Tuesday, August 20, 2019 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 23 Nov 2018 04.00 PM

ഹൃദയാരോഗ്യത്തിന് ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍

''രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കുന്നു. പ്രത്യേകിച്ചും ഹൃദയത്തിന്റെ. കാരണം ഉറങ്ങുന്ന സമയത്ത് ശരീരം പരിപൂര്‍ണ വിശ്രമത്തിലാണ്. കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു''
uploads/news/2018/11/267172/heartakckproblmfodcare.jpg

വാഹനത്തിന് എണ്ണയടിച്ചിട്ട് അത് അനക്കാതെ ഷെഡില്‍ കയറ്റിയിട്ടാല്‍ എന്താവും ഫലം? തുരുമ്പു പിടിച്ച് നശിച്ചു പോകും. ഇതുപോലെയാണ് കേരളീയരുടെ ഭക്ഷണരീതി. രാവിലെ വളരെ കുറച്ചും രാത്രി വയറു നിറച്ചു കഴിക്കുന്നു. മാനസികവും ശാരീരികവുമായ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം ആവശ്യമാണ്.

ഇത് ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ട് പ്രഭാത ഭക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. ഇതുകൊണ്ട് രണ്ടു പ്രയോജനങ്ങളാണുള്ളത്. ഒന്ന് ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നു. രണ്ട് കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നു.

രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കുന്നു. പ്രത്യേകിച്ചും ഹൃദയത്തിന്റെ. കാരണം ഉറങ്ങുന്ന സമയത്ത് ശരീരം പരിപൂര്‍ണ വിശ്രമത്തിലാണ്. കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗത്തിനും കുടവയറിനും കാരണമാകുന്നു.

എണ്ണയുടെ ഉപയോഗം


എല്ലാ എണ്ണകളും ദോഷമാണ്. എന്നാല്‍ ഹൃദയത്തിന്റെ സുഹൃത്ത് എന്നറിയപ്പെടുന്നത് ഒലിവോയിലാണ്. ഇതിന്റെ വിലയും മണവും രുചിയും നമ്മുടെ ശത്രുവാണെന്നു മാത്രം. എത്രമാത്രം എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നുവോ അത്രയും നല്ലത്.
uploads/news/2018/11/267172/heartakckproblmfodcare1.jpg

ഭക്ഷണം പാകം ചെയ്യുമ്പോള്‍ എണ്ണ ഏറ്റവും കുറച്ച് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. എണ്ണകള്‍ മാറിമാറി ഉപയോഗിക്കുന്നതും നല്ലതാണ്. ഒരിക്കല്‍ തിളപ്പിച്ച എണ്ണ വീണ്ടും തിളപ്പിച്ച് ഉപയോഗിക്കാതിരിക്കാന്‍ വീട്ടമ്മമാര്‍ ശ്രദ്ധിക്കണം.

പഴങ്ങളും പച്ചക്കറികളും


ഭക്ഷണക്രമത്തില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും നാം വേണ്ട പ്രാധാന്യം നല്‍കുന്നില്ല. കാരണം പുറത്തുനിന്നു ലഭിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും വിഷമുള്ളതുകൊണ്ടാണ്. പൊതുവേ പറഞ്ഞാല്‍ പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന സസ്യാഹാരങ്ങളാണ് ഹൃദയാരോഗ്യത്തിന് നന്ന്.

വീട്ടുമുറ്റത്തു ലഭിക്കുന്ന പപ്പായ, പേരക്ക തുങ്ങിയ പഴങ്ങളും ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികളും ധാരാളം കഴിക്കണം. ഓരോ വീടുകളിലും അടുക്കളത്തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നതും ഉചിതം. വിഷങ്ങളില്ലാത്ത നല്ല ഭക്ഷണം കഴിക്കാനും സാധിക്കും.

പുറത്തുനിന്നു വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഉപ്പു വെള്ളത്തിലിട്ട് വൃത്തിയായി കഴുകി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നാരുള്ള ഭക്ഷണങ്ങളും ധാരാളം കഴിക്കണം. പഴങ്ങളിലും പച്ചക്കറികളിലും നിന്നു ലഭിക്കുന്ന വിറ്റാമിന്‍ ഇ, സി, എ, സെലീനിയം, എന്നിവ ധമനികളില്‍ അതിറോസ് ക്ലിറോസിസ് ഉണ്ടാവുന്ന പ്രക്രിയയെ തടയുകയും ഹൃദയാഘത്തില്‍നിന്നും സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

എന്തു കഴിക്കണം


ഓരോരുത്തരും എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നത് അവനവന്‍ തന്നെയാണ്. ഇന്നതു വേണം ഇന്നതു വേണ്ട എന്നുവയ്‌ക്കേണ്ട കാര്യമില്ല. ഒരാളുടെ ആവശ്യത്തിനും ആവശ്യമായ ഊര്‍ജ്ജവും ആരോഗ്യവും മനസിലാക്കി വേണം ഭക്ഷണക്രമം നിശ്ചയിക്കാന്‍.

മലയാളികളുടെ ഇപ്പോഴത്തെ ഭക്ഷണത്തില്‍ കുറഞ്ഞത് 4000 കലോറിയെങ്കിലും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനു ഭീഷണിയാണ്. ഭക്ഷണം കഴിക്കുമ്പോള്‍ വാരിവലിച്ചു കഴിക്കാതെ അത് അസ്വാദിച്ചു കഴിക്കാന്‍ ശ്രദ്ധിക്കണം.

uploads/news/2018/11/267172/heartakckproblmfodcare2.jpg

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. കൃത്യമായ ഭക്ഷണക്രമം ഉണ്ടായിരിക്കണം.
2. പ്രാതല്‍ നന്നായി കഴിക്കുയും ഡിന്നര്‍ കുറച്ചു കഴിക്കാനും ശ്രദ്ധിക്കുക.
3. എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
4. ഒരിക്കല്‍ തിളപ്പിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
5. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കുക.
6. 20 വയസിനു ശേഷം ഇടക്കിടെ കൊളസ്‌ട്രോള്‍ പരിശോധിക്കുക.
7. കൊഴുപ്പു കുറഞ്ഞതും എളുപ്പം ദഹിക്കുന്നതുമായ ആഹാരങ്ങള്‍ കഴിക്കുക.
8. ഫാസ്റ്റ് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, ബേക്കറികള്‍ തുടങ്ങിയവ ഒഴിവാക്കുക.
9. ചെറു മത്സ്യങ്ങള്‍, മത്തി, അയല, ചൂര തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

കടപ്പാട്:
ഡോ. സജി ജോസ്, തിരുവല്ല

Ads by Google
Friday 23 Nov 2018 04.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW