Tuesday, August 20, 2019 Last Updated 4 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 29 Nov 2018 08.47 PM

‘എനിക്ക് വിവാഹം കഴിക്കണം, എന്നാല്‍ ഉച്ചയ്ക്ക് എനിക്ക് ചിക്കനും ചോറും കഴിക്കാമല്ലോ?’ യമനിലെ 12കാരിയുടെ കരളലിയിക്കുന്ന ചോദ്യം

truly shake our heart

യെമനില്‍ നിന്ന് ദിവസം തോറും നടുക്കുന്ന നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. യെമനിലെ ഭീകരാവസ്ഥയെ കുറിച്ച് യുദ്ധരംഗത്തെ സന്നദ്ധപ്രവര്‍ത്തക സുഖൈന ഷറഫുദിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

സുഖൈനയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'' രാത്രിയില്‍ മകനെ ചേര്‍ത്തു പിടിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍, എനിക്കറിയാം ഏതു സമയത്തും ആകാശത്തു നിന്ന് ഒരു ബോംബോ ഒരു മിസൈലോ താഴെയ്ക്കു പതിക്കാം. യുദ്ധത്തില്‍ പലര്‍ക്കും അവരുടെ കിടപ്പാടവും സമ്പാദ്യവും നഷ്ടമായി. തെരുവുകളിലേക്ക് വലിച്ചിഴക്കപ്പെട്ടവര്‍ക്ക് ജീവിതത്തില്‍ നേടിയതെല്ലാം നഷ്മമായി. അവരുടെ കുട്ടികള്‍ ദാഹമകറ്റാന്‍ കുടിവെള്ളത്തിനായി നിലവിളിക്കുന്നു. നിരവധി കുട്ടികള്‍ പട്ടിണിയും രോഗവും മൂലം വലയുന്നുണ്ട്. ആ കുട്ടികള്‍ മരിക്കുന്നില്ല, പകരം മരുന്നും ഭക്ഷണവും ഇല്ലാതെ ഓരോ നിമിഷവും നരകിച്ച് ജീവിക്കുകയാണ്. എന്നാല്‍ അവരുടെ ഭക്ഷണത്തിനും മരുന്നിനും വേണ്ട പണം രാജ്യം യുദ്ധത്തിനും ആയുധത്തിനുമായി ചെലവിടുകയാണ്. യെമനിലെ ഒരോ മക്കളുടെയും ദുരിതവും പട്ടിണിയും അമ്മമാരായ ഞങ്ങള്‍ കാണേണ്ടി വരുന്നു.

എന്റെ മകന്‍ ജനിച്ചത് യുദ്ധം അതിന്റെ എല്ലാ തീവ്രതയോടുകുടി നില്‍ക്കുമ്പോഴായിരുന്നു. മകന്‍ നടക്കാന്‍ തുടങ്ങിയപ്പോള്‍ അയല്‍വാസിയുടെ അഞ്ചുവയസുപ്രായമായ കുഞ്ഞ് പട്ടിണി മൂലം മരിച്ചത്. ആ മാതാപിതാക്കള്‍ക്ക് തന്റെ കുഞ്ഞിന് ഭക്ഷണവും വെള്ളവും വാങ്ങി നല്‍കാനുള്ള പണം ഇല്ലായിരുന്നു. സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നതോടെ പലരും മക്കളുടെ വിശപ്പടക്കാന്‍ ആഹാരത്തിനായി കിടപ്പാടം വിറ്റു. എന്റെ മുമ്പില്‍ ദുരന്ത കാഴ്ച്ചകള്‍ മാത്രം നിറഞ്ഞ നിമിഷമായിരുന്നു അത്. ലക്ഷണക്കണക്കിനാളുകള്‍ ചൂടുവെള്ളം മാത്രം കുടിച്ച് വിശപ്പകറ്റുന്നു.''

'' യുദ്ധകാഴ്ച്ചകള്‍ക്കിടെ ഞാന്‍ കണ്ട ഒരു 12 കാരി ബാലികയോട് നിന്റെ ആഗ്രഹമെന്താണെന്ന് ചോദിച്ചു. ചോദിച്ച ഉടന്‍ തന്നെ അവള്‍ പറഞ്ഞു, എനിക്ക് വിവാഹം കഴിക്കണം, വിവാഹം കഴിച്ചാല്‍ ഉച്ചയ്ക്ക് എനിക്ക് ചിക്കനും ചോറും കഴിക്കാന്‍ കഴിയുമല്ലോ.'' - സുഖൈന പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW