Sunday, August 18, 2019 Last Updated 56 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 22 Nov 2018 04.27 PM

തൃക്കാര്‍ത്തികാദീപം ഐശ്വര്യദായകം

''വ്രതശുദ്ധിയോടെ തൃക്കാര്‍ത്തികാ വ്രതമെടുത്ത് രണ്ടുനേരവും ക്ഷേത്രദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുക. വ്രതത്തലേന്ന് മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണം. തൃക്കാര്‍ത്തികാ ദിവസം രാവിലെ കുളിച്ച് ലഘുഭക്ഷണത്തോടെ നാമങ്ങള്‍ ചൊല്ലുക. ലളിത സഹസ്രനാമം, ദേവീമഹാത്മ്യം തുടങ്ങിയവ ആവുന്നത്ര പാരായണം ചെയ്യുക. ഓം ശ്രീം നമഃ എന്നലക്ഷ്മീമന്ത്രം മനഃസമര്‍പ്പണത്തോടെ 10008 പ്രാവശ്യം ജപിച്ചു പ്രാര്‍ത്ഥിച്ചാല്‍ ദേവീകടാക്ഷമുണ്ടാകും. ''
uploads/news/2018/11/266931/joythi221118a.jpg

വൃശ്ചികമാസം വ്രതശുദ്ധിയുടെ മണ്ഡലകാലം. അയ്യപ്പനെ ദര്‍ശിച്ച് ആത്മസമര്‍പ്പണം നടത്തി പുണ്യം നേടാന്‍ സര്‍വ്വജനങ്ങളും തയ്യാറെടുക്കുന്ന സമയം. വൃശ്ചികമാസത്തിലെ ഏറ്റവും പുണ്യം കിട്ടുന്ന മറ്റൊരു വിശേഷദിവസവും നാളുമാണ് തൃക്കാര്‍ത്തിക.

ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയുടെ കടാക്ഷമുണ്ടാകാന്‍ പറ്റിയ വ്രതമാണ് തൃക്കാര്‍ത്തികാ വ്രതം.ഈ വര്‍ഷം നവംബര്‍ 23 (1194 വൃശ്ചികം 7) നാണ് തൃക്കാര്‍ത്തിക. സമൂഹത്തില്‍ സമ്പന്നരും സാമാന്യം കുഴപ്പമില്ലാതെ കഴിയുന്നവരും, ഒട്ടധികം ക്ലേശിക്കുന്നവരുമുണ്ട്. കടംവാങ്ങിയോ, വീടുവിറ്റോ മക്കളുടെ വിവാഹം നടത്തുന്നവരും മക്കളുടെ വിദ്യാഭ്യാസ കാര്യത്തിനുവേണ്ടി ലോണെടുത്ത് നില്‍ക്കക്കള്ളിയില്ലാതായവരും ഏറെയാണ്.

അങ്ങനെയുള്ളവര്‍ക്ക് ഏറ്റവും ഗുണം കിട്ടുന്നതാണ് തൃക്കാര്‍ത്തികാവ്രതം. സമ്പത്തുള്ളവര്‍ക്ക് അത് നിലനിന്നുപോരാനും സാമാന്യം കഴിയുന്നവര്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട നിലവരാനും കഷ്ടപ്പെടുന്നവര്‍ക്ക് ധനസമൃദ്ധിയിലേക്ക് ഉയരാനും തൃക്കാര്‍ത്തികാവ്രതവും ദീപാലങ്കാരവും ഉത്തമമാണ്. ഐശ്വര്യദേവതയായ മഹാലക്ഷ്മിയെ പ്രീതിപ്പെടുത്താന്‍ ഇതില്‍പ്പരം മറ്റൊരു ദിനമില്ലെന്നുതന്നെ പറയാം. വ്രതശുദ്ധിയോടെയുള്ള ദീപാര്‍ച്ചനയും ആരാധനയും ദേവിപ്രീതിക്ക് അനുപേക്ഷണീയമാണ്.

അമൃതിനുവേണ്ടി ദേവാസുരന്മാര്‍ ചേര്‍ന്ന് പാലാഴി കടഞ്ഞപ്പോള്‍ പ്രത്യക്ഷപ്പെട്ട വിശ്വസുന്ദരിയാണ് മഹാലക്ഷ്മി. പാലാഴിയില്‍നിന്നും ദേവി പൊങ്ങിവന്നത് തൃക്കാര്‍ത്തിക നാളിലായിരുന്നു. ദീപാലങ്കാരത്താല്‍ ദേവിയുടെ ആഗമനോത്സവവും സ്വയംവരവും ജനങ്ങള്‍ ആഘോഷിച്ചു. ദേവകളും അസുരന്മാരും ഗന്ധര്‍വ്വന്മാരും അപ്‌സരസ്സുകളും മഹര്‍ഷിമാരും ലക്ഷ്മീനാരായണന്മാരുടെ സ്വയംവരത്തിന് സാക്ഷിയായി. വിഷ്ണു ലക്ഷ്മീമാര്‍ ഒത്തൊരുമിച്ച ദിവസം കൂടിയാണ് തൃക്കാര്‍ത്തിക.

വ്രതശുദ്ധിയോടെ തൃക്കാര്‍ത്തികാ വ്രതമെടുത്ത് രണ്ടുനേരവും ക്ഷേത്രദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുക. വ്രതത്തലേന്ന് മത്സ്യമാംസാദികള്‍ ഉപേക്ഷിക്കണം. തൃക്കാര്‍ത്തികാ ദിവസം രാവിലെ കുളിച്ച് ലഘുഭക്ഷണത്തോടെ നാമങ്ങള്‍ ചൊല്ലുക. ലളിത സഹസ്രനാമം, ദേവീമഹാത്മ്യം തുടങ്ങിയവ ആവുന്നത്ര പാരായണം ചെയ്യുക.

ഓം ശ്രീം നമഃ എന്നലക്ഷ്മീമന്ത്രം മനഃസമര്‍പ്പണത്തോടെ 10008 പ്രാവശ്യം ജപിച്ചു പ്രാര്‍ത്ഥിച്ചാല്‍ ദേവീകടാക്ഷമുണ്ടാകും. കൂടാതെ ലക്ഷ്മീവാസുദേവമന്ത്രം ''ഓം ഹ്രീം ഹ്രീം ശ്രീം ശ്രീം ലക്ഷ്മീവാസു ദേവായ നമഃ'' കനകധാരാ സ്‌ത്രോത്രം, ലക്ഷ്മീനാരായണ സ്‌തോത്രം എന്നിവയെല്ലാം ധനസമൃദ്ധിയുണ്ടാക്കുന്ന മന്ത്രങ്ങളും സ്‌തോത്രങ്ങളുമാണ്.

സമ്പദ് വര്‍ദ്ധനയ്ക്കുവേണ്ടി ത്രിസന്ധ്യയ്ക്ക് ദീപങ്ങള്‍ തെളിയിച്ചശേഷം മഹാലക്ഷ്മീമന്ത്രം 336 പ്രാവശ്യം ജപിച്ചു പ്രാര്‍ത്ഥിക്കുക. പൂജാ മുറിയിലോ, ശുദ്ധമായ ഒരു സ്ഥലത്തോ നെയ്യ്‌വിളക്ക് കത്തിച്ചുവച്ച് അതിന്റെ മുന്നിലിരുന്ന് മഹാലക്ഷ്മീ മന്ത്രം ചൊല്ലി പുഷ്പാര്‍ച്ചന നടത്തുന്നത് ഉത്തമമാണ്.

മഹാല്ക്ഷമീമന്ത്രം:
''ഓം ശ്രീം ഐം മഹാലക്ഷ്‌മൈ്യ വിഷ്ണുപ്രിയായൈ ശ്രീംശ്രീം നമഃ''
കാര്‍ത്തികനാള്‍, വെള്ളിയാഴ്ച, ചൊവ്വാഴ്ച, ഞായറാഴ്ച എന്നീ ദിവസങ്ങളിലും മഹാലക്ഷ്മീ മന്ത്രാര്‍ച്ചന സാമ്പത്തിക ബുദ്ധിമുട്ട് കുറയാന്‍ സഹായിക്കും.

തൃക്കാര്‍ത്തിക നാളിലെ ദീപാലങ്കാരം ഐശ്വര്യസമൃര്‍ദ്ധിയുണ്ടാക്കുന്നതാണ്. വൃത്താകൃതിയില്‍ മഞ്ഞള്‍പ്പൊടികൊണ്ട് വരച്ച് നാലു ദിക്കിലും അരയാലില വരയ്ക്കണം. നടുക്കും നാലുദിക്കിലും വിളക്ക് കത്തിച്ചുവയ്ക്കുക. കടം കുറയും. ധനാഭിവൃദ്ധിയുണ്ടാകും, ദാരിദ്ര്യശാന്തിവരും. മഹാലക്ഷ്മീമന്ത്രവും ജപിക്കാം.

ധനസമൃദ്ധി നിലനില്‍ക്കുകയും ചെയ്യും. ഇതുപോലെ ത്രികോണം വരച്ച് ദീപം തെളിയിക്കുന്നത് ദമ്പതി ഐക്യത്തിനും, ചതുരശ്രദീപം ശത്രുദോഷശാന്തിക്കും ഷഡ്‌കോണദീപം ഇഷ്ടസിദ്ധിക്കും ഉപകരിക്കും.

ഇതുപോലെ ഓരോ കാര്യത്തിനും തൃക്കാര്‍ത്തിക നാളിലെ ദീപാലങ്കാരവും ആഗ്രഹസഫലീകരണത്തിനുതകുന്നതാണ്. ഇങ്ങനെയൊന്നും സാധിക്കാത്തവര്‍ ക്ഷേത്രത്തില്‍ ത്രിമധുര നിവേദ്യം, മുല്ലപ്പൂ, മുല്ലപ്പൂമാല ഇവ സമര്‍പ്പിക്കുക, പട്ട് വയ്ക്കുക, നെയ്യ്‌വിളക്ക് വയ്ക്കുക തുടങ്ങിയവയും ചെയ്യുക.

ദേവീസൂക്തം, ഭാഗ്യസൂക്തം എന്നീ അര്‍ച്ചനകളും ശുഭകരങ്ങളാണ്. എല്ലാവരും കാര്‍ത്തികവ്രതം, ദീപാലങ്കാരം, ദേവീഭജനം എന്നിവയ്ക്ക് ശ്രമിക്കുക. ധന, സാമ്പത്തിക നേട്ടങ്ങളുണ്ടാക്കുക. സന്തോഷിക്കുക.

എല്‍. ഗോമതി അമ്മ
(റിട്ട. ടീച്ചര്‍)
ഫോണ്‍: 9446946945

Ads by Google
Thursday 22 Nov 2018 04.27 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW