര്‍ക്കും മംഗളമുണ്ടാകും. അമംഗളം ഉണ്ടാകുകയില്ല. പുത്രപൗത്രാദികളായ ഐശ്വര്യങ്ങള്‍ ദിനംതോറും വര്‍ദ്ധിച്ചുവരികയും ചെയ്യും.

കരിമുളയ്ക്കല്‍ അജയകുമാര്‍
(യജ്ഞാചാര്യന്‍)
ഫോണ്‍: 9495017553

Ads by Google
Saturday 01 Dec 2018 04.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW