Tuesday, August 20, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 22 Nov 2018 04.00 PM

ഒലിവെണ്ണയുടെ ആരോഗ്യ ഗുണങ്ങൾ

Health Benefits Of Olive Oil

ആരോഗ്യദായകവും രുചികരവുമായതിനാൽ മെഡിറ്ററേനിയൻ ഭക്ഷണം പ്രശസ്തമാണ്. ഒലിവെണ്ണ ധാരാളമായി ഉപയോഗിക്കുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഉയർന്ന ഗുണനിലവാരമുള്ള എക്സ്ട്രാ വെർജിൻ ഒലിവെണ്ണ കോശജ്വലനം കുറയ്ക്കുന്നതിനു സഹായിക്കും.

ഹൃദ്രോഗങ്ങൾ, ഡിമൻഷ്യ തുടങ്ങി നിരവധി രോഗാവസ്ഥകൾക്കെതിരെയും ഇത് ഫലപ്രദമായി ഉപയോഗിക്കാനാവുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചില രാജ്യങ്ങളിൽ പാചകത്തിനായി ഒലിവെണ്ണയാണ് ഉപയോഗിക്കുന്നത്, ഇതിനു കാരണമെന്തെന്ന് നോക്കാം;

ഒരു ടേബിൾസ്പൂൺ എക്സ്ട്രാ വെർജിൻ ഒലിവെണ്ണയിൽ 120 കാലറി അടങ്ങിയിരിക്കുന്നു. എന്നാൽ, കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും അടങ്ങിയിട്ടുമില്ല.

ഒലിവെണ്ണ ഒലിക് ആസിഡ് പോലെയുള്ള മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാൽ നിർമ്മിതമാണ്. ഇത് ഫ്രീ റാഡിക്കലുകളിൽ നിന്നുള്ള തകരാറുകൾക്കെതിരെ പ്രവർത്തിക്കുന്നു.

ഒലിവെണ്ണയുടെ വ്യത്യസ്ത തരങ്ങൾ (Different kinds of olive oil):


1. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ: ഒലിവിൽ നിന്ന് ‘കോൾഡ് പ്രസ്സിംഗ്’ നടത്തി നിർമ്മിക്കുന്ന തരമാണിത്. ഏറ്റവും കൂടുതൽ ഗുണനിലവാരം ഇതിനാണ്.
2. വെർജിൻ ഒലിവ് ഓയിൽ: പാകമായ കായകളിൽ നിന്ന് ഉണ്ടാക്കുന്ന ഇതിന് ഇളം നിറമായിരിക്കും.
3. പ്യുവർ ഒലിവ് ഓയിൽ: ശുദ്ധീകരിച്ച ഒലിവെണ്ണയും വെർജിൻ ഒലിവെണ്ണയും ചേർത്തുണ്ടാക്കുന്നതാണിത്.
4. ലൈറ്റ് ഒലിവ് ഓയിൽ: രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് ശുദ്ധീകരിക്കപ്പെടുന്ന തരമാണിത്. ഇത്തരം ഒലിവെണ്ണയ്ക്ക് നിറവും മണവും കുറവായിരിക്കും.

ആരോഗ്യ ഗുണങ്ങൾ (Health Benefits)

1. ഹൃദയാരോഗ്യം (Heart Health)


പാചക എണ്ണ തെരഞ്ഞെടുക്കുമ്പോൾ, അത് കൊളസ്ട്രോൾ നില നിയന്ത്രിക്കാൻ എത്രത്തോളം സഹായിക്കുമെന്നത് നാം പരിഗണിക്കുന്ന ഒരു പ്രധാന കാര്യമാണ്. ചീത്ത കൊളസ്ട്രോളിനെയും ട്രൈഗ്ളിസറൈഡിനെയും മൊത്തത്തിലുള്ള കൊളസ്ട്രോളിനെയും കുറയ്ക്കാൻ ഒലിവെണ്ണ സഹായിക്കുമെന്നാണ് റിപ്പോർട്ടുചെയ്യപ്പെടുന്നത്.
Health Benefits Of Olive Oil

2. ആന്റി-ഇൻഫ്ളമേറ്ററി സവിശേഷതകൾ (Anti-Inflammatory Properties)


കോശജ്വലനം (ഇൻഫ്ളമേഷൻ) കുറയ്ക്കുന്ന ഒരു ഭക്ഷണപദാർത്ഥമെന്ന നിലയിൽ ഒലിവെണ്ണ പ്രാധാന്യമർഹിക്കുന്നു. ദീർഘകാലം കോശജ്വലനം നിലനിൽക്കുന്നത് ക്യാൻസർ, അൽഷിമേഴ്സ്, പ്രമേഹം, അമിതവണ്ണം, ആർത്രൈറ്റിസ് തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കപ്പെടാൻ കാരണമാകാം. ഒലിവെണ്ണയിൽ ഒലിയോകാന്തൽ അടക്കം 36 ഫിനോലിക് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് സ്വാഭാവികമായി കോശജ്വലനത്തെ പ്രതിരോധിക്കുന്നതിനുള്ള കഴിവുണ്ട്.

3. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു (Helps with Weight Loss)


ഒലിവെണ്ണയിൽ ‘സ്മാർട്ട് ഫാറ്റ്’ എന്ന് അറിയപ്പെടുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ശരിയായ അളവിൽ ഉപഭോഗം ചെയ്യുന്നത്, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്ന ഇൻസുലിനെ നിയന്ത്രിക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിന്, ഒലിവെണ്ണയുൾപ്പെടുന്ന ഭക്ഷണക്രമം പിന്തുടരുന്നത് കൊഴുപ്പു കുറഞ്ഞ ഭക്ഷണക്രമം പിന്തുടരുന്നതിനെക്കാൾ പ്രയോജനപ്പെടുമെന്ന് ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

4. ആമവാതം (Rheumatoid Arthritis)


ആമവാതവുമായി ബന്ധപ്പെട്ട വേദനയുളവാക്കുന്ന ചില ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിന് ഒലിവെണ്ണ സഹായിക്കും. ഇത് ഓക്സിഡേറ്റിവ് സ്ട്രെസ് കുറയ്ക്കുന്നതിനു സഹായകമാണ്. മീനെണ്ണയുമായി ചേർത്ത് ഉപയോഗിക്കുമ്പോൾ ഇത് മികച്ച ഫലം നൽകും. ഈ സങ്കലനം ആമവാതവുമായി ബന്ധപ്പെട്ട സന്ധിവേദനയ്ക്കും സന്ധികളിലെ മുറുക്കത്തിനും ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

5. തലച്ചോറിന്റെ ആരോഗ്യം (Brain Health)


നിങ്ങൾ സ്വീകരിക്കുന്ന ഓക്സിജന്റെ 20% തലച്ചോറാണ് ഉപയോഗിക്കുന്നത്. അതിനാൽ, ഫ്രീ റാഡിക്കൽ മൂലമുള്ള ഓക്സിഡേഷന് വിധേയമാവുന്നതിനുള്ള സാധ്യതയും കൂടുതലായിരിക്കും. ഒലിവെണ്ണയിൽ ധാരാളം പോളിഫിനോളുകൾ അടങ്ങിയിരിക്കുന്നു. ഇവ തലച്ചോറിനെ ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുന്ന ഒരു സ്വാഭാവിക നിരോക്സീകാരിയാണ്. കൂടുതലായി, ഒലിവെണ്ണ വൈറ്റമിൻ ‘ഇ’ യുടെ ഒരു സ്വാഭാവിക സ്രോതസ്സുകൂടിയാണ്. ഇത് പ്രായമാകുന്നതു മൂലമുള്ള മേധാക്ഷയത്തെ പ്രതിരോധിക്കാൻ സഹായിക്കും.

കടപ്പാട്: modasta.com

Ads by Google
Thursday 22 Nov 2018 04.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW