Tuesday, August 20, 2019 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 29 Nov 2018 03.07 PM

ജ്യോതിഷത്തിലെ ചില തെറ്റായ പ്രവണതകളും പ്രായോഗിക തലങ്ങളും

''നല്ലൊരു ശതമാനം സ്ത്രീകളും സാധാരണ പ്രവസത്തിന് തയ്യാറാവാത്തവരാണ്. അത്ര വേദന സഹിച്ച് പ്രകൃതിദത്തമായ പ്രസവത്തിന് ഇക്കൂട്ടര്‍ തയ്യാറല്ലെന്നതാണ് അവസ്ഥ. ഇവര്‍ പലപ്പോഴും 'സിസേറിയന്‍' ചെയ്യുന്നതിന് മുമ്പായി നല്ല നക്ഷത്രം, ദശ ലഭിക്കാന്‍ മുന്‍കൂട്ടി ജ്യോത്സ്യനെ കണ്ട് സമയം നിശ്ചയിക്കുന്ന പ്രവണതയും വിരളമല്ല.''
uploads/news/2018/11/268584/joythi291118a.jpg

ഒരു ജ്യോതിഷിയുടെ കൈയില്‍ ഒരു ജാതകം കിട്ടിയാല്‍ അതിലെ ഗ്രഹനിലകള്‍ തെറ്റോ, ശരിയോ എന്നാണ് ആദ്യം ഉറപ്പാക്കേണ്ടത്.

അതോടൊപ്പം ജാതകഗ്രഹനിലയില്‍ സ്വതവേ ശുഭഗ്രഹങ്ങളായ ഗുരു, ശുക്ര, ബുധ, ബലവാനായ ചന്ദ്രനും അശുഭ (പാപ) ഗ്രഹങ്ങളായ കുജ, രവി, ശനിയും ഉപഗ്രഹങ്ങളായ രാഹു, കേതു, ഗുളികന്‍ എന്നിവയുടെ സ്ഥിതിയും അവ നില്‍ക്കേണ്ട രാശിയിലാണോ നില്‍ക്കുന്നതെന്നും വിശകലനം ചെയ്യേണ്ടതാണ്.

കഴിഞ്ഞ തലമുറയിലെ ജ്യോതിഷികള്‍ക്ക് 'കമ്പ്യൂട്ടര്‍' സഹായങ്ങളൊന്നും ലഭ്യമല്ലാത്ത കാലത്ത് തയ്യാറാക്കപ്പെട്ട ജാതകങ്ങളില്‍ ചിലപ്പോഴെല്ലാം തെറ്റുപറ്റാറുണ്ട്.

കൂടാതെ വിദേശത്ത് ജനിച്ച കുട്ടികളുടെ ജാതകം ഗണിക്കുമ്പോള്‍ വിദേശത്തെ ജനന സമയത്തെ ഇന്ത്യന്‍ സ്റ്റാന്‍ന്റേഡിലേക്ക് പരിവര്‍ത്തനം ചെയ്ത് ഗണിക്കപ്പെടുന്ന ജ്യോതിഷികളുമുണ്ട്.

ഇക്കൂട്ടര്‍ രചിക്കപ്പെടുന്ന ജാതകങ്ങള്‍ക്ക് ജാതകവും, കുട്ടിയും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. മറ്റൊരര്‍ത്ഥത്തില്‍ ഫലങ്ങളെല്ലാം തകിടം മറിയും.

വിദേശത്ത് ജനിക്കുന്ന കുട്ടികളുടെ (അമേരിക്ക, ഇംഗ്ലണ്ട്, ദുബായ് മുതലായ ഏതു രാജ്യത്തായാലും അവിടുത്തെ അക്ഷാംശവും, രേഖാംശവുമാണ് കണക്കാക്കേണ്ടത്. ഇക്കാലത്ത് കമ്പ്യൂട്ടര്‍ സഹായത്തോടെ ഇതെല്ലാം കൃത്യത ഉറപ്പാക്കാന്‍ കഴിയും.

നല്ലൊരു ശതമാനം സ്ത്രീകളും സാധാരണ പ്രവസത്തിന് തയ്യാറാവാത്തവരാണ്. അത്ര വേദന സഹിച്ച് പ്രകൃതിദത്തമായ പ്രസവത്തിന് ഇക്കൂട്ടര്‍ തയ്യാറല്ലെന്നതാണ് അവസ്ഥ. ഇവര്‍ പലപ്പോഴും 'സിസേറിയന്‍' ചെയ്യുന്നതിന് മുമ്പായി നല്ല നക്ഷത്രം, ദശ ലഭിക്കാന്‍ മുന്‍കൂട്ടി ജ്യോത്സ്യനെ കണ്ട് സമയം നിശ്ചയിക്കുന്ന പ്രവണതയും വിരളമല്ല.

ഇനി മറ്റൊരു വിഭാഗം- ചൊവ്വാദോഷത്തെ ഒഴിവാക്കിയുള്ള ജാതകം, പ്രായക്കൂടുതലുള്ളതിനെ ഒരു പരിധിവരെ കുറയ്ക്കുക എന്നീ വിക്രിയകളെല്ലാം ചെയ്ത് ചേരാത്ത ജാതകങ്ങളെ ചേരുംപടിയാക്കുക എന്നീ ഹീനകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ജ്യോതിഷികളും വിരളമല്ല.

താല്‍ക്കാലിക ലാഭത്തിനായുള്ള ഈ അധാര്‍മ്മികതയെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. കമ്പ്യൂട്ടര്‍ ജാതകത്തില്‍ ഫീഡ് ചെയ്ത രീതിയിലുള്ള വിവരണങ്ങളാണ് ലഭിക്കുക.വിവേചന ബുദ്ധി അതിനില്ലല്ലോ!

ഒരാളുടെ ജാതകം- ലഗ്നം, ഗ്രഹനിലവച്ച് അയാളുടെ ശരീരം, സംസാരം, സ്വഭാവം, ദശാനുഭവങ്ങള്‍ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്താന്‍ കഴിയും. തെറ്റായ ജാതകമാണെങ്കില്‍ വ്യത്യസ്തത അനുഭവപ്പെടും.

ഒരു ഗവേഷകന്റെ വീക്ഷണത്തോടെ വ്യത്യസ്ത ജാതകങ്ങള്‍-ഗ്രഹനിലകള്‍ തനിക്ക് നേരിട്ടറിയാവുന്നവരുടേതുമായി പഠനവിധേയമാക്കിയാല്‍ അനുഭവങ്ങള്‍ക്ക് കൃത്യതവരുത്താവുന്നതാണ്.

ജാതകപ്രവചനം


പ്രവചനത്തിന് പൂര്‍ണ്ണശാസ്ത്രീയത കൈവരിക്കാന്‍ ദശയുടെ അപഹാരങ്ങള്‍ മാത്രം പരിഗണിച്ചാല്‍ പോരാ. ഛിദ്രം, അന്തര്‍ഛിദ്രം ഇവകളേയും പരിഗണിച്ച് പ്രവചനം ശുദ്ധമാക്കാവുന്നതാണ്. ശാസ്ത്രഗ്രന്ഥങ്ങളില്‍ പലതിലും പരസ്പര വൈരുദ്ധ്യങ്ങള്‍ കാണാവുന്നതാണ്.

അതിന്റെ നിജസ്ഥിതി ഉറപ്പുവരുത്താന്‍ അനുഭവങ്ങളുടെ തെളിവ് വേണം. അവിടെയാണ് ഗവേഷണത്തിലൂടെ തെറ്റും, ശരിയും കണ്ടുപിടിക്കുന്നതിന്റെ പ്രസക്തി കൈവരുന്നത്.

കെ.വി. ശ്രീനിവാസന്‍
(ജ്യോതിഷാചാര്യരത്‌നം)
(റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ)
മൊ: 9447343273

Ads by Google
Thursday 29 Nov 2018 03.07 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW