Thursday, August 22, 2019 Last Updated 34 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 29 Nov 2018 01.37 PM

നോക്കിയ 7.1ന് ആന്‍ഡ്രോയിഡ് 9 പൈ അപ്‌ഡേറ്റ്

nokia 7.1 get android 9 pie update

നോക്കിയ 7.1 സ്മാര്‍ട്‌ഫോണിന് ആന്‍ഡ്രോയിഡ് 9 പൈ അപ്‌ഡേറ്റ്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോണ്‍ അവതരിപ്പിച്ചിരുന്നത്. റിപ്പോർട്ട് പ്രകാരം നോക്കിയ 7.1 4 ജിബി റാം വാരിയന്റ് യൂറോപ്പില്‍ ഉടന്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്ക്കും.

19:9 ആസ്‌പെക്ട് റേഷ്യോയില്‍ 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന്. 12 എംപി, 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്.സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസറാണ് ഫോണിന് .3 ജിബി റാം 32 ജിബി സ്‌റ്റോറേജ്, 4 ജിബി റാം 64 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 400 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്.

3,060 എംഎഎച്ചാണ് ബാറ്ററിയാണ് ഫോണിന്. 8 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനത്തെ പിന്തുണയ്ക്കും. ബാറ്ററിയുടെ 50 ശതമാനം ചാര്‍ജിങ്ങിന് അര മണിക്കൂര്‍ മതിയാകുമെന്നും കമ്പനി അവകാശപ്പെടുന്നു. 4 ജി എല്‍.ടി.ഇ., വൈ ഫൈ, ബ്ലൂടൂത്ത് 5.0, ജി.പി.എസ്. / എ.ജി.പി.എസ്., ഗ്ലോനാസ്സ്, എന്‍.എഫ്.സി., യു.എസ്.ബി. ടൈപ്പ് സി, 3.5 എം.എം. ഓഡിയോ ജാക്ക് തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW