Tuesday, August 20, 2019 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 29 Nov 2018 11.11 AM

എന്നാലും എനിക്ക് കൂടുതലിഷ്ടം ദുല്‍ഖറിനെയാണ് .... റാമിന്റെ പ്രണയിനി പറയുന്നു

'' 96 എന്ന തമിഴ് ചിത്രത്തില്‍ തൃഷയുടെ കൗമാരം അവതരിപ്പിച്ച മലയാളിയായ ഗൗരി. ജി കിഷന്റെ വിശേഷങ്ങള്‍.''
uploads/news/2018/11/268542/GouriINW291118.jpg

ഇരുവശവും മെടഞ്ഞു കെട്ടിയ തലമുടി മടക്കി റിബ്ബണ്‍ ചുറ്റി സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന ജാനുവെന്ന ജാനകി, റാമിന്റെ പ്രണയിനി. 96 എന്ന തമിഴ് ചിത്രത്തിലെ കുട്ടിജാനുവിനെ അത്രവേഗം ആരും മറക്കില്ല.

ഗൃഹാതുര പ്രണയ സ്മൃതികള്‍ സമ്മാനിച്ച 96 എന്ന ചിത്രത്തില്‍ നായിക തൃഷയുടെ കൗമാരം അവതരിപ്പിച്ച ഗൗരി മലയാളിയാണ്. രസമെന്തെന്നാല്‍ ഫ്‌ളാഷ്ബാക്കിലെ കൗമാരപ്രണയത്തിനാണ് ഈ ചിത്രത്തില്‍ പ്രാധാന്യമെന്നതിനാല്‍ ചിത്രത്തിലെ വഴിത്തിരിവു തന്നെ ഗൗരിയുടെ കഥാപാത്രമാണ്.

ചെന്നൈയില്‍ സ്ഥിരതാമസക്കാരായ മലയാളി കുടുംബാംഗമാണ് ഗൗരി. നൃത്തത്തെ നെഞ്ചോടു ചേര്‍ക്കുന്ന, കേരളത്തെ സ്നേഹിക്കുന്ന ഗൗരിയുടെ വിശേഷങ്ങളിലേക്ക്...
.

വിസ്മയങ്ങളുടെ 96


അവിചാരിതമായി സിനിമയിലെത്തിയ ആളാണ് ഞാന്‍. കുടുംബത്തിന്റെ സപ്പോ ര്‍ട്ടുകൊണ്ടുമാത്രമാണത്. പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് എന്റെ അമ്മാവന്‍ 96 ന്റെ കാസ്റ്റിംഗ് കോളിനെക്കുറിച്ച് പറയുന്നത്. സംവിധായകന്‍ പ്രേം കുമാറും അമ്മാവനും സുഹൃത്തുക്കളാണ്. എനിക്കീ റോള്‍ ചെയ്യാന്‍ കഴിയുമെന്നൊരു ആത്മവിശ്വാസവുമുണ്ടായിരുന്നില്ല. കാരണം എനിക്ക് തൃഷയുമായി രൂപ സാദൃശ്യമൊന്നുമില്ല.

ഡാന്‍സ് ചെയ്യുന്നതുകൊണ്ട് അഭിനയിക്കാന്‍ കഴിയും, ശ്രമിച്ചു കൂടെ? എന്നും വീട്ടിലെല്ലാവരും പറഞ്ഞപ്പോള്‍ ഒന്നു ട്രൈ ചെയ്യാമെന്ന് തോന്നി. അങ്ങനെ സ്‌ക്രീന്‍ ടെസ്റ്റിലും ഒഡീഷനിലും പങ്കെടുത്തു. സെലക്ട് ആകുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. ഡിഗ്രി ഫസ്റ്റ് ഇയര്‍ സമയത്താണ് സിനിമയിലേക്ക് സെലക്ട് ചെയ്തെന്നറിയിച്ച് ഫോണ്‍കോള്‍ വരുന്നത്.

uploads/news/2018/11/268542/GouriINW291118d.jpg

ലൊക്കേഷനിലെത്തുമ്പോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നെങ്കിലും ക്യാമറയുടെ മുമ്പിലെത്തിയപ്പോള്‍ കംഫര്‍ട്ടബിളായിരുന്നു. കൂടെ അഭിനയിച്ചവരും ക്രൂവുമെല്ലാം നന്നായി സപ്പോര്‍ട്ട് ചെയ്തു. സിനിമയില്‍ നന്നായി പെര്‍ഫോം ചെയ്തതിന്റെ ഫുള്‍ ക്രെഡിറ്റും സംവിധായകന്‍ പ്രേം സാറിനാണ്. ഷൂട്ടിന് തൊട്ടുമുമ്പ് മാത്രമാണ് അടുത്തത് ഏത് സീനാണെന്ന് ഞങ്ങളോട് പറയുക.

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത് നന്നായെന്ന് തോന്നുന്നു. അതുകൊണ്ടാണ് വളരെ നാച്ച്വറലായഭിനയിക്കാന്‍ കഴിഞ്ഞത്. സീനുകളെക്കുറിച്ച് മുന്‍കൂട്ടി പറഞ്ഞിരുന്നെങ്കില്‍ ആലോചിച്ച് ടെന്‍ഷനടിച്ച് കുളമായേനെ. ജാനുവിന്റെ റോള്‍ എന്നാല്‍ കഴിയും വിധം നന്നായി ചെയ്തെന്ന് വിശ്വസിക്കുന്നു.

തൃഷയും വിജയ് സേതുപതിയും


2004ലാണ് ഞങ്ങള്‍ ചെന്നൈയിലെത്തുന്നത്. അതിന് മുമ്പേ തൃഷ തിളങ്ങി നില്‍ക്കുന്ന ഹീറോയിനായിരുന്നു. അവരുടെ ചെറുപ്പം അഭിനയിക്കാന്‍ എന്നെ സെലക്ട് ചെയ്തതിന് ഒരു കാരണമുണ്ടാകും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്തായിരുന്നു ആ കാരണമെന്ന് എനിക്കറിയില്ല. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ മനസ്സില്‍ കണ്ട പ്രായമായിരുന്നു എനിക്കന്ന്.

ആകെ ഒരു പ്രശ്നമുണ്ടായിരുന്നത് ഉയരത്തില്‍ മാത്രമായിരുന്നു. ആ കാരണത്താല്‍ ആദ്യം റിജക്ട് ചെയ്തിരുന്നു. തൃഷയെ നേരില്‍ കാണണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. പക്ഷേ അഭിനന്ദനമറിയിച്ചുകൊണ്ട് ട്വിറ്ററില്‍ തൃഷ എന്നെ ടാഗ് ചെയ്തിരുന്നു. എന്നോട് അഭിനന്ദനമറിയിക്കണമെന്ന് സംവിധായകനോടും പറഞ്ഞു.

വിജയ് സേതുപതിയെ നേരില്‍ കണ്ടു. ഞങ്ങളൊരുമിച്ചാണ് പ്രിവ്യു കണ്ടത്. കണ്ടയുടനെ അദ്ദേഹം ഹാന്‍ഡ് ഷെയ്ക് തന്നു, നന്നായി ചെയ്തെന്ന് പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാനാണ്. ആദ്യ സിനിമ മുതല്‍ കാണുമായിരുന്നു. വളരെ ഡൗണ്‍ ടു എര്‍ത്തായ ആളാണ്. വളരെ സത്യസന്ധമായി സംസാരിക്കും.

uploads/news/2018/11/268542/GouriINW291118b.jpg

ജാനുവും ഞാനും


ബോള്‍ഡ് ആന്‍ഡ് സ്ട്രെയ്റ്റ് ഫോര്‍വേഡായ പെണ്‍കുട്ടിയാണ് ജാനു. ഞാനും അതേ സ്വഭാവക്കാരിയാണ്. അതുകൊണ്ടുതന്നെ കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നതില്‍ പ്രശ്നമൊന്നും തോന്നിയില്ല. തൊണ്ണൂറുകളില്‍ നടക്കുന്ന കഥ ഇതിവൃത്തമാക്കിയ സിനിമയാണ് 96. ഞാനാണെങ്കില്‍ മോഡേണ്‍ പെണ്‍കുട്ടിയും. പക്ഷേ പ്രേംസാറും അസിസ്റ്റന്റ് അരവിന്ദ് സാറുമൊക്കെ കഥയേയും കഥാപാത്രത്തെയും കുറിച്ചൊക്കെ പറഞ്ഞു തന്നതിനാല്‍ കുഴപ്പമില്ലാതെ അഭിനയിക്കാന്‍ കഴിഞ്ഞു.

സിനിമ സ്നേഹി


സിനിമയെ സ്നേഹിക്കുന്ന ഫാമിലിയാണ് എന്റേത്. മലയാളത്തിലെ ഒട്ടുമിക്ക സിനിമകളും കാണും. ഇപ്പോള്‍ മലയാളത്തില്‍ ഏത് നടനെയാണ് കൂടുതലിഷ്ടമെന്ന് ചോദിച്ചാല്‍ മറ്റേത് പെണ്‍കുട്ടികളേയും പോലെ ഞാനും പറയും ദുല്‍ഖറെന്ന്. പക്ഷേ പൃഥിരാജാണ് ഫേവറേറ്റ് ആക്ടര്‍. നടിമാരില്‍ കാവ്യ മാധവനേയും മംമ്ത മോഹന്‍ദാസിനേയും ഐശ്വര്യലക്ഷ്മിയേയുമൊക്കെ ഒരുപാടിഷ്ടമാണ്.

ഞാനൊരു മലയാളി


ചെന്നൈ വാസികളായെങ്കിലും വീട്ടില്‍ എല്ലാവരും മലയാളമേ സംസാരിക്കൂ. അച്ഛന്‍ അടൂരുകാരനാണ്. അമ്മ വൈക്കംകാരി. വര്‍ഷത്തിലൊരിക്കലെങ്കിലും നാട്ടില്‍ വരാറുണ്ട്.
uploads/news/2018/11/268542/GouriINW291118c.jpg

കേരളത്തോട് വല്ലാത്ത അറ്റാച്ച്മെന്റാണ്. മെട്രോ നഗരത്തിലാണ് ജീവിച്ചതെങ്കിലും കേരളത്തന്റെ നന്മ മനസിലെന്നുമുണ്ടാകും. സാധാരണ ഞങ്ങളുടെ പ്രായത്തിലുള്ളവര്‍ വെക്കേഷന്‍ ആഘോഷിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം പോകുമ്പോ ള്‍ ഞങ്ങളുടെ യാത്ര നാട്ടിലേക്കായിരിക്കും. പഴംപൊരിയും പുട്ടും കടലയുമൊക്കെയാണ് ഇഷ്ട ഭക്ഷണം.

വിദേശികളൊക്കെ കേരളത്തിന്റെ പ്രകൃതി ഭംഗിയെക്കുറിച്ച് പറയുമ്പോള്‍ മലയാളിയായതില്‍ അഭിമാനം തോന്നും. അച്ഛന്‍ ഗീതാകിഷന്‍ ക്രാഫ്റ്റ് ഹൈന്‍സ് കമ്പനിയിലാണ് വര്‍ക്ക് ചെയ്യുന്നത്. അച്ഛനും, ചേട്ടന്‍ ഗോവിന്ദും മൃദംഗം വായിക്കും. ചേട്ടനിപ്പോള്‍ മാസ്റ്റേഴ്സ് ചെയ്യുകയാണ്. അമ്മ വീണ, ഡാന്‍സൊക്കെ പഠിച്ചിട്ടുണ്ട്. ഞാന്‍ പ്ലസ്ടുവരെ ഭരതനാട്യം പഠിക്കുന്നുണ്ടായിരുന്നു. കുറച്ചുനാള്‍ ശാസ്ത്രീയ സംഗീതവും. കലയെ ബഹുമാനിക്കുന്ന കുടുംബമാണ് എന്റേത്.

ഞാനും ചേട്ടനുമിപ്പോള്‍ ബെംഗലൂരുവിലാണ്. ചെന്നൈയില്‍ തന്നെ പഠിക്കണമെന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. പക്ഷേ ബംഗലൂരുവിലെ ജീവിതം എന്നെ കുറേ കാര്യങ്ങള്‍ പഠിപ്പിച്ചു. അച്ഛനമ്മമാരെ വിട്ട് നില്‍ക്കുന്നതിന്റെ പ്രശ്‌നങ്ങളൊക്കെയുണ്ടെങ്കിലും ഞാന്‍ കുറേക്കൂടി മെച്വറായത് ഇപ്പോഴാണ്.

uploads/news/2018/11/268542/GouriINW291118a.jpg
* ഗൗരി, അച്ഛന്‍ ഗീതാകിഷന്‍, അമ്മ വീണ, സഹോദരന്‍ ഗോവിന്ദ്‌

മാധ്യമ പഠനം


ബെംഗലൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ രണ്ടാംവര്‍ഷ ജേര്‍ണലിസ വിദ്യാര്‍ത്ഥിയാണ് ഞാന്‍. നല്ലൊരു ധ്യമപ്രവര്‍ത്തകയാകണമെന്നാണ് ആഗ്രഹം. ആക്ടിവിസ്റ്റ് മൈന്‍ഡുള്ള ആളാണ് ഞാന്‍.

സാമൂഹിക പ്രശ്നങ്ങളിലൊക്കെ ഇടപെട്ട് പരിഹാരമുണ്ടാക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ട്. അത്തരം പ്രശ്‌നങ്ങളൊക്കെ ജനങ്ങളിലെത്തിക്കാനുള്ള മീഡിയമാണ് സിനിമ എന്നാണ് വിശ്വാസം.

ഡിഗ്രി ഫസ്റ്റ് ഇയര്‍ ചെയ്യുമ്പോഴാണ് 96 ന്റെ ഷൂട്ട് തുടങ്ങുന്നത്. കോളജില്‍ നിന്ന് നല്ല സപ്പോര്‍ട്ടുണ്ടായിരുന്നതുകൊണ്ട് വലിയ പ്രശ്നങ്ങളില്ലാതെ ലീവ് എടുത്ത് ലൊക്കേഷനില്‍ ജോയ്ന്‍ ചെയ്യാന്‍ കഴിഞ്ഞു.

സംവിധായകനും ക്രൂവുമെല്ലാം സപ്പോര്‍ട്ടീവായിരുന്നതുകൊണ്ട് ആദ്യ വര്‍ഷം കുഴപ്പമില്ലാതെ പോയി. ഇപ്പോള്‍ പരീക്ഷ നടക്കുന്നു. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ഓഫര്‍ വരുന്നുണ്ട്. തല്‍ക്കാലം പഠനത്തില്‍ ശ്രദ്ധിക്കാനാണ് തീരുമാനം. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കും.

അശ്വതി അശോക്

Ads by Google
Thursday 29 Nov 2018 11.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW