Monday, August 26, 2019 Last Updated 7 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 30 Nov 2018 09.30 AM

ശബരിമലയിലും പിറവം പള്ളി വിഷയത്തിലും സര്‍ക്കാരിന് രണ്ട് നീതി; സര്‍ക്കാരനെതിരെ ആഞ്ഞടിച്ച് ഓര്‍ത്തഡോക്‌സ് സഭ

uploads/news/2018/11/268782/orthadox.jpg

കോട്ടയം: പിറവം പള്ളിതര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ നിഗൂഢ താല്‍പര്യമാണെന്നും ശബരിമല വിഷയത്തിലും പിറവം പള്ളി വിഷയത്തിലും രണ്ട് നീതിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സഭ ആരോപിച്ചു.

ശബരിമലയില്‍ വന്‍പൊലീസ് സന്നാഹമൊരുക്കി സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, എന്തുകൊണ്ടാണ് പിറവം പള്ളിക്കേസില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കാത്തതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. സര്‍ക്കാര്‍ ശബരിമലയിലെ നടത്തുന്ന ഇടപെടല്‍ പരോക്ഷമായി സൂചിപ്പിച്ചാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്.

എന്നാല്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയാണെന്നായിരുന്നു അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചത്. ഇത് സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിനുള്ള കഴിവുകേടാണ് വ്യക്തമാക്കുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW