Tuesday, August 20, 2019 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 29 Nov 2018 01.19 PM

റിയല്‍മി യു വണ്‍ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു

realme u1 smartphone launched

റിയല്‍മിയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ ശ്രേണിയ്ക്ക് തുടക്കമിട്ടുകൊണ്ട് റിയല്‍മി യുവണ്‍ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. മീഡിയാ ടെക്കിന്റെ ഹീലിയോ പി 70 പ്രൊസസറാണ് ഫോണിൽ. ഈ പ്രൊസസറുമായെത്തുന്ന ലോകത്തിലെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണ് റിയല്‍മി യുവണ്‍.

റിയല്‍മി യുവണിന്റെ മൂന്ന് ജിബി റാം പതിപ്പിന് 11,999 രൂപയും നാല് ജിബി റാം ശേഷിയ്ക്ക് 14,499 രൂപയുമാണ് വില. 25 സെല്‍ഫി ക്യാമറയുമായെത്തുന്ന റിയല്‍മി യുവണിനെ സെല്‍ഫി പ്രോ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. കറുപ്പ്, നീല, സ്വര്‍ണം എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. റിയല്‍മി യുവണ്‍ സ്മാര്‍ട്‌ഫോണ്‍ ഡിസംബര്‍ അഞ്ച് മുതല്‍ വില്‍പനയ്‌ക്കെത്തും. ഈ സ്മാര്‍ട്‌ഫോണ്‍ ആമസോണ്‍ എക്‌സ്‌ക്ലൂസീവ് പട്ടകയിലുണ്ട്.

256 ജിബി വരെയുള്ള എസ്ഡി കാര്‍ഡുകള്‍ മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ്, നാല് ജിബി റാം 64 ജിബി സ്‌റ്റോറേജ് പതിപ്പുകളില്‍ ഉപയോഗിക്കാം. മെമ്മറി കാര്‍ഡിനും സിംകാര്‍ഡുകള്‍ക്കുമായി ഒരേ സ്ലോട്ട് ആണുള്ളത്. 2340x 1080 പിക്‌സല്‍ ഫുള്‍എച്ച്ഡിപ്ലസ് റസലൂഷനിലുള്ള 6.3 ഇഞ്ച് എല്‍സിഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്.

റിയല്‍മി 2 പ്രോ മാതൃകയില്‍ ഡ്യൂ ഡ്രോപ്പ് നോച്ച് ആണ് ഡിസ്‌പ്ലേയ്ക്ക് നല്‍കിയിട്ടുള്ളത്. നോച്ചില്‍ സെല്‍ഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നു. 25 സെല്‍ഫി ക്യാമറയിൽ സെല്‍ഫി ക്യാമറയില്‍ ഫെയ്‌സ് അണ്‍ലോക്കിങ് സംവിധാനവുമുണ്ട്. 13 മെഗാപിക്‌സലിന്റേയും രണ്ട് മെഗാപിക്‌സലിന്റേയും ഡ്യുവല്‍ റിയര്‍ ക്യാമറകളാണ് ഫോണിനുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW