Tuesday, August 20, 2019 Last Updated 22 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Nov 2018 01.35 PM

'കളിപ്പാട്ടം മാറ്റി വെയ്ക്ക്, ഇന്ന് നിന്റെ കല്യാണമാണ് ' പാട്ട് ഇടയ്ക്ക് നിര്‍ത്തി അയാള്‍ പറഞ്ഞു ; തുടര്‍ന്ന് പത്തുവയസ്സുകാരാന്‍ എട്ടു വയസ്സുകാരിയെ വിവാഹം കഴിച്ചു

uploads/news/2018/11/266620/wedding.jpg

എട്ടു വയസ്സുള്ള പെണ്‍കുട്ടിയെ ആദ്യം അവര്‍ ഒരുക്കി നിര്‍ത്തി. പിങ്ക് വസ്ത്രമണിഞ്ഞ് അവള്‍ വിവാഹവേദിയിലേക്ക് എത്തുന്നതിന് തൊട്ടു മുമ്പായി ആഡംബര വസ്ത്രമണിഞ്ഞ് ആ പത്തു വയസ്സുകാരന്‍ വേദിയിലേക്ക് കടന്നുവന്നു. സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഗംഭീര വിരുന്നിന്റെയും വീടു നിറഞ്ഞു കവിഞ്ഞ അതിഥികളുടെയും അകമ്പടിയില്‍ ആചാരങ്ങളോടും കൂടി പത്തുവയസ്സുകാരന്റെയും എട്ടു വയസ്സുകാരിയുടെയും വിവാഹം അവര്‍ കെങ്കേമമായി നടത്തി. ചടങ്ങില്‍ പങ്കെടുത്ത നാടോടിഗായകന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്.

ജനക്കൂട്ടത്തിനിടയില്‍ പിങ്ക് നിറത്തിലുള്ള വിവാഹ വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന എട്ടു വയസ്സുകാരിയെ ഒരുക്കുന്നതിന്റെ ദൃശ്യങ്ങളോടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് വീഡിയോയില്‍ ഉടനീളം കേള്‍ക്കുന്ന നാടോടി സംഗീതത്തിന്റെ അകമ്പടിയില്‍ നൃത്തം ചവുട്ടി വരനും എത്തുന്നു. പാട്ട് ഇടയ്ക്ക് നിര്‍ത്തുമ്പോള്‍ പയ്യനോട് കളിപ്പാട്ടം അവിടെ വയ്ക്കൂ ഇന്ന് നിന്റ കല്യാണമാണെന്ന് പറയുന്നത് കേള്‍ക്കാം. പിന്നീട് എല്ലാവര്‍ക്കും നന്നായി കാണുന്ന രീതിയില്‍ പെണ്‍കുട്ടിയെ ഒരു സ്റ്റൂളിലേക്ക് കയറ്റി നിര്‍ത്തി.

അനേകം രാജ്യങ്ങളിലെന്നപോലെ റുമാനിയയിലും ബാല വിവാഹങ്ങള്‍ നിയമവിരുദ്ധം ആണെന്നിരിക്കെ ഈ വിവാഹം നടന്നത് ക്രെയോവ നഗരത്തിലാണ്. ജിപ്‌സികളുടെ ഇടയിലെ ഒരു ആചാരം എന്ന നിലയിലാണ് വിവാഹം നടന്നത്. നാലുവര്‍ഷം മുമ്പ് ജിപ്‌സികള്‍ ഇതുപോലെ വിവാഹം നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു എന്നാണ് റോമാ സമൂഹം പറയുന്നത്. അതേസമയം അധികൃതര്‍ സംഭവം അറിയുമെന്ന ഒരു ഭയവും കൂടാതെയാണ് ഈ വിവാഹം നടത്തുന്നത്.

അതേസമയം രണ്ടുകുട്ടികളെ എന്നന്നേക്കും ഒന്നിക്കുമെന്ന് വാഗ്ദാനം ചെയ്യിക്കുന്ന ഈ പരിപാടി വെറും ആചാരം മാത്രമാണെന്നും യഥാര്‍ത്ഥ വിവാഹമല്ലെന്നും രണ്ടു കുട്ടികളുടേയും യഥാര്‍ത്ഥ വിവാഹം പിന്നീട് പ്രായമാകുന്നതോടെയാകും ഉണ്ടാവുക എന്നും പങ്കെടുത്തവര്‍ പറയുന്നു. 2011 ല്‍ റുമാനിയയിലെ മോള്‍ഡാവിയയില്‍ സമാന രീതിയില്‍ ഒരു വിവാഹം നടന്നു. എട്ടു വയസ്സുള്ള പയ്യനും ഏഴു വയസ്സുള്ള പെണ്‍കുട്ടിയുടെയും വിവാഹമാണ് നടത്തിയത്. ഇതറിഞ്ഞ് പോലീസ് അവിടെ എത്തിയെങ്കിലൂം വിവാഹത്തിന് നിയമപരാമയ നടപടികള്‍ ഒന്നുമില്ല എന്ന് മനസ്സിലാക്കി കേസെടുക്കാതെ പിരിയുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW