Saturday, August 24, 2019 Last Updated 7 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Nov 2018 08.45 AM

പോത്തിനെകണ്ട് വെട്ടിച്ച ബസ് പാലത്തിന് മുകളില്‍ നിന്നും താഴേക്ക് മറിഞ്ഞ് 12 മരണം 49 പേര്‍ക്ക് പരിക്ക്

Odisha

കട്ടാക്ക്: മുന്നില്‍ പോത്ത് വന്നപ്പോള്‍ വെട്ടിച്ച സ്വകാര്യ ബസ് പാലത്തില്‍ നിന്നും താഴേക്ക് പതിച്ച് 12 മരണവും 49 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഒഡീഷയിലെ കട്ടക്കില്‍ നിന്നും തല്‍ച്ചാറിലേക്ക് പോകുകയായിരുന്ന ജഗതാപൂരിന് അടുത്തുള്ള പാലത്തില്‍ നിന്നും മഹാനദിയിലേക്ക് മറിയുകയായിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്.

ബസിന് മുന്നില്‍ പോത്ത് വന്നപ്പോള്‍ അതിനെ രക്ഷപെടുത്തുന്നതിനായി വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പാലത്തില്‍ നിന്നും താഴേക്ക് പതിച്ച ബസ് നദിയിലെ 30 അടി താഴ്ച്ചയിലുണ്ടായിരുന്ന മണ്‍തിട്ടയിലേക്ക് മറിയുകയായിരുന്നു. അതാണ് അപകടത്തിന്റെ തോത് കൂട്ടുകയായിരുന്നു.

കട്ടക്കില്‍ നിന്നുള്ള പോലീസുകാരും, അഗ്നിശമനസേനാ ഉദ്യോഗസ്ഥരും, ഒഡീഷയിലെ ഡിസാസ്റ്റര്‍ റാപപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തി. ബസ്സിലുണ്ടായിരുന്ന എല്ലാ യാത്രക്കാരേയും രക്ഷപെടുത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചികിത്സയ്ക്കായി എസ്‌സിബി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നല്‍കിയിരിക്കുകയാണ്.

Ads by Google
Wednesday 21 Nov 2018 08.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW