Tuesday, August 20, 2019 Last Updated 2 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 22 Nov 2018 05.38 PM

വിദേശികളെ പുറത്താക്കാന്‍ ആലോചനയുമായി കുവൈത്ത്; ആറു ലക്ഷത്തോളം ഇന്ത്യക്കാര്‍ രാജ്യം വിടേണ്ടി വരും

uploads/news/2018/11/266936/kuwait.jpg

വരുന്ന ഏഴ് വര്‍ഷത്തിനുള്ളില്‍ 15 ലക്ഷം വിദേശികളെ പുറത്താക്കാന്‍ കുവൈറ്റ് ഭരണകൂടം ആലോചനകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. അറബിക് പത്രമായ അല്‍ ഖബാസാണ് മലയാളി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാകുന്ന പദ്ധതിയേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ജനസംഖ്യാനുപാതം ക്രമീകരിക്കുന്നതിനായി ദേശീയ കമ്മിറ്റി രൂപീകരിക്കണമെന്ന് കുവൈറ്റ് നിയമവകുപ്പ് അഭ്യര്‍ത്ഥിച്ചതായി വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. മൊത്തം ജനസംഖ്യയുടെ അമ്പത് ശതമാത്തെ സ്വദേശികളാക്കുക എന്നതാണ് ലക്ഷ്യം.

പബ്ലിക് അഥോറിറ്റി ഫോര്‍ സിവില്‍ അഥോറിറ്റി കണക്ക് പ്രകാരം 32 ലക്ഷം വിദേശികളാണ് ഇപ്പോള്‍ കുവൈറ്റില്‍ ഉള്ളത്. 14 ലക്ഷമാണ് കുവൈറ്റികളുടെ ജനസംഖ്യ. അടുത്ത ഏഴ് വര്‍ഷത്തിനിടെ കുവൈറ്റികളുടെ ജനസംഖ്യ 17 ലക്ഷം വര്‍ധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. അപ്പോഴേക്കും 15ലക്ഷം വിദേശികളെ ഒഴിവാക്കി സ്വദേശികളുടേയും വിദേശികളുടേയും എണ്ണം തുല്യമാക്കാനാണ് ഈ നീക്കം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW