Thursday, August 22, 2019 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Nov 2018 11.47 AM

റെക്കോഡ് വില്‍പ്പനയുമായി ഷവോമി എംഐ നോട്ട് 6 പ്രോ

xiaomi redmi note 6 pro sells 6 lakh units in first sale

ആദ്യ വില്‍പ്പനയില്‍ 6 ലക്ഷം യൂണിറ്റുകള്‍ വിറ്റ് റെക്കോഡ് സൃഷ്ടിച്ച് ഷവോമി എംഐ നോട്ട് 6 പ്രോ. കഴിഞ്ഞ തവണ ഇന്ത്യയില്‍ ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ വിറ്റ ഫോണ്‍ ആയിരുന്നു നോട്ട് 6 പ്രോയുടെ മുന്‍ഗാമിയായ നോട്ട് 5 പ്രോ. ഈ റെക്കോഡിലേക്കാണ് നോട്ട് 6 പ്രോയും അടുക്കുന്നത്.

നവംബര്‍ 22 നാണ് ഇന്ത്യയില്‍ ഫോണ്‍ പുറത്തിറങ്ങിയത്. വെള്ളിയാഴ്ചയാണ് ഫ്ലിപ്പ്കാര്‍ട്ട് വഴി വില്‍പ്പനയ്ക്ക് എത്തിയത്. 1000 രൂപ കിഴിവോടെയാണ് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിയത്. ഇതിന് ഒപ്പം എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 500 രൂപ പ്രത്യേക ഡിസ്ക്കൌണ്ടും ലഭിച്ചിരുന്നു. ജിയോ സ്റ്റോര്‍ വഴി ഫോണ്‍ വാങ്ങുന്നവര്‍ക്ക് 2,400 രൂപ ക്യാഷ് ബാക്കും, 6ടിബി ഡാറ്റയും നല്‍കുന്നുണ്ട്.

13,999 രൂപയാണ് ഷവോമി റെഡ്മീ നോട്ട് 6 പ്രോ 4ജിബി പതിപ്പിന് ഇന്ത്യയിലെ വില. ഇത് 6 ജിബി പതിപ്പില്‍ എത്തുമ്പോള്‍ വില 15,999 രൂപയാകും. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്ക്രീന്‍റെ റെസല്യൂഷന്‍ 1080X2280 പിക്സലാണ്. ഐപിഎസ് എല്‍സിഡിയാണ് സ്ക്രീന്‍ പാനല്‍, ഇതിന്‍റെ ഗ്ലാസ് 2.5ഡി കര്‍വ്ഡ് ഗ്ലാസാണ്. ഗോറില്ല ഗ്ലാസ് സംരക്ഷണം സ്ക്രീന് ലഭ്യമാണ്.

ആന്‍ഡ്രോയ്ഡ് ഓറീയോയില്‍ ഷവോമിയുടെ എംഐ യുഐ 10 പ്ലാറ്റ്ഫോമിലാണ് ഈ ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 636 എസ്ഒസിയാണ് ഫോണിന്‍റെ പ്രോസസ്സര്‍ ശേഷി. അഡ്രിനോ 509 ജിപിയു ആണ് ഫോണിന്‍റെ ഗ്രാഫിക്ക് യൂണിറ്റ്. റെഡ്മീ 6 പ്രോ പിന്നില്‍ ഇരട്ട ക്യാമറ സംവിധാനത്തോടെയാണ് എത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW