Tuesday, August 20, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 30 Nov 2018 03.37 PM

സൈനസൈറ്റിസിന് ഹോമിയോപ്പതി

'' രോഗിയുടെ ശാരീരികവും മാനസികവുമായ സവിശേഷതകള്‍ കണക്കിലെടുത്ത് വളരെ അനുയോജ്യമായ മരുന്ന് തെരഞ്ഞെടുത്ത് ലഭ്യമാക്കുകയാണ് ഹോമിയോപ്പതിയിലുള്ളത്''
uploads/news/2018/11/268827/sineshomeyopathi301118a.jpg

ഹോമിയോപ്പതി വൈദ്യശാസ്ത്രത്തില്‍ വളരെ ഫലപ്രദമായ ചികിത്സയാണ് സൈനസൈറ്റിസിനുള്ളത്. രോഗത്തിന്റെ കാരണവും ലക്ഷണവും വളരെ പ്രധാനപ്പെട്ടിരിക്കുന്നു.

രോഗിയുടെ ശാരീരികവും മാനസികവുമായ സവിശേഷതകള്‍ കണക്കിലെടുത്ത് വളരെ അനുയോജ്യമായ മരുന്ന് തെരഞ്ഞെടുത്ത് ലഭ്യമാക്കുകയാണ് ഹോമിയോപ്പതിയിലുള്ളത്. രോഗത്തിന്റെ ആദ്യഘട്ടത്തിലും പഴക്കത്തിലും വളരെ ഫലപ്രദമായ മരുന്നുകള്‍ സൈനസൈറ്റിസിന് ഉപയോഗിക്കുന്നു.

എന്താണ് സൈനസൈറ്റിസ്


മുഖഭാഗത്തുള്ള അസ്ഥികളുടെ ഉള്‍ഭാഗം പൊള്ളയാണ്. ഇവയില്‍ വായു നിറഞ്ഞിരിക്കുന്ന അറകളെയാണ് സൈനസ് എന്നു പറയുന്നത്. ഈ അറകളിലെ ശ്ലേഷ്മ പടലത്തിലുണ്ടാകുന്ന അണുബാധയ്ക്കും വീക്കത്തിനുമാണ് സൈനസൈറ്റിസ് എന്നു പറയുന്നത്. പ്രധാനമായും മാക്‌സിലറി, ഫ്രണ്ടല്‍ എത്‌മോയ്ഡ് എന്നീ സൈനസുകളാണുള്ളത്. ഇതില്‍ പ്രധാനം മാക്‌സിലറി സൈനസാണ്. ഇത് കണ്ണ്, മുകള്‍ അണപ്പല്ലുകള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നെറ്റിത്തടത്തിലെ ഇരുഭാഗത്തും സ്ഥിതിചെയ്യുന്ന സൈനസാണ് ഫ്രണ്ടല്‍ സൈനസ്.

ഇവ കണ്ണിന്റെയും മസ്തിഷ്‌കത്തിന്റെയും അടുത്ത് സ്ഥിതിചെയ്യുന്നു. സൈനസുകളിലെ കോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കഫം സാധാരണ മൂക്കിലൂടെയും വായിലൂടെയും പുറത്തുപോകുന്നു. ഇങ്ങനെ പുറത്തു പോകുന്നതിന് തടസം നേരിടുമ്പോള്‍ കഫം പഴുത്ത് അണുബാധയും വീക്കവും ഉണ്ടാകുന്നു. സാധാരണയായി അന്തരീക്ഷ മലിനീകരണവും അന്തരീക്ഷത്തുണ്ടാകുന്ന ശക്തിയായ ചൂടും തണുപ്പും ഇതിന് കാരണമാകുന്നു.

uploads/news/2018/11/268827/sineshomeyopathi301118b.jpg

പൊടിപടലം മൂലമുണ്ടാകുന്ന അലര്‍ജി, തലയോട്ടിയില്‍ ഉപയോഗിക്കുന്ന എണ്ണകള്‍, ലേപനങ്ങള്‍, ഫംഗസ് ബാധ, ചെവി, തൊണ്ട, ദന്തങ്ങള്‍ എന്നിവയിലുണ്ടാകുന്ന അണുബാധ, മൂക്കിന്റെ പാലത്തിനുണ്ടാകുന്ന വളവ്, മൂക്കിന്റെ ദ്വാരം ചെറുതായിരിക്കുക, കുട്ടികളിലെ അഡിനോയ്ഡ്‌സ് എന്നിവ സൈനസൈറ്റിസിന് കാരണമാകുന്നു.

ഹെല്‍മെറ്റ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്


കൗമാരക്കാരിലും ചെറിയ കുട്ടികളിലുമാണ് ഫ്രണ്ടല്‍ സൈനസ് കൂടുതലായും കണ്ടുവരുന്നത്. എന്നാല്‍ മാക്‌സിലറി സൈനസ് പ്രായമുള്ളവര്‍ക്കാണ് ഉണ്ടാവുക. രാവിലെ മുതല്‍ ഉച്ചവരെ ശക്തിയായ തലവേദന ഫ്രണ്ടല്‍ സൈനസിന്റെ പ്രത്യേകതയാണ്.

ഹെല്‍മറ്റ് ഉപയോഗിക്കുന്നവരില്‍ സൈനസൈറ്റിസിനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാര്‍ക്കുണ്ടാകുന്ന സൈനസ് അനുബന്ധ തലവേദനയാണ് വാക്വം ഹെഡ് ഏക്.

തലയ്ക്കുചുറ്റും വായു കെട്ടിനില്‍ക്കുന്നതാണ് ഇതിനു കാരണം. അറുപത് ശതമാനം ആളുകളും സൈനസൈറ്റസിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇതില്‍ കൂടുതലും സ്ത്രീകള്‍തന്നെയാണ്. അടുക്കളയിലും മറ്റും ചൂട് കൂടിയ സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടി വരുന്നതുകൊണ്ട് സ്ത്രീകളില്‍ സൈനസൈറ്റിസ് കൂടുന്നു. തലയും ശരീരവും വിയര്‍ക്കുന്നത് ഇതിന് പ്രധാന കാരണമാണ്.

സൈനസൈറ്റിസ് ഒഴിവാക്കാം


സൈനസൈറ്റിസിന് കാരണമായ സാഹചര്യങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടത്. കൂടിയ ചൂടും കൂടിയ തണുപ്പും സൈനസ് ക്ഷണിച്ചുവരുത്തുന്നു.
ആവി പിടിക്കുകയാണ് സൈനസില്‍ നിന്ന് രക്ഷനേടാനുള്ള എളുപ്പമാര്‍ഗം. വെള്ളത്തില്‍ ബാമുകളോ ഓയിന്‍മെന്റുകളോ കലര്‍ത്തണമെന്നില്ല. പനിക്ക് ആവിപിടിക്കുന്നതുപോലെ ശരീരമാസകലം പുതച്ചുകൊണ്ട് മൂടി വിയര്‍ക്കേണ്ട ആവശ്യവുമില്ല.

സൈനസൈറ്റിസ് തക്ക സമയത്ത് ചികിത്സിക്കണം. ചിലപ്പോള്‍ മറ്റ് സങ്കീര്‍ണതകളിലേക്ക് കടക്കാനും സാധ്യതയുണ്ട്. ബ്രോങ്കൈറ്റിസ്, വിട്ടുമാറാത്ത ചുമ, ചെവിയില്‍ പഴുപ്പ്, ഫാരഞ്ചൈറ്റിസ് തുടങ്ങിയ അവസ്ഥകളിലേക്കും സൈനസൈറ്റിസ് എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ഹോമിയോ ചികിത്സ കൊണ്ട് സൈനസൈറ്റിസ് പൂര്‍ണമായും മാറ്റാനാകും. പഴുപ്പും നീര്‍ക്കെട്ടും കുറയ്ക്കാന്‍ ഹോമിയോ മരുന്നുകള്‍ക്ക് കഴിയും.

uploads/news/2018/11/268827/sineshomeyopathi301118c.jpg

മരുന്നുകളുടെ ഉപയോഗം


രോഗത്തിന്റെ ലക്ഷണമനുസരിച്ചാണ് സാധാരണ ഹോമിയോ മരുന്നുകള്‍ ഉപയോഗിക്കുന്നത്. അംഗീകൃത യോഗ്യതയുള്ള ഒരു ഡോക്ടര്‍ക്കു മാത്രമേ മരുന്നുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയുകയുള്ളു. ഇ.എന്‍.ടി., എക്‌സ്‌റേ പരിശോധന ആവശ്യമായി വരും. ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ചികിത്സ തുടങ്ങാവൂ.

ഫ്രണ്ടല്‍, മാക്‌സിലറി, എത്‌മോയ്ഡ് സൈനസുകളില്‍ വളരെയധികം പ്രവര്‍ത്തിക്കുന്ന മരുന്നുകളില്‍ ഒന്നാണ് കാലിബൈ ക്രോമിക്. ഈ ഔഷധത്തിന്റെ ഉപയോഗംകൊണ്ട്് സൈനസുകളിലെ വീക്കവും പഴുപ്പും മാറ്റുന്നതിനോടൊപ്പം തലവേദനയും ശ്ലേഷ്മപടലത്തിലുണ്ടാകുന്ന മ്യൂകോസില്‍ നെ ചുരുക്കി സൈനസിലെ തടസം നീക്കുന്നു.

പാലത്തിനുണ്ടാകുന്ന വളവ് നിമിത്തം സൈനസില്‍ തടസം ഉണ്ടാകുന്നത് ഈ ഔഷധംകൊണ്ട് നീക്കാന്‍ സാധിക്കുന്നതാണ്. ഫ്രണ്ടല്‍ സൈനസൈറ്റിസിന് സാധാരണയായി ഉപയോഗിക്കുന്ന ഒരു മരുന്നാണ് കാലിഐയ്ഡ്. സൈനസുകളില്‍ സ്ഥിരമായി ഉണ്ടാകുന്ന പഴുപ്പ് നിമിത്തം അസ്ഥികളിലുണ്ടാകുന്ന മാറ്റത്തിന് ഫലപ്രദമായ മരുന്നുകള്‍ ലഭ്യമാണ്.

മൂക്കിലുണ്ടാകുന്ന ദശവളര്‍ച്ചയ്ക്കും അനുയോജ്യമായ മരുന്നുകള്‍ ഹോമിയോപ്പതിലുണ്ട്. ശരിയായ മരുന്നിന്റെ ഡോസും ആവര്‍ത്തനവും ചികിത്സയ്ക്ക് വളരെ പ്രധാനമാണ്.

കടപ്പാട്:
ഡോ. പി.വൈ. സജിമോന്‍ , കോട്ടയം

Ads by Google
Friday 30 Nov 2018 03.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW